»   »  ഷമ്മിയുടെ 'ഊക്കന്‍ ടിന്റു' വീണ്ടും

ഷമ്മിയുടെ 'ഊക്കന്‍ ടിന്റു' വീണ്ടും

Posted By:
Subscribe to Filmibeat Malayalam

പല ചിത്രങ്ങളിലും ക്രൂരതയും വില്ലത്തരങ്ങളുമായി വിലസിയിരുന്ന ബാബുരാജ് എന്ന നടന്റെ എല്ലാ അര്‍ത്ഥത്തിലുമുള്ള മേക്ക് ഓവറായിരുന്നു സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ആഷിക് അബു ചിത്രത്തിലൂടെ സംഭവിച്ചത്. ഇപ്പോള്‍ ആക്ഷന്‍താരം ബാബൂരാജിനെ എല്ലാവരും മറന്നമട്ടാണ്. പല പുതിയ ചിത്രങ്ങളിലും വളരെ ഫഌക്‌സിബിളായ കോമഡി ടച്ചുള്ള കഥാപാത്രങ്ങളാണ് ബാബുരാജിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇത്തരത്തില്‍ മേക്കോവര്‍ ലഭിച്ചിരിക്കുന്ന നടനാണ് ഷമ്മി തിലകന്‍. പരുക്കനായി പൊലീസുകാരനായിട്ടാണ് ഷമ്മി പലപ്പോഴും സ്‌ക്രീനില്‍ എത്താറുള്ളത്. വേഷം പൊലീസിന്റെതായാലും കുറ്റവാളിയുടെതായാലും പരുക്കന്‍ ഭാവം ഷമ്മിയില്‍ നിന്നും മാറാറില്ല. എന്നാല്‍ ഈ പരുക്കന്‍ മുഖം മൂടി എടുത്തുകളയുന്ന ചിത്രമായിരുന്നു നേരം. ഊക്കന്‍ ടിന്റുവെന്ന് പേരുള്ള പൊലീസുകാരനായി ഷമ്മി എത്തിയപ്പോള്‍ തിയേറ്ററുകളില്‍ നിലയ്ക്കാത്ത കയ്യടിയായിരുന്നു.

Shammi Thilakan

ഇപ്പോഴിതാ സമാന കഥാപാത്രമായി ദിലീപിന്റെ ശൃംഗാരവേലനിലും ഷമ്മിയെത്തുന്നുണ്ട്. ദിലീപിനെ നായകനാക്കി ജോസ് തോമസ് ഒരുക്കുന്ന ചിത്രമാണിത്. ഊക്കന്‍ ടിന്റുവെന്ന കഥാപാത്രമായിത്തന്നെയാണ് ശൃംഗാരവേലനില്‍ ഷമ്മിയെത്തുന്നത്. ഈ കഥാപാത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ച പ്രതികരണം തന്നെയാണ് അതിനെ അങ്ങനെതന്നെ തന്റെ ചിത്രത്തില്‍ ഉള്‍പ്പെടുത്താന്‍ ജോസ് തോമസിന് പ്രേരണയായിട്ടുണ്ടാവുക. എന്തായാലും ദിലീപ് ശൃംഗാരവേലനായി എത്തുമ്പോള്‍ ഷമ്മി ഊക്കന്‍ ടിന്റുവായി കലക്കുമെന്ന് പ്രതീക്ഷിയ്ക്കാം.

English summary
Shammi Thilakan's Ukken Tintu, will make a comeback in Jose Thomas's Sringaravelan
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam