»   » പല ആണുങ്ങളെയും പറ്റിച്ച് പണം കൊള്ളയടിച്ചു, തമിഴ് നടി അറസ്റ്റില്‍!!!

പല ആണുങ്ങളെയും പറ്റിച്ച് പണം കൊള്ളയടിച്ചു, തമിഴ് നടി അറസ്റ്റില്‍!!!

Posted By: Aswini P
Subscribe to Filmibeat Malayalam

പല ആണുങ്ങളെയും പറ്റിച്ച് പണം കൊള്ളയടിച്ച കേസില്‍ തമിഴ് സിനിമാ നടി ശ്രുതി അറസ്റ്റില്‍. ഇന്ത്യഗ്ലിഡ്‌സ് ആണ് വാര്‍ത്ത പുറത്തുവിട്ടത്. ആടി പോണാല്‍ ആവടി എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയയായ നായികയാണ് ശ്രുതി.

ബാലമുരുകന്‍ എന്ന പ്രവാസി നല്‍കിയ പരാതിയെ തുടര്‍ന്നാണ് ശ്രുതിയെ അറസ്റ്റ് ചെയ്യത്. വിവാഹം ചെയ്യാം എന്ന് പറഞ്ഞ് പറ്റിച്ച് പണം കൊള്ളയടിച്ചു എന്നാണ് പരാതി. ശ്രുതിയ്‌ക്കൊപ്പം അമ്മയും സഹോദരനും അറസ്റ്റിലായി.

ശ്രുതി എന്ന നടി

ആടി പോണാല്‍ ആവടി എന്ന ചിത്രത്തിലൂടെ ഏറെ പരിചിതയാണ് ശ്രുതി. കൂടാതെ വേറെയും തമിഴ് ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളിലൂടെ പരിചിതമാണ് ശ്രുതിയുടെ മുഖം.

ബാലമുരുകന്‍ എന്നയാള്‍

ജെര്‍മനിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനിയറായി ജോലി ചെയ്യുന്ന ബാലമുരുകന്‍ എന്നയാളാണ് ശ്രുതിക്കെതിരെ പരാതി നല്‍കിയത്. വിവാഹം വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ കൊള്ളയടിയ്ക്കുകയായിരുന്നു.

മാട്രിമോണിയിലൂടെ

2017 മെയ് മാസത്തില്‍ ബാലമുരുകന്‍ മാട്രമോണിയില്‍ തന്റെ പ്രൊഫൈല്‍ ഇട്ടിരുന്നു. മൈഥിലി വെങ്കിടേഷ് എന്ന പേരില്‍ മാട്രമോണിയിലെത്തി ശ്രുതി ബാലമുരുകനെ പരിചയപ്പെട്ടു. അമ്മയ്ക്കും ഏട്ടനുമൊപ്പമുള്ള ഫോട്ടോയും അയച്ചുകൊടുത്തു.

43 ലക്ഷം കവര്‍ന്നു

തുടര്‍ന്ന് 2018 ജനുവരി ഒന്നിന് തനിക്ക് ബ്രെയിന്‍ ട്യൂമര്‍ ശസ്ത്രക്രിയ നടത്തണമെന്നും അതിന് പണം ആവശ്യമാണെന്നും പറഞ്ഞ് ബാലമുരുകനില്‍ നിന്നും 43 ലക്ഷം രൂപ ശ്രുതി കവര്‍ന്നു.

കള്ളി വെളിച്ചത്തായത്

ശ്രുതിയുടെ ഫോട്ടോ ബാലമുരുകന്‍ തന്റെ ചില ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കാണിച്ചുകൊടുത്തപ്പോഴാണ് കള്ളി വെളിച്ചത്തായത്. ഇത് മൈഥിലി അല്ല എന്നും ശ്രുതി എന്ന സിനിമാ നടിയാണെന്നും അവരില്‍ നിന്നും ബാലമുരുകന്‍ മനസ്സിലാക്കി.

പരാതി.. അറസ്റ്റ്

തുടര്‍ന്ന് ബാലമുരുകന്‍ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ശ്രുതിയെയും അമ്മയെയും സഹോദരനെയും മറ്റൊരു കൂട്ടാളിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇത് പോലെ പലരെയും ശ്രുതി പറ്റിച്ചിട്ടുണ്ട് എന്നാണ് വിവരം


മുന്‍നിര നായികമാര്‍ ഉപേക്ഷിച്ച അഭിസാരികയെ ഏറ്റെടുത്തതില്‍ കുറ്റബോധം തോന്നിയോ? സീമയുടെ മറുപടി?

ഒടുവില്‍ കാളിദാസ് ജയറാം ആ നഗ്നസത്യം വെളിപ്പെടുത്തി! ശരിക്കും പൂമരത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞോ?

അറിയാവുന്ന പണി ചെയ്താൽ പോരെ! സുരാജിന് പണി കൊടുത്ത് മോഹൻലാൽ, വീഡിയോ കാണാം

English summary
Young actress cheated an NRI and looted 43 lakhs

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam