»   »  പഠന തിരക്കിലാണ് നിവേദ, സൂപ്പര്‍താര ചിത്രങ്ങള്‍ പോലും നിരസിച്ചതിന് കാരണം!!

പഠന തിരക്കിലാണ് നിവേദ, സൂപ്പര്‍താര ചിത്രങ്ങള്‍ പോലും നിരസിച്ചതിന് കാരണം!!

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിന്റെ ബാലതാരം നിവേദ തോമസ് ഇപ്പോള്‍ നായിക എന്ന നിലയില്‍ തെലുങ്ക് സിനിമാ ഇന്റസ്ട്രിയില്‍ തിരക്കിലാണ്. അതേ സമയം സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ നിവോദ വളരെ സെലക്ടീവുമാണ്.

ബാലസുധയെ സ്‌നേഹിക്കാനും വേണു ഗോപന് അറിയാം.. പക്ഷെ പുറത്തെടുക്കാത്തതാണ്!!

അഭിനയത്തെക്കാള്‍ പഠനത്തിനാണ് നിവേദ പ്രാധാന്യം നല്‍കുന്ന്ത്. അതുകൊണ്ട് തന്നെ സൂപ്പര്‍താര ചിത്രങ്ങള്‍ പോലും തനിക്ക് ഉപേക്ഷിക്കെണ്ടേ വന്നിട്ടുണ്ട് എന്ന് നിവേദ തോമസ് പറയുന്നു.

ദൃശ്യം ഉപേക്ഷിച്ചത്

മലയാളത്തില്‍ ബ്ലോക്ബസ്റ്റര്‍ ഹിറ്റായ ദൃശ്യത്തിന് വേണ്ടി ആദ്യം സമീപിച്ചത് തന്നെയായിരുന്നു എന്ന് നേരത്തെയും നിവേദ പറഞ്ഞിരുന്നു. എന്നാല്‍ പഠനത്തിരക്കുകാരണം ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ മകളാകാന്‍ കഴിഞ്ഞില്ല. അന്‍സിബയാണ് പകരക്കാരിയായി എത്തിയത്.

കമലിന്റെ മകള്‍

എന്നാല്‍ ദൃശ്യം തമിഴിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ വിളിച്ചപ്പോഴും ആ അവസരം തട്ടിക്കളയാന്‍ കഴിഞ്ഞില്ല. അങ്ങനെയാണ് പാപനാശത്തില്‍ കമല്‍ ഹസന്റെ മകളായി അഭിനയിച്ചത്.

തെലുങ്കിലിപ്പോള്‍

തെലുങ്കിലിപ്പോള്‍ കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് നിവേദ. അതും യുവ സൂപ്പര്‍സാറ്റാര്‍സിന്റെ ചിത്രങ്ങള്‍. നാനി, ജൂനിയര്‍ എന്‍ടി ആര്‍ എന്നിവരൊക്കെയാണ് നിവേദതയുടെ നായകന്മാര്‍.

ഇത് നല്ല കാലം

നിവേതയെ പോലൊരു 'മിഡില്‍ സ്റ്റാറിന്' കിട്ടുന്ന ഏറ്റവും നല്ല സമയമാണിത്. എന്നാല്‍ ആ പേരിനും പ്രശസ്തിയും പണത്തിനുമപ്പുറം പഠനമാണ് വലുത് എന്നാണ് നിവേതയുടെ കാഴ്ചപ്പാട്.

ബാലതാരമായി തുടക്കം

വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തില്‍ ജയറാമിന്റെയും ഗോപികയുടെയും മകളായിട്ടാണ് നിവേതയുടെ തുടക്കം. പിന്നീട് കുരുവി എന്ന തമിഴ് ചിത്രത്തിലും ബാലതാരമായി എത്തി. മധ്യവേനലാണ് ബാലതാരമായി അഭിനയിച്ച മറ്റൊരു ചിത്രം.

നായികയായി

പ്രണയത്തിലൂടെയാണ് നിവേത നായികയായി മാറിയത്. പിന്നീട് ചാപ്പ കുരിശ്, തട്ടത്തിന്‍ മറയത്ത്, റോമന്‍സ്, മണിരത്‌നം എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. പോരാളി, നവീന സരസ്വതി ശപതം, ജില്ല, പാപനാശം എന്നിവയാണ് നിവേതയുടെ തമിഴ് ചിത്രങ്ങള്‍.

തെലുങ്കില്‍

ജെന്റില്‍മാന്‍ എന്ന ചിത്രത്തിലൂടെയാണ് നിവേത തെലുങ്ക് സിനിമയിലേക്ക് കടന്നത്. ആദ്യ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖ നടിയ്ക്കുള്ള സൈമ പുരസ്‌കാരം സ്വന്തമാക്കി. ഇപ്പോള്‍ തെലുങ്കില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്ന നിവേതയുടെ മറ്റ് ചിത്രങ്ങളാണ് നിന്നു കോരി, ജയ് ലാവ കൂസ, ജൂലിയറ്റ് ലവര്‍ ഓഫ് ഇഡിയറ്റ് എന്നിവ.

English summary
The buzz is that Nivetha Thomas, despite getting to act opposite the like of NTR and Nani, has studies on the top of her mind right now

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X