For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്വർഗ്ഗക്കുന്നിലെ കുര്യാക്കോസ് - ഒരു സൈക്കോ സസ്പെൻസ് ത്രില്ലെർ പ്രേക്ഷകരിലേക്ക്..

  |

  പെരുമ്പാവൂരിനടുത്തു വേങ്ങൂർ എന്ന ഗ്രാമത്തിൽ സിനിമയുടെ ആർഭാടമോ ആരവങ്ങളോ ഇല്ലാതെ തനിമയുള്ള ഗ്രാമീണ പശ്ചാത്തലത്തിൽ ചിത്രീകരണം പൂർത്തിയാക്കിയ ഒരു സൈക്കോ സസ്പെൻസ് ത്രില്ലെർ ചിത്രമാണ് സ്വർഗ്ഗക്കുന്നിലെ കുര്യാക്കോസ്. നല്ല സിനിമകൾക്ക് വേണ്ടി അർപ്പണബോധത്തോടെ പ്രയത്നിക്കുന്ന കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുമുള്ള 45-ഓളം ചെറുപ്പക്കാരുടെ കൂട്ടായ പ്രയത്നത്തിന്റെ ഫലമാണ് ഈ സിനിമ. പരസ്യചിത്ര സംവിധാനങ്ങളിലൂടെയും ഷോർട് ഫിലിമുകളിലൂടെയും പ്രശസ്തനായ ഇമ്മാനുവേൽ എൻ കെ കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് രാമഭദ്രൻ തമ്പുരാനും സംവിധായകനായ ഇമ്മാനുവേലും കൂടിയാണ്.

  pic

  കുര്യാക്കോസ് എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിയ്ക്കുന്നത് രജീഷ് പുറ്റാട് ആണ്. കാലടി സർവകലാശാലയിൽ നിന്നും നാടകത്തിൽ ബിരുദമെടുത്ത രജീഷ്, മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. നായക കഥാപാത്രമായ കുര്യാക്കോസ് എന്ന യുവാവിന്റെ മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ ഇതൾപിരിയുന്നത്. അന്തർമുഖനും ചുറ്റുപാടുകളെ മുഴുവൻ ഭയത്തോടെയും മാത്രം കാണുന്ന കുര്യാക്കോസ് സ്വാഭാവികമായും സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ടു പോകുന്നു. ഈ ഒറ്റപ്പെടലും മാനസിക സംഘര്‍ഷങ്ങളും അതിൽ നിന്നും കുര്യാക്കോസിന് നേരിടേണ്ടി വരുന്ന തിക്താനുഭവങ്ങളും ആണ് ചിത്രത്തിന്റെ ആദ്യ പകുതി കാഴ്ച വെക്കുന്നത്. എന്നാൽ തീർത്തും അപ്രതീക്ഷിതമായി ഉണ്ടാകുന്ന സാഹചര്യങ്ങളിൽ കുര്യാക്കോസിലുണ്ടാക്കുന്ന മാനസിക പരിവർത്തനം ഉദ്വേഗം നിറഞ്ഞ മനോഹരമായ ഫ്രെയിമിലൂടെ വരച്ചു കാട്ടുന്നു ചിത്രത്തിന്റെ രണ്ടാം പകുതി. അപ്രതീക്ഷിതമായ ഈ ട്വിസ്റ്റ് തന്നെയാണ് ചിത്രത്തിന്റെ എടുത്തു പറയേണ്ട സവിശേഷത.

  nsmail-

  നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് സിന്ധ്യ വിശ്വനാഥ് ആണ്. നന്മയും സ്നേഹവും മാത്രമല്ല, മഹത്തായ ഒരു സന്ദേശവും ഈ ചിത്രം ഇന്നത്തെ സമൂഹത്തിനു നൽകുന്നു എന്ന് സിനിമ കണ്ടിറങ്ങുന്ന ഓരോരുത്തർക്കും ബോധ്യമാകും. വിഷ്ണു ശിവയുടെ സംഗീതവും ലിനു കീഴില്ലം ഒരുക്കിയ പശ്ചാത്തല സംഗീതവും ഷിനൂബ് ടി ചാക്കോയുടെ ക്യാമറ മികവും ബിനീഷ് പുതുപ്പണത്തിന്റെ വരികളും എടുത്തു പറയേണ്ട ഘടകങ്ങളാണ്. ആസിഫ് കോട്ടയം (ക്രീയേറ്റീവ് ഡയറക്ടർ), ജോബിൻ ഇഞ്ചപ്പാറ (എഡിറ്റിംഗ്) തുടങ്ങിയവരാണ് മറ്റു അണിയറ ശിൽപികൾ. ഫ്രൈഡേ റീൽ മൂവീസിന്റെ ബാനറിൽ സിറിൽ പൈലിത്താനം നിർമിച്ചിരിക്കുന്ന ഈ ചിത്രം 2018 മെയ് മാസം അവസാനത്തോട് കൂടി തിയേറ്ററിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ.

  bpposter

  റിവ്യൂ

  ഈ വര്‍ഷം ഫെബ്രുവരി 3, 4 തീയതികളിൽ സ്വർഗ്ഗക്കുന്നിലെ കുര്യാക്കോസ് എന്ന ഈ ചിത്രം എറണാകുളം ചിൽഡ്രൻസ് പാർക്ക് തിയേറ്ററിൽ നടത്തിയ പ്രിവ്യു ഷോയിൽ ധാരാളം പ്രേക്ഷകർ ചിത്രം കാണാൻ എത്തിയിരുന്നു. ചിത്രം കണ്ടിറങ്ങിയ ചലച്ചിത്ര സാംസ്‌കാരിക സാമൂഹ്യ രംഗങ്ങളിൽ നിന്നുമുള്ള പ്രശസ്തരായ വ്യക്തിത്വങ്ങൾ ഒരേ സ്വരത്തിൽ പറഞ്ഞത് ഈ സിനിമയും അത് നൽകുന്ന സന്ദേശവും പൊതുജനങ്ങളിലെത്തിക്കണം എന്നാണ്. പിന്നീട് കേരളത്തിലുള്ള പ്രമുഖ മാധ്യമങ്ങൾ ഈ ചിത്രത്തിന് പിന്തുണ നൽകുകയും ചെയ്തു.

  skkmarch30poster

  ഒരു ഗ്രാമത്തിന്റെ തനിമ ഒട്ടും നഷ്ടപ്പെടുത്താതെ ഒരുക്കിയ ഈ സിനിമയുടെ കഥാപാത്രങ്ങൾ എല്ലാം നമ്മുടെ നിത്യജീവിതത്തിൽ എവിടെയൊക്കെയോ കണ്ടുമുട്ടിയ ആളുകൾ തന്നെയാണ്. അത് കൊണ്ട് തന്നെ പൂർണമായും സിനിമയെ ഉൾകൊള്ളാൻ പ്രേക്ഷകന് സാധിക്കുന്നുണ്ട്,പല സന്ദര്‍ഭങ്ങളിലും നമുക്ക് ജീവിതത്തിൽ ഉണ്ടായിട്ടുള്ള അനുഭവങ്ങളിലൂടെ നായക കഥാപാത്രം കടന്നു പോകുന്നത് നമ്മളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട്.

  kuryakose

  ആദ്യപകുതിയിൽ നായകകഥാപാത്രമായ കുര്യാക്കോസിൽ കേന്ദ്രീകരിച്ചു മുൻപോട്ടു പോകുന്ന കഥയിൽ കഞ്ഞിയിൽ കല്ല് കടിക്കുന്നത് പോലെയുള്ള ചില രംഗങ്ങൾ ചേർത്തിട്ടുണ്ട്. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ അവിചാരിതമായി ഒരു ത്രില്ലെറായി മാറുന്ന സിനിമ ഓരോ നിമിഷവും അടുത്തത് എന്ത്.. അടുത്തത് എന്ത്.. എന്ന് സിനിമ തീരുന്നതു വരെ പ്രേക്ഷകനെ ആകാംഷാഭരിതനാക്കുന്നതാണ്.

  dsd

  ഇത് ഒരു കൊമേർഷ്യൽ ചിത്രം ആണെങ്കിൽ കൂടി ഹാസ്യത്തിന്റെ അതിപ്രസരവും, ചോക്ലേറ്റ് മുഖങ്ങളും, ഗ്ലാമറും സ്ഥിരമായി കണ്ടുവരുന്ന പ്രേക്ഷകരിൽ തീർത്തും റിയലിസ്റ്റിക് ആയ ഒരു സിനിമ അനുഭവമാണ് നൽകുന്നത്.

  cryandrain

  സിനിമയെ കുറിച്ചും പ്രിവ്യു ഷോ കണ്ടവരുടെ റിവ്യൂസ് അറിയുന്നതിനുമായി താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ സന്ദർശിക്കുക....

  skkfogposter

  Movie Teaser: https://youtu.be/nK3HudlIF4Y
  Youtube Channel for news and reviews: https://www.youtube.com/channel/UCyHB351E8OmTDgDxt-AdwyQ
  Facebook Page: https://www.facebook.com/swargakkunnilekuriakose/
  Movie Promo Song: https://www.facebook.com/swargakkunnilekuriakose/videos/199592224156130/

  English summary
  Swargakkunnile Kuriakose- A Psycho Suspense Thriller
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X