»   » അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ 'തട്ടത്തിന്‍ മറയത്ത്' പുതിയൊരു സര്‍പ്രൈസ് തരുന്നു! എന്താണെന്ന് അറിയണോ?

അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ 'തട്ടത്തിന്‍ മറയത്ത്' പുതിയൊരു സര്‍പ്രൈസ് തരുന്നു! എന്താണെന്ന് അറിയണോ?

Posted By: Teresa John
Subscribe to Filmibeat Malayalam

വിനീത് ശ്രീനിവാസന്റെ ഹിറ്റ് സിനിമകളിലൊന്നായിരുന്നു തട്ടത്തിന്‍ മറയത്ത്. യുവജനങ്ങള്‍ക്കിടയില്‍ അത്രയധികം തരംഗമായി മാറിയ ചിത്രത്തിലെ ഡയലോഗുകള്‍ 2012 മുതല്‍ ഇന്ന് വരെ പറഞ്ഞ് നടക്കുന്നവരുണ്ട്. ആത്മാര്‍ത്ഥ പ്രണയത്തിന്റെ തീവ്രമുഖഭാവങ്ങള്‍ തുറന്ന് കാണിച്ച സിനിമ ഇന്നും മലയാളക്കര നെഞ്ചോട് ചേര്‍ത്ത് തന്നെയാണ് പിടിച്ചിരിക്കുന്നത്.

ആറുമാസം കൊണ്ട് കോടികള്‍ വാരി കൂട്ടിയ മലയാളത്തിലെ പത്ത് ചിത്രങ്ങള്‍ എതൊക്കെയാണെന്നറിയാമോ?

മേക്കപ്പില്ലാതെയും താന്‍ സുന്ദരിയാണ്! സുസ്മിത സെന്നിന്റെ പുതിയ ചിത്രങ്ങള്‍ വൈറലാവുന്നു!!!

നിവിന്‍ പോളി, അജു വര്‍ഗീസ്, ഇഷ തല്‍വാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ തിയറ്ററുകളില്‍ റിലീസ് ചെയ്തിട്ട് അഞ്ച് വര്‍ഷം പൂര്‍ത്തിയാകുകയാണ്. അതിനിടെ തട്ടത്തിന്‍ മറയത്തിലെ കൂട്ട്‌കെട്ട് വീണ്ടും ഒരു സര്‍പ്രൈസ് ഒരുക്കാന്‍ പോവുകയാണ്. ജൂലൈ 8 ശനിയാഴ്ച നിങ്ങള്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുണ്ടെന്ന് അജു വര്‍ഗീസ് തന്റെ ഫേസ്ബുക്കിലുടെയാണ് വാര്‍ത്ത പുറത്ത് വിട്ടത്.

അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി

തട്ടത്തിന്‍ മറയത്ത് എന്ന സിനിമ തിയറ്ററുകളിലെത്തിയത് മുതല്‍ കേരളത്തിലെ യുവാക്കള്‍ പ്രണയത്തിന്റെ മറ്റൊരു തീവ്ര മുഖം കണ്ടെത്തി കഴിഞ്ഞിരുന്നു. സിനിമ റിലീസായിട്ട് ഇന്ന് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്.

സര്‍പ്രൈസ് ഉണ്ട്..

സിനിമ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഒരു സര്‍പ്രൈസ് ഒരുക്കിയിരിക്കുകയാണ്. അതെന്താണെന്ന് ജൂലൈ 8 ശനിയാഴ്ച വൈകുന്നേരം വരെ കാത്തിരിക്കണം.

അജു വര്‍ഗീസ് പറയുന്നതിങ്ങനെ

തട്ടത്തിന്‍ മറയത്ത് റിലീസ് ചെയ്തിട്ട് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം ഫേസ്ബുക്കിലുടെയാണ് അജു വര്‍ഗീസ് പങ്കുവെച്ചത്. ഒപ്പം സിനിമയുടെ കൂട്ട്‌കെട്ട് മറ്റൊരു സര്‍പ്രൈസ് ആരാധകര്‍ക്കായി പങ്കുവെക്കുന്ന കാര്യവും അജു പറയുന്നു.

തട്ടത്തിന്‍ മറയത്ത്

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത സിനിമയാണ് തട്ടത്തിന്‍ മറയത്ത്. കേരളത്തില്‍ ഹിറ്റായ പ്രണയ ചിത്രങ്ങളിലൊന്നായിരുന്നു തട്ടത്തിന്‍ മറയത്ത്.

നിവിന്‍ പോളി

ചിത്രത്തിലെ നായകന്‍ നിവിന്‍ പോളിയായിരുന്നു. പുതുമുഖ നടിയായിരുന്ന ഇഷ തല്‍വാറായിരുന്നു നായികയായി അഭിനയിച്ചത്.

ആയിഷയും വിനോദും..

ചിത്രത്തിലെ ആയിഷയും വിനോദും എന്ന കഥാപാത്രങ്ങളെയായിരുന്നു നിവിനും ഇഷയും അവതരിപ്പിച്ചിരുന്നത്. വിനോദിന് ആയിഷയോടുള്ള പ്രണയത്തിന്റെ തീവ്രതയായിരുന്നു സിനിമയുടെ ഇതിവൃത്തം.

ഡയലോഗുകള്‍

സിനിമയിലെ പല ഡയലോഗുകളും ഹിറ്റായിരുന്നു. കോളേജുകളിലും മറ്റും ഇന്നും മുസ്ലിം പെണ്‍കുട്ടിയെ സ്‌നേഹിച്ച വിനോദ് എന്ന ചെറുപ്പക്കാരന്റെ ഡയലോഗുകള്‍ മുഴങ്ങി കേള്‍ക്കാം.

English summary
5 Years Of Thattathin Marayathu: Is The Team Planning A Surprise?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam