twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പോലീസ് വേഷത്തില്‍ സുരേഷ് ഗോപി വീണ്ടും

    By Aswathi
    |

    മലയാള സിനിമയില്‍ പൊലീസ് വേഷം ഏറ്റവും നല്ലോണം ഇണങ്ങുന്നതാര്‍ക്കാണെന്ന് ചോദിച്ചാല്‍ മറുത്തൊന്നാലോചിക്കാതെ പറയാം അത് ഭരത് ചന്ദ്രന്‍ ഐപിഎസായി എത്തിയ സുരേഷ് ഗോപിക്ക് തന്നെ എന്ന്. കമ്മീഷനു മുമ്പം പിമ്പും സുരേഷ് ഗോപി ഒത്തിരി പൊലീസ് വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അതൊക്കെ ശ്രദ്ധനേടുകയും ചെയ്തു. ഇനിയിപ്പോള്‍ സുരേഷ് ഗോപി വീണ്ടും പൊലീസ് വേഷത്തിലെത്തുകയാണ്.

    റാഫി മെക്കാര്‍ട്ടിന്‍, ഷാഫി, ബ്ലസി എന്നിവരുടെ അസോസിയേറ്റായ പ്രവര്‍ത്തിച്ച ടിവിന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ദി പ്ലയേഴ്‌സ് എന്ന ചിത്രത്തിന് വേണ്ടിയാണ് സുരേഷ് ഗോപി വീണ്ടും കാക്കിയണിയുന്നത്. പൊലീസ് ഓഫീസറാണെങ്കിലും ഒരു വോളിബോള്‍ കളിക്കാരന്‍ എന്ന തരത്തിലാണ് സുരേഷ് ഗോപിയുടെ കഥാപാത്രത്തെ രൂപപ്പെടുത്തിയിരിക്കുന്നത്. കേരള പൊലീസ് ടീമിലെ വോളിബോള്‍ കളിക്കാരന്‍.

    ചില കാരണങ്ങളാല്‍ സുരേഷ് ഗോപിയുടെ കഥാപാത്രം സര്‍വീസില്‍ നിന്ന് പുറത്താക്കപ്പെടുന്നു. ഒരു വോളിബോള്‍ സ്‌പോര്‍ട്‌സ് അക്കാദമിയെ കരകയറ്റാനുള്ള ദൗത്തതിലാണ് സുരേഷ് ഗോപി. അതിനിടയില്‍ അപ്രത്യക്ഷമായി സംഭവിക്കുന്ന ചില സംഭവവികാസങ്ങളാണ് കഥയുടെ പ്രമേയം. വൈവി രാഗേഷ് തിരക്കഥയെഴുതുന്ന ചിത്രം നിര്‍മിക്കുന്നത് സംവിധായകന്‍ വികെ പ്രകാശാണ്.

    മുംബൈയി മോഡലാണ് ചിത്രത്തില്‍ സുരേഷ് ഗോപിയുടെ നായികയായെത്തുന്നത് എന്നാണ് കേള്‍ക്കുന്നത്. ഫിലിപ്‌സ് ആന്റ് ദി മങ്കിപെന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ സനൂപ് സുരേഷ് ഗോപിയുടെ മകനായി എത്തുന്നത് ഈ ചിത്രത്തിന് വേണ്ടിയാണ് ജോയ് മാത്യുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയില്‍ വീണ്ടും സജീവമാകുന്ന സുരേഷ് ഗോപിയുടെ ശക്തമായ വേഷമായിരിക്കും ചിത്രത്തിലെ വോളിബോള്‍ കളിക്കാരനായ പൊലീസ് ഓഫീസര്‍.

    ഏകലവ്യന്‍

    കാക്കിയിട്ട് സുരേഷ് ഗോപി വീണ്ടും വരുന്നു

    സുരേഷ് ഗോപി ആദ്യമായി കമ്മീഷ്ണര്‍ ഓഫീസറുടെ വേഷത്തിലെത്തിയ ചിത്രമാണ് ഏകലവ്യന്‍. 93 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മാധവന്‍ ഐപിഎസ് എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിച്ചത്

    കമ്മീഷ്ണര്‍

    കാക്കിയിട്ട് സുരേഷ് ഗോപി വീണ്ടും വരുന്നു

    സുരേഷ് ഗോപി എന്ന നായകന്‍ ശരിക്കും ഒരു പൊലീസാണോ എന്ന് പലരും ഈ ചിത്രം കണ്ടപ്പോള്‍ തെറ്റിദ്ധരിച്ചിരിക്കാം. ഭരത് ചന്ദ്രന്‍ ഐപിഎസിന്റെ കിടിലന്‍ ഡയലോഗ് ഇപ്പോഴും കുഞ്ഞുകുട്ടികള്‍ക്ക് പോലും മനപ്പാഠം. 94ലാണ് ചിത്രം പുറത്തിറങ്ങിയത്

    എഫ്‌ഐആര്‍

    കാക്കിയിട്ട് സുരേഷ് ഗോപി വീണ്ടും വരുന്നു

    ഷാജി കൈലാസ് സംവിധാനം ചെയ്ത എഫ്‌ഐആറാണ് സുരേഷ് ഗോപി ഐപിഎസിന്റെ വേഷത്തിലെത്തിയ മൂന്നാമത്തെ ചിത്രം. 99ല്‍ ഇറങ്ങിയ ഈ ചിത്രത്തില്‍ മുഹമ്മദ് സര്‍ക്കാര്‍ ഐഎസ് എന്നായിരുന്നു പേര്

    ഭരത് ചന്ദ്രന്‍ ഐപിഎസ്

    കാക്കിയിട്ട് സുരേഷ് ഗോപി വീണ്ടും വരുന്നു

    കമ്മീഷ്ണര്‍ എന്ന ചിത്രത്തിലെ ഭരത് ചന്ദ്രന്‍ ഐപിഎസിനെ പുനര്‍ജനിപ്പിക്കുകയായിരുന്നു 2005ല്‍ രഞ്ജി പണിക്കര്‍

    ദി ടൈഗര്‍

    കാക്കിയിട്ട് സുരേഷ് ഗോപി വീണ്ടും വരുന്നു

    2005ല്‍ തന്നെ ഷാജി കൈലാസ് മറ്റൊരു ഐപിഎസ് വേഷം സുരേഷ് ഗോപിക്ക് നല്‍കി. ദി ടൈഗര്‍ എന്ന ചിത്രത്തില്‍ ചന്ദ്രശേഖരന്‍ ഐപിഎസ് എന്ന പൊലീസ് ഓഫീസറെയാണ് സുരേഷ് ഗോപി അവതരിപ്പിച്ചത്

    ടൈം

    കാക്കിയിട്ട് സുരേഷ് ഗോപി വീണ്ടും വരുന്നു

    സുരേഷ് ഗോപി ഇരട്ടവേഷത്തിലെത്തിയ ചിത്രമാണ് ടൈം. ഇതിലെ ഡോ. അപ്പന്‍ മേനോന്‍ ഐപിഎസാണ് ഇവിടെ പരിചയപ്പെടുത്തേണ്ടത്. വിശ്വാനന്ത മേനോനാണ് മറ്റൊരു വേഷം

    ആയുധം

    കാക്കിയിട്ട് സുരേഷ് ഗോപി വീണ്ടും വരുന്നു

    ആയുധം എന്ന തമിഴ് ചിത്രത്തിലും ഐപിഎസ് ഓഫീസറായി സുരേഷ് ഗോപി എത്തി. ഋഷികേശ് ഐപിഎസ് എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്

    ട്വന്റി20

    കാക്കിയിട്ട് സുരേഷ് ഗോപി വീണ്ടും വരുന്നു

    സൂപ്പര്‍ സ്റ്റാറുകളെല്ലാം ഒന്നായ ട്വന്റി ട്വന്റിയില്‍ സുരേഷ് ഗോപിയുടെ വേഷം ആന്റണി പുന്നക്കാടന്‍ ഐപിഎസ് എന്നതായിരുന്നു. 2008ല്‍ ചിത്രം പുറത്തിറങ്ങി

     ഐജി ഇന്‍സ്‌പെക്ടര്‍ ജെനറല്‍

    കാക്കിയിട്ട് സുരേഷ് ഗോപി വീണ്ടും വരുന്നു

    ദുര്‍ഗ പ്രസാദ് ഐപിഎസ് എന്ന വേഷത്തില്‍ സുരേഷ് ഗോപി എത്തിയ മറ്റൊരു ചിത്രം. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രം പുറത്തിറങ്ങിയത് 2009ലാണ്.

    സഹസ്രം

    കാക്കിയിട്ട് സുരേഷ് ഗോപി വീണ്ടും വരുന്നു

    ടൈറ്റില്‍ റോളായ സഹസ്രനാമം ഐപിഎസ് എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്

    ക്രിസ്റ്റന്‍ ബ്രദേഴ്‌സ്

    കാക്കിയിട്ട് സുരേഷ് ഗോപി വീണ്ടും വരുന്നു

    മോഹന്‍ലാലിനും ദിലീപിനുമൊപ്പം സുരേഷ് ഗോപിയെത്തിയ ക്രിസ്റ്റന്‍ ബ്രദേഴ്‌സ് എന്ന ചിത്രത്തില്‍ ജോസഫ് വടക്കാന്‍ ഐപിഎസ് എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിച്ചത്.

    കിങ് ആന്റ് ദി കമ്മീഷണര്‍

    കാക്കിയിട്ട് സുരേഷ് ഗോപി വീണ്ടും വരുന്നു

    മമ്മൂട്ടിയുടെ ദി കിങ്ങും സുരേഷ് ഗോപിയുടെ ദി കമ്മീഷ്ണറും യോജിപ്പിച്ച് ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് കിങ് ആന്റ് ദി കമ്മീഷ്ണര്‍. ഇതിലൂടെ വീണ്ടും ഭരത് ചന്ദ്രന്‍ ഐപിഎസ് പുനര്‍ജനിച്ചു

    English summary
    Suresh Gopi has donned the role of super cop in many films but has been missing in action for a while. Now we hear that the action star is back, to don the police uniform again in his next outing.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X