»   » പേരു മാറ്റിയാല്‍ താപ്പാന കൊമ്പനാവുമോ?

പേരു മാറ്റിയാല്‍ താപ്പാന കൊമ്പനാവുമോ?

Posted By:
Subscribe to Filmibeat Malayalam
Thappana
കേള്‍ക്കുമ്പോള്‍ അത്ര വലിയ സംഭവമൊന്നുമല്ലെങ്കിലും പേരിലും ചില പൊരുളുകളുണ്ടെന്നാണ്‌ സൂപ്പര്‍സ്‌റ്റാര്‍ മമ്മൂട്ടിയ്‌ക്ക്‌ പറയാനുള്ളത്‌. ചില സിനിമകളുടെ പേരു കേട്ടാല്‍ അത്‌ കളിക്കുന്ന തിയറററിന്റെ പരിസരത്ത്‌ പോകാന്‍ തോന്നില്ല. ചില പേരുകള്‍ അറിയാതെ നമ്മെ അങ്ങോട്ട്‌ ആകര്‍ഷിക്കുകയും ചെയ്യും.

എന്നാല്‍ ഇതിലൊക്കെ വന്‍ ചതി പറ്റിയ ഇഷ്ടം പോലെ സന്ദര്‍ഭങ്ങള്‍ പ്രേക്ഷകര്‍ക്കും എടുത്തു നിരത്താനുണ്ടാകും. അബ്ദുള്‍ ഖാദര്‍ പ്രേംനസീര്‍ ആയപ്പോഴുണ്ടായ പ്രകാശവും സൗരഭ്യവും ചില്ലറയല്ല. മുഹമ്മദ്‌കുട്ടി മമ്മൂട്ടിയായപ്പോഴും ഇതുതന്നെ ആവര്‍ത്തിച്ചു. ഇങ്ങനെ പേരിന്റെ അകംപൊരുള്‍ തേടി സിംഹാസനമേറിയവര്‍ മലയാളത്തില്‍ ഏറെയുണ്ട്‌.

ചിത്രകാരന്‍മാരും സാഹിത്യകാരന്‍മാരും ഇങ്ങനെ പേരുകള്‍ യഥോചിതം ആകര്‍ഷകമാക്കിയിട്ടുള്ളതും നമുക്കറിയാം. താപ്പാന എന്ന മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ പേരില്‍ ഒരു നെടുനായകത്വം ഫീല്‍ ചെയ്യുന്നുണ്ട്‌. ഇത്‌ ആ കഥാപാത്രത്തിനും വേണ്ടേ മമ്മൂട്ടിയുടെ ചോദ്യം തികച്ചും ന്യായം.

അതിന്‌ പരിഹാരവും മമ്മൂട്ടി തന്നെ കണ്ടുപിടിച്ചു. സേവ്യര്‍ക്കുട്ടി എന്ന തന്റെ കഥാപാത്രത്തിന്റെ പേരില്‍ ഒരു പാവം കപ്യാരോ, സ്‌കൂള്‍ മാഷോ, പോസ്‌റ്‌മാനോ ഒക്കെ പോലെയുള്ള ഒരു ലാളിത്യമേയുള്ളൂ. താപ്പാനയിലെ സാംകുട്ടി എന്നു പറയുമ്പോള്‍ ഒരു സ്‌ട്രോങ്ങ്‌ ഫീലിങ്‌ കിട്ടുന്നില്ലേ ഇതേ മമ്മൂട്ടിയും പറഞ്ഞുള്ളൂ.

അങ്ങിനെ സേവ്യര്‍ കുട്ടി സാംകുട്ടിയായി പുനര്‍നാമകരണം ചെയ്യപ്പെട്ടു. ഇനി ഒന്നേ അറിയേണ്ടതുള്ളൂ. താപ്പാനയില്‍ ഈ സാംകുട്ടി എന്നതൊക്കെയാ കരുതിവെച്ചിരിക്കുന്നത്‌ എന്ന്‌. അത്‌ ഉടനെ പ്രേക്ഷകര്‍ക്കുമുമ്പിലെത്തും. സിനിമയ്‌ക്ക്‌ പേരിടുന്നതില്‍ ഇന്നും അഗ്രഗണ്യന്‍ ബാലചന്ദ്രമേനോന്‍ തന്നെ. കാര്യം നിസ്സാരം, ശേഷം കാഴ്‌ചയില്‍, ചിരിയോ ചിരി, ദേ ഇങ്ങോട്ട്‌ നോക്കിയേ, ഏപ്രില്‍ 18,19 അങ്ങിനെ പോകും ആ വഴി. ചിലപേരുകള്‍ മേനോനെ വല്ലാതെ വെള്ളം കുടിപ്പിച്ചിട്ടുണ്ട്‌. പലതും ഹിറ്റുകളുമായിട്ടുണ്ട്‌.

രഞ്‌ജിത്‌ സിനിമകളിലെ മോഹന്‍ലാല്‍ കഥാപാത്രങ്ങളുടെ ശിവനാമങ്ങളും ഇങ്ങനെ തന്നെ. കാശിനാഥന്‍, നീലകണ്‌ഠന്‍, ശിവന്‍, ജഗന്നാഥന്‍, പരമേശ്വരന്‍ ആ പേരുവഴി അങ്ങനെ. പേരില്‍ ചില മാറ്റങ്ങള്‍ വന്നിരുന്നെങ്കില്‍ പല സംവിധായകരും നടന്‍മാരും രക്ഷപ്പെട്ടേനെ എന്ന്‌ തോന്നുന്നുണ്ടല്ലേ ഇപ്പോള്‍.

English summary
Mammootty's character in his new movie Thappana was named earlier as Xavier Kutti. But later under the instruction of Mammootty the name got changed as Sam Kutti

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam