For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗോപികയുടെ അപ്രതീക്ഷിതമായ രണ്ടാംവരവ്

  By Super
  |

  സിനിമയില്‍ വന്നു കുറേ നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചു, ഒടുക്കം വിവാഹം കഴിച്ച് കുടുംബവുമായി സ്വസ്ഥം, ഇതായിരുന്നു നടി ഗോപികയുടെ ഇതുവരെയുള്ള അവസ്ഥ. ഇപ്പോഴിതാ ഗോപിക തിരിച്ചെത്തുകയാണ്. നേരത്തേ തന്റെ കരിയറിലെ ഏറ്റവും നല്ല ചിത്രങ്ങളില്‍ ഒന്ന് സമ്മാനിച്ച അക്കു അക്ബറിന്റെ ചിത്രത്തിലൂടെതന്നെയാണ് ഗോപിക തന്റെ രണ്ടാം ഇന്നിംങ്‌സ് തുടങ്ങുന്നത്. ജയറാം നായകനാകുന്ന സിനിമയുടെ പേര് ഭാര്യ അത്ര പോര എന്നാണ്. പേരുപോലെതന്നെ ഭാര്യ-ഭര്‍തൃബന്ധത്തിന്റെ കഥപറയുന്നചിത്രമാണിത്.

  അവസാനചിത്രം ചെയ്ത അതേ ടീമിനൊപ്പം രണ്ടാംവരവ് നടത്തുകയെന്ന അപൂര്‍വ്വതയുമുണ്ട് ഗോപികയുടെ കാര്യത്തില്‍. വിവാഹശേഷം കുടുംബത്തിന് പ്രാധാന്യം നല്‍കി ഭര്‍ത്താവ് അജിലേഷിനും കുഞ്ഞിനുമൊപ്പം ബ്രിട്ടനിലായിരുന്നു ഗോപിക. ഇപ്പോള്‍ കുഞ്ഞിന് നാലുവയസ്സായശേഷമാണ് അഭിനയത്തിലേയ്ക്ക് തിരിച്ചെത്തുന്നത്. ബ്രിട്ടനില്‍ നിന്നും ഓസ്‌ത്രേലിയയിലേയ്ക്കുള്ള സ്ഥലംമാറ്റത്തിന്റെ തിരക്കുകള്‍ക്കിടയിലാണത്രേ, വെറുതേയൊരു ഭാര്യ ടീമില്‍ നിന്നും ഗോപികയ്ക്ക് വിളിവരുന്നത്.

  ഫെബ്രുവരി 12നന് ഞാന്‍ ഓസ്‌ത്രേലിയയിലേയ്ക്ക് പോകേണ്ടതായിരുന്നു. ഇതിനിടെയാണ് നിര്‍മ്മാതാവ് ആന്റോ ജോസഫ് ഞാന്‍ പുറപ്പെടുന്നതിന്റെ മൂന്നുദിവസം മുമ്പ് വീട്ടില്‍ വന്നത്. പിന്നീട് അദ്ദേഹം അജിലേഷുമായി സംസാരിച്ചു, അദ്ദേഹമാണ് രണ്ടാംവരവിനായി എന്നെ നിര്‍ബ്ബന്ധിച്ചത്. അങ്ങനെ ഓഫര്‍ സ്വീകരിക്കുകയായിരുന്നു- ഗോപിക പറയുന്നു.

  മികച്ച കഥാപാത്രമായതുകൊണ്ടാണ് ഈചിത്രം സ്വീകരിച്ചതെന്നും പഴയ അതേ ടീമാണെന്നറിഞ്ഞപ്പോള്‍ സമ്മതം മൂളാതിരിക്കാന്‍ തോന്നിയില്ലെന്നും ഗോപിക പറയുന്നു. ഇപ്പോള്‍ തൃശൂരിലെ ലൊക്കേഷനില്‍ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് ഗോപിത.

  വെറുതേ ഒരു ഭാര്യയിലെ വേഷത്തില്‍ നിന്നും വളരെ വ്യത്യസ്തമാണ് ഈ ചിത്രത്തിലെ കതാപാത്രം. ജോലിക്കാരിയായ ഒരു ഭാര്യയുടെ റോളാണ് ഇതില്‍ ഞാന്‍ ചെയ്യുന്നത്, വെറുതേ ഒരു ഭാര്യയിലെ പാവംപിടിച്ച പെണ്ണേയല്ല ഈ ചിത്രത്തിലെ കഥാപാത്രം. അതുകൊണ്ടുതന്നെ അഭിനയസാധ്യതകൂടുതലാണുതാനും- താരം പറയുന്നു.

  വിദേശവാസം ജീവിതത്തില്‍ എത്രത്തോളം മാറ്റം വരുത്തിയെന്ന് ചോദിക്കുമ്പോള്‍ ഗോപിക പറയുന്നത് ഇങ്ങനെയാണ് - വിവാഹത്തിന് മുമ്പും ഞാന്‍ ജീന്‍സും ടോപ്പുമെല്ലാം ധരിക്കാറുണ്ടായിരുന്നു. അതിലൊന്നും പ്രത്യേകിച്ചും മാറ്റത്തിന് കാരണമില്ല, പക്ഷേ അരാധകര്‍ എന്നെ സാരിയില്‍ കാണാനാണ് കൂടുതല്‍ താല്‍പര്യം കാണിക്കുന്നത്, എന്നുവച്ച് മോഡേണ്‍ വേഷങ്ങള്‍ ചെയ്യില്ലെന്നില്ല.

  വിവാഹത്തിന്‌ശേഷം അഭിനയിക്കുന്നതോടെ നടിമാരുടെ കുടുംബം തകരുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുതന്നെന്ന് ചൂണ്ടിക്കാണിച്ചാലും ഗോപികയ്ക്ക് ഉത്തരമുണ്ട്. അതിലൊന്നുംകാര്യമില്ലെന്നും എത്രയോ പേര്‍ വിവാഹശേഷം ജീവിതവും സിനിമയും വിജയകരമായി മുന്നോട്ടുകൊണ്ടുപോകുന്നുണ്ടെന്നും ഗോപിക പറയുന്നു. മഞ്ജുവാര്യര്‍, സംയുക്ത, ബാവന, രമ്യ എന്നിവരുമായെല്ലാം എനിയ്ക്ക് നല്ല ബന്ധമുണ്ട്. എന്തിനെയൊക്കെക്കുറിച്ച് സംസാരിച്ചാലും അവസാനം ഞങ്ങളെല്ലാം എത്തിനില്‍ക്കുക കുടുംബത്തെക്കുറിച്ചുള്ള കാര്യങ്ങളിലായിരിക്കും, അതിനാല്‍ത്തന്നെ കുടുംബത്തിന് പ്രശ്‌നമുണ്ടാകാത്ത രീതിയില്‍ അഭിനയം മുന്നോട്ടുകൊണ്ടുപോകാനാണ് നോക്കുന്നത്. അജിലേഷ് ഇക്കാര്യത്തില്‍ എന്നെ പിന്തുണയ്ക്കുന്നുണ്ട്. തീരുമാനങ്ങളെടുക്കാന്‍ സഹായിക്കുന്നുണ്ട്- ഗോപിക പറയുന്നു.

  English summary
  She came, she saw and she conquered a thousand hearts with her demure and girl-next-door portrayal. Even as her talent won her several accolades, Gopika chose to shrug all the trappings of stardom to settle for a happy, married life with husband Ajilesh in Britain
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X