»   » 'അരികെ' ചിത്രീകരണം ആരംഭിച്ചു

'അരികെ' ചിത്രീകരണം ആരംഭിച്ചു

Posted By:
Subscribe to Filmibeat Malayalam
Dileepmamta
കോഴിക്കോട്: പുതിയ ശ്യാമപ്രസാദ് ചിത്രമായ അരികെയുടെ ഷൂട്ടിങ് ആരംഭിച്ചു. ദിലീപ് നായകനായ ചിത്രത്തില്‍ മംമ്തയും സംവൃതയുമാണ് നായികമാണ്. കോഴിക്കോടും പരിസരപ്രദേശങ്ങളിലുമായാണ് ഈ റൊമാന്റിക് കോമഡി ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്.

ഇലക്ട്ര എന്ന ഗൗരവമുള്ള പ്രമേയത്തിനു ശേഷം ശ്യാമപ്രസാദിന്റെ നിര്‍ണായക ചുവടുമാറ്റം കൂടിയാണിത്. അഗ്നിസാക്ഷി, അകലെ, ഒരേ കടല്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ശ്യാമപ്രസാദിന്റെ പുതിയ പരീക്ഷണ ചിത്രം ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ബിജുമേനോന്‍ ജഗതി ശ്രീകുമാര്‍, മാടമ്പ്, ഊര്‍മിള ഉണ്ണി, വിജയഗോപന്‍, ദിനേഷ് പണിക്കര്‍, ചിത്ര അയ്യര്‍ എന്നിവരും കഥാപാത്രങ്ങളാവുന്നുണ്ട്. തിരക്കഥയും സംഭാഷണവും ശ്യാമപ്രസാദിന്റെത് തന്നെയാണ്. ഡിസംബര്‍ അവസാനവാരം സിനിമ പ്രദര്‍ശനത്തിനെത്തുമെന്നാണ് കരുതുന്നത്.

English summary
Syamaprasad's new film 'arike' shooting started in kozhikode

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam