»   »  ഒളിപ്പിച്ച രഹസ്യങ്ങൾ മറനീക്കി കൊണ്ട് വരും! 'കുറ്റപത്രവുമായി' തൃഷ എത്തുന്നു!

ഒളിപ്പിച്ച രഹസ്യങ്ങൾ മറനീക്കി കൊണ്ട് വരും! 'കുറ്റപത്രവുമായി' തൃഷ എത്തുന്നു!

Posted By:
Subscribe to Filmibeat Malayalam

തെന്നിന്ത്യൻ താരം സുന്ദരി തൃഷ് ഡിക്റ്ററ്റീവായി എത്തുന്നു. താരത്തിന്റെ  കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട വേഷങ്ങളിലൊന്നാണിത്. ഇന്ത്യയിലെ ആദ്യത്തെ വനിത കുറ്റാന്വേഷകയായ രഞ്ജിനി പണ്ടിറ്റിന്റെ ജീവിതകഥയെ ആസ്പദമാക്കി എടുക്കുന്ന ചിത്രത്തിലാണ് തൃഷ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കുറ്റപത്രം എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.

thrisha

ഇത്രയും പ്രതീക്ഷിച്ചില്ല; സംവിധായകൻ വരെ ഞെട്ടി! പേരൻപന്റെ സെറ്റിൽ എല്ലാവരേയും ഞെട്ടിച്ച് മമ്മൂക്ക

സിനിമയെ കുറിച്ചുള്ള വിവരം താരം തന്നെയാണ് പുറത്ത് വിട്ടിരിക്കുന്നത്. ഇൻസ്റ്റൻഗ്രാമിലൂടെ താരം ഇതു സംബന്ധമായ വിവരം പുറത്തു വിട്ടിരിക്കുന്നത്.

ലാലേട്ടന്റെ പിൻഗാമി പ്രണവല്ല! അഭിനയത്തിൽ സൂപ്പർ സ്റ്റാറിന്റെ പിൻമുറക്കാരൻ ഈ യുവ താരം!

തൃഷയുടെ സിനിമ കരിയർ 15 വർഷം പിന്നിടുകയാണ്. കുറച്ചു നാൾ സിനിമ ജീവിതത്തിൽ നിന്ന് മാറി നിന്നുവെങ്കിവലും ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം. 96, മോഹിനി, 1818 , ഗർജനൈ, സതുരംഗ, വേട്ടൈ 2, പരമപദം വിളയാട്ട് എന്നിവ തൃഷയുടെ അണിയറയിൽ ഒരുങ്ങുന്ന ചിത്രം. താരത്തിന്റെ ആദ്യ മലയാള ചിത്രം ഹേയ് ജൂഡ് നാളെ തിയേറ്ററിൽ എത്തുകയാണ്.

English summary
Trisha’s next Kuttrapayrichi is based on India’s first female detective

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam