»   » സുരേഷ് ഗോപിയുടെ ഡോള്‍ഫിന്‍ ബാര്‍ വരുന്നു

സുരേഷ് ഗോപിയുടെ ഡോള്‍ഫിന്‍ ബാര്‍ വരുന്നു

Posted By:
Subscribe to Filmibeat Malayalam

അടുത്ത സിബിഐ ചിത്രത്തില്‍ മമ്മുട്ടിയ്ക്ക് പകരം സുരേഷ് ഗോപിയായിരിക്കും നായകനെന്ന വാര്‍ത്തകള്‍ക്ക് അധികം ആയുസ്സുണ്ടായിരുന്നില്ല. ഇപ്പോള്‍ ഡോള്‍ഫിന്‍ ബാര്‍ എന്ന ചിത്രത്തില്‍ അനൂപ് മേനോനു പകരം സുരേഷ് നായകനാകുമെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

അനൂപ് മേനോനാണ് തിരക്കഥയെഴുതുന്നത്. ദിഫന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നഗരത്തിലെ പഞ്ചനക്ഷത്രബാറാണ് മുഖ്യ ലൊക്കേഷന്‍. ബാറുടമയായെത്തുന്ന സുരേഷ് ഗോപിയ്ക്ക് ചിത്രം വഴിത്തിരിവാകുമെന്നാണ് അണിയറ സംസാരം.

സൈജു കുറുപ്പ്, രാഹുല്‍ മാധവ്, അനൂപ് മേനോന്‍ എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സുദീപ് കാരാട്ടും അരുണ്‍ എംസിയും ചേര്‍ന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിര്‍മിക്കുന്നത്. ലൈന്‍ ഓഫ് കളേഴ്‌സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന് എം ജയചന്ദ്രന്‍ സംഗീതം പകരും. ഒക്ടോബര്‍ അവസാനത്തോടെ ചിത്രീകരണം തുടങ്ങാനാണ് പരിപാടി.

English summary
Suresh Gopi has signed another film titled The Dolphin Bar.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam