»   » സ്വാതിയ്ക്കും മലയാളം ഏറെ പിടിച്ചു

സ്വാതിയ്ക്കും മലയാളം ഏറെ പിടിച്ചു

Posted By:
Subscribe to Filmibeat Malayalam

മലയാളചിത്രങ്ങളുടെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്നും ആശാവഹമായ മാറ്റങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന മലയാളത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് തല്‍ക്കാലം തന്റെ തീരുമാനമെന്നും തെന്നിന്ത്യന്‍ താരം സ്വാതി റെഡ്ഡി. ഒരു അഭിമുഖത്തിലാണ് സ്വാതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ആമേന്‍ എന്ന ചിത്രത്തിലൂടെയാണ് സ്വാതി ആദ്യമായി മലയാളത്തിലഭിനയിക്കുന്നത്. ഇപ്പോള്‍ രണ്ടാമത്തെ മലയാളചിത്രമായ നോര്‍ത്ത് 24 കാതത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരം. ആമേനിലെ പരമ്പരാഗത വേഷമിട്ട ക്രിസ്ത്യാനിപ്പെണ്ണില്‍ നിന്നും ഏറെ വ്യത്യസ്തമാണ് നോര്‍ത്ത് 24 കാതത്തിലെ കഥാപാത്രമെന്ന് സ്വാതി പറയുന്നു.

ആമേനില്‍ ചട്ടയും മുണ്ടുമിട്ടാണ് അഭിനയിച്ചതെങ്കില്‍ നോര്‍ത്ത് 24 കാതത്തില്‍ ഞാന്‍ കാഷ്വല്‍ വേഷങ്ങളിലാണ് എത്തുന്നത്. വളരെ തന്റേടിയായ അല്‍പം മോഡേണ്‍ ലുക്കുള്ള ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഞാന്‍ അവതരിപ്പിക്കുന്നത്. ഈ സിനിമയുടെ ചിത്രീകരണത്തിനിടെ നടന്‍ നെടുമുടി വേണു എന്നെ ഏറെ സഹായിച്ചിട്ടുണ്ട്. അദ്ദേഹത്തിനൊപ്പം ജോലിചെയ്യുകയെന്നത് വളരെ രസകരമായ കാര്യമാണ്- സ്വാതി പറയുന്നു.

മലയാളത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ ഏറെ സന്തോഷവതിയാണ്. ഇപ്പോള്‍ മലയാളചലച്ചിത്രലോകത്ത് മാറ്റങ്ങളുടെ കാലമാണ്. എന്റെ ക്രിയേറ്റിവിറ്റി തല്‍ക്കാലം ഞാന്‍ മലയാളത്തിനായി മാറ്റിവച്ചിരിക്കുകയാണ്. മലയാളത്തില്‍ അരങ്ങേറാന്‍ എനിയ്ക്ക് ലഭിച്ച അവസരം വളരെ മികച്ചതായിരുന്നു. മലയാളചിത്രങ്ങള്‍ കാണുറുള്ള എനിയ്ക്ക് ഇവിടുത്തെ മാറ്റങ്ങള്‍ ശരിയ്ക്കും മനസിലാകുന്നുണ്ട്- താരം പറയുന്നു.

ആദ്യചിത്രമായ ആമേനില്‍ത്തന്നെ സ്വന്തമായി ഡബ്ബ് ചെയ്യണമെന്ന് താന്‍ സംവിധായകനോട് പറഞ്ഞിരുന്നുവെന്നും എന്നാല്‍ ചിത്രത്തിലെ പ്രത്യേക ഭാഷാശൈലികാരണം അത്തരം ഒരു പരീക്ഷത്തിന് മുതിരരുത് എന്ന് ലിജോ ജോസ് പെല്ലിശേരി തന്നോട് പറയുകയായിരന്നുവെന്നും സ്വാതി പറയുന്നു. പക്ഷേ അടുത്തുതന്നെ താന്‍ മലയാളത്തില്‍ സ്വന്തമായി ഡബ്ബ് ചെയ്യുമെന്നാണ് സ്വാതി ഉറപ്പു പറയുന്നത്.

English summary
Actress Swati Reddy said that she is saving my creative best for Malayalam

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam