»   » ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് ക്ലീന്‍

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് ക്ലീന്‍

Posted By:
Subscribe to Filmibeat Malayalam

ഓണക്കാലത്ത് ആരാധകര്‍ ഏറെപ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്. നവാഗതനായ ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രം മമ്മൂട്ടിയുടെ വ്യത്യസ്ത ലുക്കുകളുമായിട്ടാണ് എത്തുന്നത്. ഓണച്ചിത്രമായ ക്ലീറ്റസിന് സെന്‍സര്‍ ബോര്‍ഡ് ക്ലീന്‍ 'യു' സര്‍ട്ടിഫിക്കേറ്റാണ് നല്‍കിയിരിക്കുന്നത്. രണ്ടു മണിക്കൂര്‍ അഞ്ചു മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ താടിയും മുടിയും നീട്ടി മാലയും മറ്റുമണിഞ്ഞാണ് മമ്മൂട്ടി എത്തുന്നത്.

ക്ലീറ്റസ് എന്ന നാടക നടനായിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നത്. ഫാദര്‍ സണ്ണി വടക്കുംതലയുടെ നിര്‍ബ്ബന്ധം മൂലമാണ് അന്നോളം നാടകവുമായി യാതൊരു ബന്ധവുമില്ലാത്ത ക്ലീറ്റസ് അഭിനയിക്കാന്‍ തയ്യാറാകുന്നത്. പിന്നീട് അങ്ങോട്ടുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

നാടകത്തില്‍ അഭിനയിച്ച ശേഷം ക്ലീറ്റസിന്റെ യഥാര്‍ത്ഥ സ്വഭാവവും അയാള്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ സ്വഭാവവും തമ്മിലുള്ള വൈരുധ്യങ്ങള്‍ അയാള്‍ക്കുള്ളില്‍ത്തന്നെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. തീര്‍ത്തും രസകരമായ സംഭവങ്ങളിലൂടെയാണ് മാര്‍ത്താണ്ഡന്‍ ക്ലീറ്റസിന്റെ കഥ പറയുന്നത്.

ബെന്നി പി നായരമ്പലമാണ് ഈ ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. ഹണി റോസാണ് ചിത്രത്തില്‍ പ്രധാന സ്ത്രീകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ കടുത്ത ആരാധകനായ ഫൈസലാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗ്ഗീസ്, രജത് മേനോന്‍, സനം പ്രസാദ്, കോട്ടയം നസീര്‍, സാജു കൊടിയന്‍, സിദ്ദിഖ്, തെസ്‌നിഖാന്‍, മായാമൗഷ്മി തുടങ്ങിയവരെല്ലാം ചിത്രത്തില്‍ അഭിനിക്കുന്നുണ്ട്.

റംസാന്‍ റിലീസായി എത്തിയ രഞ്ജിത്ത് ചിത്രം കടല്‍ കടന്നൊരു മാത്തുക്കുട്ടി പരാജയപ്പെട്ടതുകൊണ്ടുതന്നെ ഓണച്ചിത്രം മമ്മൂട്ടിയെ സംബന്ധിച്ച് വിജയമായി മാറേണ്ടതുണ്ട്. വന്‍വിജയത്തിന് വേണ്ട എല്ലാചേരുവകളോടുമാണ് മാര്‍ത്താണ്ഡന്‍ ക്ലീറ്റസിനെ ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന.

English summary
Mammootty's Onam release Daivathinte Swantham Cleetus directed by Marthandan got U cirtificate from Censor Board.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam