»   » വിണ്ണിലെ മണിത്താരകം താഴെ വന്നു... സണ്‍ഡേ ഹോളിഡേയിലെ പുതിയ ഗാനം! ഗായികയായി അപര്‍ണ!

വിണ്ണിലെ മണിത്താരകം താഴെ വന്നു... സണ്‍ഡേ ഹോളിഡേയിലെ പുതിയ ഗാനം! ഗായികയായി അപര്‍ണ!

Posted By: Karthi
Subscribe to Filmibeat Malayalam

ആസിഫ് അലിയെ കേന്ദ്ര കഥാപാത്രമാക്കി ജിസ് ജോയി സംവിധാനം ചെയ്യുന്ന ചിത്രമാണ് സണ്‍ഡേ ഹോളിഡേ. മഹേഷിന്റെ പ്രതികാരത്തിലൂടെ ശ്രദ്ധേയായ അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. യൂടൂബ് ട്രെന്‍ഡിംഗായ 'പ്രചണ്ഡനം' ഗാനത്തിന് പിന്നാലെ ചിത്രത്തിലെ രണ്ടാമത്തെ ഗാനവും പുറത്തിറങ്ങി. ദീപക് ദേവ് സംഗീതം നല്‍കിയിരിക്കുന്ന ഗാനത്തിന് വരികളൊരുക്കിയിരിക്കുന്നത് സംവിധായകനായ ജിസ് ജോയ് തന്നെയാണ്. 

Sunday Holiday

അപര്‍ണ ബാലമുരളിയും ആസിഫ് അലിയും പ്രധാനതാരങ്ങളായി എത്തുന്ന ഗാനരംഗത്തിനൊപ്പം ഗാനത്തിന്റെ റെക്കോര്‍ഡിംഗ് ദൃശ്യങ്ങളും ഉള്‍പ്പെടുന്ന വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്ന്ത്. ഈ ഗാനത്തിലൂടെ അപര്‍ണ ബാലമുരളി ഗായികയായി എത്തുകയാണ്. അപര്‍ണയ്‌ക്കൊപ്പം അരവിന്ദ് വേണു ഗോപാലും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

Sunday Holiday

ആസിഫ് അലി നായകനായ ബൈസിക്കിള്‍ തീവ്‌സ് എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ ജിസ് ജോയി വ്യത്യസ്തമായ പ്രണയകഥയുമായിട്ടാണ് എത്തുന്നത്. ഒരു ഞായറാഴ്ച സംഭവിക്കുന്ന ഒരു പ്രേത്യക സംഭവവും ബാന്‍ഡ് മാസ്റ്ററുടേയും മകന്റേയും ജീവിതവുമാണ് ചിത്രത്തിന്റെ പ്ലോട്ട്. രണ്ട് നായികമാരുള്ള ചിത്രത്തില്‍ പ്രേതം ഫെയിം ശ്രുതി രാമചന്ദ്രനാണ് രണ്ടാമത്തെ നായികയാകുന്നത്. അലന്‍സിര്‍, ആശ ശരത്, കെപിഎസി ലളിത, സിദ്ധിഖ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, നിര്‍മല്‍ പാലാഴി, ഭഗത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

English summary
Asif Ali’s upcoming movie Sunday Holiday second song released. Lyrics for the song ‘Mazha Paadum’ is written by the director Jis Joy himself. Aravind Venugopal and actress Aparna Balamurali have sung this romantic track composed by Deepak Dev.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam