»   » നവംബര്‍ 1ന് സംവൃതയ്ക്ക് വീണ്ടും വിവാഹം

നവംബര്‍ 1ന് സംവൃതയ്ക്ക് വീണ്ടും വിവാഹം

Posted By:
Subscribe to Filmibeat Malayalam
Samvrutha
ആരാധകരെയെല്ലാം ഒറ്റയടിയ്ക്ക് ഞെട്ടിച്ചിരിയ്ക്കുകയാണ് സംവൃത സുനില്‍. ആരോരുമറിയാതെ മിന്നുകെട്ടിയെന്ന് മാത്രമല്ല, രണ്ടുമാസക്കാലം ഈ വിവരം പുറത്തുപോകാതെ സൂക്ഷിയ്ക്കാനും ഈ മിടുക്കിയ്ക്ക് കഴിഞ്ഞു.

ജനുവരി 19ന് കോഴിക്കോട്ടെ ആര്യസമാജത്തില്‍ വച്ചാണ് ചേവരമ്പലം സ്വദേശിയായ അഖില്‍ സംവൃതയുടെ കഴുത്തില്‍ വരണമാല്യം ചാര്‍ത്തിയത്. ഭത്താവിനൊപ്പം യുഎസിലേക്ക് പറക്കുന്നതിന്റെ മുന്നൊരുക്കങ്ങള്‍ക്ക് വേണ്ടിയാണ് സംവൃത ഈ രഹസ്യക്കല്യാണം കഴിച്ചതത്രേ. വിവാഹക്കാര്യം സംവൃതയുടെ പിതാവ് കെപി സുനിലും സ്ഥിരീകരിച്ചിട്ടുണ്ട്.

രഹസ്യക്കല്യാണവും കഴിച്ച് ആരോടും പറയാതെ രസികത്തിപ്പെണ്ണ് യുഎസിലേക്ക് മുങ്ങുമെന്നൊന്നും ആരും കരുതേണ്ട. നാടടച്ച് വിളിച്ചൊരു ഒരു ഗംഭീര വിവാഹം തന്നെ സംവൃതയുടെയും അഖിലേഷിന്റെയും വീട്ടുകാര്‍ നടത്തുന്നുണ്ട്. നവംബര്‍ ഒന്നിന് കണ്ണൂരിലെ വാസവ റിസോര്‍ട്ടില്‍ പരമ്പരാഗത രീതിയിലായിരിക്കും വിവാഹമെന്ന് സുനില്‍ പറയുന്നു. ഇതിന് ശേഷം സംവൃത യുഎസിലേക്ക് പോകുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

വൈശാഖ് ചിത്രമായ മല്ലുസിങിന്റെ പഞ്ചാാബിലുള്ള ലൊക്കേഷനിലാണ് സംവൃത ഇപ്പോള്‍. ഇതിന് ശേഷം മെയ് അവസാനത്തോടെ പൃഥ്വിരാജിനെ നായകനാക്കി ലാല്‍ജോസ് ഒരുക്കുന്ന ചിത്രത്തിലും സംവൃത അഭിനിയിക്കും.

എന്തായാലും മോളിവുഡിലെ ഒരു സുന്ദരിപ്പെണ്ണിന്റെ കല്യാണക്കാര്യം എങ്ങനെ അറിയാതെ പോയെന്ന അന്വേഷണത്തിലാണ് നാട്ടിലെ പാപ്പരാസികള്‍. പ്രശസ്തരുടെ വിവാഹങ്ങളും വിവാഹമോചനക്കഥകളും ആദ്യം മണത്തറിയുന്ന ഇക്കൂട്ടര്‍ തങ്ങള്‍ക്കെവിടെയാണ് പാളിച്ച പറ്റിയെന്ന അന്വേഷണത്തിലാണ്.

English summary
Samvrutha's father said that a traditional style wedding will take place on November 1 at Vasava resort at Kannur.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X