»   » സിനിമകള്‍ വാങ്ങാത്ത ചാനലുകള്‍ക്ക് പണി കിട്ടും

സിനിമകള്‍ വാങ്ങാത്ത ചാനലുകള്‍ക്ക് പണി കിട്ടും

Posted By:
Subscribe to Filmibeat Malayalam
Malayalam Channels
സിനിമകള്‍ വാങ്ങുന്നത് താത്കാലികമായി നിര്‍ത്തിവച്ച ചാനലുകളുടെ നടപടിയ്ക്ക് തിരിച്ചടി നല്‍കാന്‍ സിനിമാക്കാര്‍ ഒരുങ്ങുന്നു. ചാനലുകളുടെ ജനപ്രിയ പരിപാടികളായ അവാര്‍ഡ് നിശകളിലും ടെലിവിഷന്‍ പരിപാടികളിലും പങ്കെടുക്കുന്നതിന് നടീനടന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയാണ് ഫിലിം ചേമ്പര്‍ ചാനലുകള്‍ക്ക് മറുപടി നല്‍കുന്നത്.

ഇതിന് പുറമെ ടെലിവിഷന്‍ പരിപാടികളില്‍ താരങ്ങള്‍ അവതാരകരാകുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ചാനലുകളില്‍ പരിപാടി അവതരിപ്പിക്കുന്ന താരങ്ങള്‍ക്ക് വിലക്ക് ബാധകമല്ല. ഇക്കാര്യം സംബന്ധിച്ച് താരസംഘടനയായ അമ്മയ്ക്ക് ഫിലിം ചേമ്പര്‍ വെള്ളിയാഴ്ച കത്ത് നല്‍കും.

ഓഗസ്റ്റ് ഒന്ന് മുതല്‍ തീരുമാനം നടപ്പാക്കാനാണ് ഫിലിം ചേമ്പര്‍ തീരുമാനിച്ചിരിക്കുന്നത്. വിലക്ക് ലംഘിക്കുന്ന താരങ്ങളെ തങ്ങളുടെ സിനിമകളുമായി സഹകരിപ്പിക്കില്ലെന്നും ഫിലിം ചേമ്പര്‍ അറിയിച്ചു.

ടെലിവിഷന്‍ ഷോകളിലും അവാര്‍ഡ് നിശകളിലും താരങ്ങള്‍ പങ്കെടുക്കുന്നതിന് നേരത്തെ തന്നെ വിലക്കുണ്ടായിരുന്നു. എന്നാല്‍ സിനിമകള്‍ക്ക് ചാനലുകള്‍ വന്‍തുക നല്‍കി തുടങ്ങിയതോടെ വിലക്കില്‍ നിന്നും ഫിലിം ചേമ്പര്‍ പിന്നോട്ട് പോയി. സിനിമകളുടെ മുടക്കുമുതല്‍ സാറ്റലൈറ്റ് റൈറ്റിലൂടെ തിരിച്ചുകിട്ടാനാരംഭിച്ചതോടെ ചാനലുകരെ പിണക്കേണ്ടെന്ന് ഫിലിം ചേമ്പര്‍ തീരുമാനിയ്ക്കുകയായിരുന്നു,

എന്നാല്‍ സിനിമകളുടെ ടെലിവിഷന്‍ സംപ്രേഷണാവകാശം മൂന്ന് മാസത്തേക്ക് വാങ്ങില്ലെന്ന് ചാനലുകള്‍ തീരുമാനമെടുത്ത സാഹചര്യത്തിലാണ് താരങ്ങളെ വിലക്കി വീണ്ടും ഫിലിം ചേമ്പര്‍ രംഗത്തെത്തിയിരിക്കുന്നത്. സാറ്റലൈറ്റ് റേറ്റ് കുത്തനെ ഉയര്‍ത്തി ചൂഷണം ചെയ്യുന്നുവെന്ന പേരിലാണ് ചാനലുകള്‍ സിനിമകള്‍ വാങ്ങുന്നത് മൂന്ന് മാസത്തേക്ക് നിര്‍ത്തിവച്ചത്.

English summary
The film chamber has now decided to give a strong reply to the TV channels. It has been requested to the various film organisations not to participate in channel discussions, interviews or the shows organized by TV channels until this issue is resolve

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam