»   » തൃശൂര്‍ ശൈലിയില്‍ ജയസൂര്യ പ്രാഞ്ചിയേട്ടനെ വെല്ലുമോ

തൃശൂര്‍ ശൈലിയില്‍ ജയസൂര്യ പ്രാഞ്ചിയേട്ടനെ വെല്ലുമോ

Posted By:
Subscribe to Filmibeat Malayalam

കാലങ്ങള്‍കൊണ്ട് തീര്‍ക്കപ്പെട്ട പല സങ്കല്‍പ്പങ്ങളെയും ബിംബങ്ങളെയും ശൈലികളെയുമെല്ലാം തച്ചുടച്ചുകൊണ്ടാണ് മലയാളസിനിമയില്‍ മാറ്റങ്ങള്‍ വരുന്നത്. മുമ്പ് പറയാന്‍ പാടില്ലാത്തതെന്ന് അടയാളപ്പെടുത്തപ്പെട്ട പല കാര്യങ്ങളും സിനിമയിലുണ്ടായിരുന്നു. ഇന്നു നാടന്‍ തെറികള്‍ വരെ തിയേറ്ററുകളില്‍ മുഴങ്ങിക്കേള്‍ക്കുന്നുണ്ട്(ഇക്കാര്യത്തില്‍ മറ്റെല്ലാകാര്യത്തിലുമെന്നപോലെ അഭിപ്രായങ്ങള്‍ പലവിധമുണ്ടായിരിക്കും) ഇതെല്ലാം മാറ്റത്തിന്റെ ഭാഗം തന്നെയാണ്. മുമ്പ് മലയാളസിനിമയിലെ മലയാളമെന്നാല്‍ വള്ളുവനാടന്‍ മലയാളമായിരുന്നു.

സിനിമയിലെ മാടമ്പിമാരും ചട്ടമ്പിമാരുമെല്ലാം വള്ളുവനാടന്‍ ഭാഷയില്‍ മാത്രമേ സംസാരിച്ചിരുന്നുള്ളു. തൊണ്ണൂറുകളില്‍ ഈ ശൈലി വളരെ ശക്തമായി നിലനിന്നിരുന്നു. ഇതിന് ഒരു അപവാദമായി വരാറുണ്ടായിരുന്നത് മുസ്ലീം, ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമകള്‍ മാത്രമായിരുന്നു. കേരളത്തിലെ ഹിന്ദുക്കള്‍ മുഴുവന്‍ വള്ളുവനാടന്‍ ഭാഷയാണ് സംസാരിക്കുന്നതെന്ന രീതിയിലായിരുന്നു കഥാപാത്രങ്ങള്‍ക്കുള്ള ഡയലോഗുകള്‍ എഴുതിനല്‍കപ്പെട്ടിരുന്നത്.

Punyalan Agarbathis

എന്നാല്‍ ഇന്ന് പ്രാദേശികഭേദങ്ങള്‍ സിനിമകളില്‍ താരങ്ങളാവുകയാണ്. സംവിധായകന്‍ രഞ്ജിത്ത് പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ് എന്ന ചിത്രത്തിലൂടെ തൃശൂര്‍ ഭാഷയെ നല്ല ഒന്നാന്തരമായി ഉപയോഗപ്പെടുത്തുകയുണ്ടായി. ഇതിന് പിന്നാലെ ഈ തൃശൂര്‍ സ്ലാങ്ങുമായി പല ചിത്രങ്ങളുമെത്തി. പിന്നീട് കാസര്‍ക്കോട് മലയാളവും കോഴിക്കോടന്‍, കണ്ണൂര്‍ ശൈലികളും സിനിമകളില്‍ വളരെ വിജയകരമായി ഉപയോഗിക്കപ്പെട്ടു. ഇപ്പോഴിതാ ഇക്കൂട്ടത്തിലേയ്ക്ക് പുതിയൊരു ചിത്രം കൂടിയെത്തുന്നു. ജയസൂര്യ നായകനാകുന്ന പുണ്യാളന്‍ അഗര്‍ബത്തീസാണ് വീണ്ടും തൃശൂര്‍ സ്ലാങ് പരീക്ഷിയ്ക്കുന്നത്.

ഒരു വമ്പന്‍ കോമഡിച്ചിത്രമായിട്ടാണ് അഗര്‍ബത്തീസ് ഒരുങ്ങുന്നത്. രഞ്ജിത്ത് ശങ്കറാണ് സംവിധായകന്‍, രഞ്ജിത്ത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഗര്‍ബത്തി ബിസിനസില്‍ പല നൂതന ആശയങ്ങളും പരീക്ഷിയ്ക്കുന്ന ഒരാളുടെ കഥയാണ് ചിത്രം പറയുന്നത്. പ്രാഞ്ചിയേട്ടനില്‍ തൃശൂര്‍ ശൈലിയുമായി മമ്മൂട്ടി തകര്‍ത്തതുപോലെ ജയസൂര്യ തൃശൂര്‍ സ്ലാങ്ങിന്റെ അടുത്ത ബ്രാന്റ് അംസാഡറാകുമോയെന്ന് കാത്തിരുന്ന് കാണാം.

English summary
Now actor Jayasurya is trying his hand on the Thrissur slang of Malayalam in new film Punyalan Agarbathis.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam