»   » ക്ഷണം നിരസിക്കാനുണ്ടായ കാരണത്തെ കുറിച്ച് തൃഷ

ക്ഷണം നിരസിക്കാനുണ്ടായ കാരണത്തെ കുറിച്ച് തൃഷ

Posted By: Staff
Subscribe to Filmibeat Malayalam

ദിലീപിന്റെ ക്ഷണം നിരസിക്കാനുളള കാരണത്തെ കുറിച്ച് തൃഷ പറയുന്നതിങ്ങനെ: 'ദിലീപിന്റെ മാസ്‌ അപ്പീല്‍ എനിക്കറിയാം. ഞാനും ദിലീപിന്റെ ആരാധികയാണ്‌. എന്നാല്‍ ഇപ്പോള്‍ തെലുങ്ക്‌, തമിഴ്‌ ചിത്രങ്ങളുടെ തിരക്കിലാണ്‌. ഇനി 2008 അവസാനം വരെ കോള്‍ഷീറ്റ്‌ ഫ്രീയല്ല.'

'തിരക്കേറിയത്‌ മൂലം തമിഴിലേയും തെലുങ്കിലേയും വലിയ ഓഫറുകള്‍ വരെ വേണ്ടെന്ന്‌ വയ്‌ക്കേണ്ടി വന്നിട്ടുണ്ട്‌. തെലുങ്കില്‍ പ്രഭുദേവ സംവിധാനം നിര്‍വഹിക്കുന്ന ഒരു ചിത്രം ഞാന്‍ നിരസിച്ചു. എന്റെ പ്രിയപ്പെട്ട സംവിധായകനാണ്‌ പ്രഭുദേവ. നാഗാര്‍ജുനയാണ്‌ ചിത്രത്തില്‍ നായകനാവുന്നത്‌.'

'തിരക്കാണ്‌ എല്ലാത്തിനും കാരണം. ദിലീപിന്റെ ചിത്രം നിരസിക്കാനുളള കാരണവും മറ്റൊന്നല്ല. അല്ലാതെ അതിനുപിന്നില്‍ മറ്റൊരു കാരണവുമില്ല. തൃഷയുടെ അറിയിപ്പ്‌ ഇങ്ങനെയാണെങ്കിലും ഇത്‌ അത്രയ്‌ക്കങ്ങോട്ട് വിശ്വസിക്കാന്‍ പ്രയാസമാണെന്നാണ്‌ മല്ലുവുഡിലെ സംസാരം. എന്തായാലും ദിലീപിന്‌ ഇതത്ര പിടിച്ച മട്ടില്ല. കാരണം തൃഷ ഓഫര്‍ നിരസിക്കാനുളള കാരണം ദിലീപിന്‌ മാത്രമേ അറിയൂ.

Read more about: trisha, dileep, romeo, prabhu deva, nagarjuna
Please Wait while comments are loading...

Malayalam Photos

Go to : More Photos