»   » നായപിടുത്തത്തിനെതിരെ മേയര്‍ക്ക് തൃഷ കത്തെഴുതി

നായപിടുത്തത്തിനെതിരെ മേയര്‍ക്ക് തൃഷ കത്തെഴുതി

Posted By:
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ നായികനടി തൃഷ ഒരു മൃഗസ്നേിഹിയാണെന്നകാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. മൃഗാവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന പെറ്റ എന്ന സംഘടന തെന്നിന്ത്യയില്‍ നിന്നും തിരഞ്ഞെടുത്ത സെലിബ്രിറ്റി അനിമല്‍ ലവര്‍ കൂടിയാണ് തൃഷ. പെറ്റയുടെ കാംപെയിനുകള്‍ക്കുവേണ്ടി തൃഷ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്.

ഇപ്പോഴിതാ തൃഷ ചെന്നൈയിലെ നായകളുടെ അവകാശസംരക്ഷണത്തിനായി ശബ്ദമുയര്‍ത്തുകയാണ്. ചെന്നൈയിലെ മുപ്പതിനായിരത്തോളം തെരുവുനായ്ക്കളെ പിടികൂടി തടവിലാക്കാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനെതിരെ ചെന്നൈ മേയര്‍ സെയ്‌ദൈ എസ് ദുരൈസാമിയ്ക്ക് കത്തെഴുതിയിരിക്കുകയാണ് തൃഷ.

തെരുവനായ്ക്കളെ പിടിച്ച് തടങ്കലിലിടാനുള്ള തീരുമാനത്തില്‍ നിന്നും അധികൃതര്‍ പിന്മാറണമെന്നും അടുങ്ങിയ കൂടുകളില്‍ ഒന്നിച്ച് പാര്‍പ്പിച്ച് അവരോട് ക്രൂരതകാണിയ്ക്കരുതെന്നും തൃഷയുടെ കത്തില്‍ പറയുന്നു. ചെന്നൈയില്‍ പലഭാഗത്തായി സ്ഥാപിച്ചിരിക്കുന്ന പതിനഞ്ചോളം ഇടങ്ങളില്‍ മുപ്പതിനായിരത്തോളം നായകളെപിടികൂടി അടച്ചിടാനാണ് അധികൃതര്‍ പദ്ധതിയിട്ടിരിക്കുന്നത്.

എന്നാല്‍ ഇത്തരത്തില്‍ കൂട്ടത്തോടെ പാര്‍പ്പിയ്ക്കുമ്പോള്‍ ഇവയ്ക്ക് രോഗം പടരുകയും പ്രായമായവയ്ക്ക് വിശ്രമിക്കാന്‍ വേണ്ടത്ര സൗകര്യമില്ലാതെ വരുകയും ചെയ്യുമെന്ന് തൃഷ ചൂണ്ടിക്കാണിയ്ക്കുന്നു. കുറച്ചുകൂടി മനുഷ്യത്വം തെരുവുനായകളോട് കാണിയ്ക്കണെന്നും അവയെ ജനനനിയന്ത്രണ വാക്‌സിനേഷനും, പേവിഷ പ്രതിരോധ കുത്തിവെപ്പിനും വിധേയരാക്കിയാല്‍ മതിയെന്നുമാണ് തൃഷ നിര്‍ദ്ദേശിക്കുന്നത്.

ഇപ്പോള്‍ ജയം രവിയ്‌ക്കൊപ്പമുള്ള ഭൂലോകം, ജീവന നായകനാകുന്ന എന്‍ഡ്രെന്‍ഡ്രും പുന്നഗൈഎന്നീ ചിത്രത്തിന്റെ തിരക്കുകളിലാണ് താരം, ഇതിനിടെയാണ് നായകളുടെ കാര്യത്തില്‍ കുറച്ചുകൂടി ദയവുകാണിയ്ക്കണമെന്നാവശ്യപ്പെട്ട് തൃഷ മേയര്‍ക്ക് കത്തയച്ചിരിക്കുന്നത്.

English summary
Actress Trisha has shot off a letter to the Chennai Mayor, urging him to drop plans to catch around 30,000 dogs and confine them to pounds.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam