»   » മമ്മുട്ടി ആരാധകനായതിന്റെ കാരണം വെളിപ്പെടുത്തി നടന്‍ ടൊവിനോ തോമസ്

മമ്മുട്ടി ആരാധകനായതിന്റെ കാരണം വെളിപ്പെടുത്തി നടന്‍ ടൊവിനോ തോമസ്

Posted By: Pratheeksha
Subscribe to Filmibeat Malayalam

നിങ്ങള്‍ക്ക് മമ്മുട്ടിയെയോ മോഹന്‍ലാലിനെയോ ഇഷ്ടം എന്നു ചോദിച്ചാല്‍ നിങ്ങളില്‍ ചിലര്‍ക്ക് വ്യക്തമായ മറുപടിയുണ്ടാവും. രണ്ടു താരങ്ങളെയും ഇഷ്ടമാണെന്നായിരിക്കും ചിലരുടെ മറുപടി.

ഈ ചോദ്യം സിനിമാ താരങ്ങളോടായാലോ വ്യത്യസ്തമായ മറുപടിയായിരിക്കും ലഭിക്കുക. യുവ നടന്‍ ടൊവിനോ തോമസിനോട് ചോദിച്ചപ്പോഴും രസകരമായ മറുപടിയാണ് ലഭിച്ചത്..

കോളേജ് പരിപാടിക്കിടെ ടൊവിനോയോട് ചോദിച്ചുു

ഒരു കോളേജ് പരിപാടിക്കിടെയാണ് ഇഷ്ട നടന്‍ ആരെന്ന് ടൊവിനോയോട് ചോദിച്ചത് രസകരമായ ഉത്തരമാണ് നടന്‍ ഇതിന് നല്‍കിയത്.

എല്ലാവരുടെയും വീട്ടിലും മമ്മുട്ടി മോഹന്‍ലാല്‍ ആരാധകരുണ്ടാവും

എല്ലാവരുടെ വീട്ടിലും ഒരു മമ്മുട്ടി ആരാധകനും ഒരു മോഹന്‍ലാല്‍ ആരാധകനും ഉണ്ടായിരിക്കും എന്നായിരുന്നു ടൊവിനോയുടെ മറുപടി.

ചേട്ടന്‍ മോഹന്‍ലാല്‍ ആരാധകനായിരുന്നു

തന്റെ ചേട്ടന്‍ മോഹന്‍ലാല്‍ ആരാധകനായിരുന്നുവെന്നും അതുകൊണ്ട് താന്‍ മമ്മുട്ടി ആരാധകനായെന്നും ടൊവിനോ പറഞ്ഞു

ദുല്‍ക്കര്‍ ജെന്റില്‍മാന്‍

പെര്‍ഫെക്റ്റ് ജെന്റില്‍മാനാണ് നടന്‍ ദുല്‍ക്കര്‍ സല്‍മാനെന്നും പരിപാടിക്കിടെ ടൊവിനോ പറഞ്ഞു.

English summary
tovino thomas telling about who is his super star durinng a college event

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X