twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നീരജ് മാധവിന് രസകരമായ മറുപടിയുമായി ടൊവിനോ തോമസ്! ഇത് തന്നെ പറയുമെന്ന് അവനും അറിയാം!

    |

    നീരജ് മാധവുമായി അടുത്ത സൗഹദമുണ്ട് ടൊവിനോ തോമസിന്. സിനിമയില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞുള്ള നീരജ് മാധവിന്‍റെ പോസ്റ്റ് വലിയ ചര്‍ച്ചയായിരുന്നു. അടുത്തിടെ പണി പാളി ഡാന്‍സ് ചാലഞ്ചുമായും നീരജ് എത്തിയിരുന്നു. ഇതേക്കുറിച്ചും ആര്‍ജെ മൈക്ക് ടൊവിനോയോട് ചോദിച്ചിരുന്നു. രസകരമായ മറുപടിയായിരുന്നു താരം നല്‍കിയത്.

    ചില്ല് ഗ്ലാസില്‍ ചായ കുടിക്കുന്ന ആരെങ്കിലുമൊക്കെ ചലഞ്ച് ചെയ്യട്ടെ. വല്ല കാര്യവുമുണ്ടോ എന്നെ ചലഞ്ച് ചെയ്യാന്‍. എന്നോട് ആരെങ്കിലും ചോദിച്ചാല്‍ ഞാനിങ്ങനെയൊക്കെ പറയും കേട്ടോയെന്ന് അവനോട് ഞാന്‍ പറഞ്ഞിരുന്നുവെന്നും താരം പറയുന്നു. മലയാള സിനിമയില്‍ നീരജ് മാധവ് പറഞ്ഞ തരത്തിലുള്ള വേര്‍തിരിവുണ്ടോയെന്ന് ചോദിച്ചപ്പോള്‍ അവരവരുടെ അനുഭവം അനുസരിച്ചാണെന്നായിരുന്നു ടൊവിനോ പറഞ്ഞത്.

    നീരജിന്‍റെ അനുഭവം

    നീരജിന്‍റെ അനുഭവം

    എനിക്ക് കൈക്കുമ്പിളില്‍ ചായ തന്നാലും ഞാന്‍ കുടിച്ചോളും. പ്ലാസ്റ്റിക്കാണേലും കുഴപ്പമില്ല. നീരജിന്റെ അനുഭവം എങ്ങനെയാണെന്നറിയില്ല. പേപ്പര്‍ ഗ്ലാസില്‍ ചായ കുടിക്കുന്നതിന് മടിയില്ല, എന്നാല്‍ ഞാന്‍ പേപ്പര്‍ ഗ്ലാസില്‍ കുടിച്ചാല്‍ മതിയെന്ന് വേറെ ആരെങ്കിലും തീരുമാനിച്ചാല്‍ വിഷമം വരും. അതായിരിക്കും നീരജിന് അനുഭവപ്പെട്ടിട്ടുണ്ടാവുക, അറിയില്ല അവന്റെ അനുഭവം എന്താണെന്ന്. വല്ലപ്പോഴുമാണ് താന്‍ ചായ കുടിക്കുന്നതെന്നും ടൊവിനോ പറയുന്നു.

    നല്ലത് കണ്ടാല്‍

    നല്ലത് കണ്ടാല്‍

    സുശാന്ത് സിങ് രജപുതിന്റെ മരണത്തിന് ശേഷമായാണ് വിഷാദത്തെക്കുറിച്ച് കൂടുതല്‍ സംസാരിച്ച് കേള്‍ക്കുന്നത്. സുശാന്തെന്തിനാണ് ആത്മഹത്യ ചെയ്യുന്നത്. അയാള്‍ വിജയകരമായി മുന്നേറുന്ന നടനല്ലേയെന്നായിരുന്നു ആദ്യം ചിന്തിച്ചത്. വല്ലാത്തൊരു ഷോക്കായിരുന്നു ആ മരണം. ആളുകളെല്ലാം ആ നടനോടും മനുഷ്യനോടും ഇപ്പോള്‍ കാണിക്കുന്ന സ്‌നേഹം അയാള്‍ ജീവിച്ചിരുന്നപ്പോള്‍ കാണിച്ചിരുന്നെങ്കില്‍ അദ്ദേഹം മരിക്കില്ലായിരുന്നു. നല്ലത് കണ്ടാല്‍ നല്ലതാണെന്ന് പറയണം.

    നെപ്പോട്ടിസത്തെക്കുറിച്ച്

    നെപ്പോട്ടിസത്തെക്കുറിച്ച്

    നെപ്പോട്ടിസത്തെക്കുറിച്ചും ടൊവിനോ തുറന്നുപറഞ്ഞിരുന്നു. കഴിവുള്ളവരേ മലയാള സിനിമയില്‍ പിടിച്ചിരുന്നിട്ടുള്ളൂ. ഒരു തുടക്കം കിട്ടിയേക്കാം താരങ്ങളുടെ മക്കള്‍ക്ക്. എന്നാല്‍ അവരുടെ പ്രഷര്‍ എന്താണെന്ന് ആലോചിച്ചിട്ടുണ്ടോ, അവരുടെ രണ്ടാം പേര് നല്‍കുന്ന സമ്മര്‍ദ്ദമുണ്ട്. നെപ്പോട്ടിസം ഒരു ഗൂഢാലോചനയൊന്നുമല്ല. നിര്‍മ്മാതാക്കളും താരങ്ങളും ആലോചിച്ച് ചെയ്യുന്ന കാര്യമല്ല. താരങ്ങളുടെ മക്കള്‍ക്ക് ആദ്യ ദിനത്തില്‍ നല്ല കലക്ഷന്‍ ലഭിക്കാറുണ്ട്. ബോളിവുഡും മലയാളവും വലിയ വ്യത്യാസമുണ്ട്.

    Recommended Video

    Alvin Anthony's reply to Neeraj Madhav's Claims
    എല്ലാവര്‍ക്കും സ്പേസുണ്ട്

    എല്ലാവര്‍ക്കും സ്പേസുണ്ട്

    കഴിവുള്ളവര്‍ വളര്‍ന്നുവരുന്നുണ്ട്. മലയാളത്തില്‍ ഇപ്പോള്‍ സജീവമായി നില്‍ക്കുന്നവരെല്ലാം താരങ്ങളുടെ മക്കളാണോ, അല്ലല്ലോ. എല്ലാവര്‍ക്കും ഇവിടെ സ്‌പേസുണ്ട്. പിന്നെ എല്ലാത്തിനും ഒരു സമയമുണ്ട്. സിനിമകള്‍ പ്രേക്ഷകര്‍ കാണുക. നല്ലത് കണ്ടാല്‍ അംഗീകരിക്കുക. ഒടിടിയില്‍ സിനിമ പോയതുകൊണ്ട് തിയേറ്റര്‍ ഒരിക്കലും മറക്കില്ല. തിയേറ്റര്‍ എക്സ്പീരിയന്‍സ് വേറെത്തെന്നെയാണെന്നും ടൊവിനോ പറയുന്നു.

    ചെലവുകളെക്കുറിച്ച്

    ചെലവുകളെക്കുറിച്ച്

    അച്ഛനും ബാങ്കുമാണ് പണച്ചെലവുകള്‍ കൈകാര്യം ചെയ്യുന്നത്. പ്രത്യേകമായ ചിലവുകളില്ല. അതേക്കുറിച്ച് ടെന്‍ഷനില്ല. മോഡലായത് കൊണ്ട് ഷര്‍ട്ട് കമ്പനി തരും. അത് പോലെ തന്നെ പണച്ചെലവുള്ള ശീലങ്ങളൊന്നുമില്ല. അങ്ങനെ മദ്യം കഴിക്കുന്നയാളല്ല. സിനിമയില്‍ വന്നതിന് ശേഷം ഇടയ്ക്ക് ഡിപ്രഷനൊക്കെ ഉണ്ടായിട്ടുണ്ട്. അമ്മയുടെ പിറന്നാളിന് ഞങ്ങളെല്ലാവരും ഒരുമിച്ചായിരുന്നു കേക്ക് ബേക്ക് ചെയ്തതെന്നും ടൊവിനോ തോമസ് പറയുന്നു.

    English summary
    Tovino Thomas's funny reply to Neeraj Madhav's dance challenge
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X