»   » ലോക്പാല്‍ മിസ്റ്റര്‍ ഫ്രോഡിന് പാരയായി?

ലോക്പാല്‍ മിസ്റ്റര്‍ ഫ്രോഡിന് പാരയായി?

Posted By:
Subscribe to Filmibeat Malayalam
'പാല്‍' പിരിഞ്ഞുപോയെന്നാണ് ലോക്പാലിന്റെ പരാജയത്തെക്കുറിച്ച് മോഹന്‍ലാല്‍ വിരോധികള്‍ അഥവാ മമ്മൂട്ടി ആരാധകര്‍ പറഞ്ഞുനടക്കുന്നതത്രേ. 12 പടം പൊട്ടിയതിന്റെ ക്ഷീണം മമ്മൂട്ടി ആരാധകര്‍ തീര്‍ക്കുന്നത് ലോക്പാലിന്റെയും കര്‍മ്മയോദ്ധയുടെയും പരാജയങ്ങള്‍ ആഘോഷിച്ചു കൊണ്ടാണെന്നും അസൂയാലുക്കള്‍ പറഞ്ഞുപരത്തുന്നുണ്ട്.

എന്തായാലും ബോക്‌സ് ഓഫീസില്‍ തകര്‍ന്നുവീണ ലോക്പാല്‍ മറ്റൊരു മോഹന്‍ലാല്‍ സിനിമയ്ക്ക് കൂടി പാര പണിതിട്ടാണ് തിയറ്ററുകള്‍ വിടുന്നത്. ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ അനൗണ്‍സ് ചെയ്ത മിസ്റ്റര്‍ ഫ്രോഡിനാണ് ലോക്പാല്‍ പാരയായത്. ലോക്പാലില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച നന്ദഗോപന്‍ എന്ന കഥാപാത്രത്തിന് മിസ്റ്റര്‍ ഫ്രോഡിലെ നായകകഥാപാത്രവുമായി അടുത്ത സാമ്യമുണ്ടെന്നാണ് ചലച്ചിത്രരംഗത്തു നിന്നുള്ള സംസാരം.

ലോക്പാല്‍ കണ്ടതോടെ മിസ്റ്റര്‍ ഫ്രോഡിന്റെ തിരക്കഥ മുഴുവന്‍ മാറ്റിയെഴുതേണ്ട ഗതികേടിലായി ഉണ്ണികൃഷ്ണന്‍. ലോക്പാലിന്റെ പ്രമേയവുമായി ഒരു വിദൂര സാമ്യമുണ്ടായിരുന്നതും തിരക്കഥ മാറ്റിയെഴുതാന്‍ സംവിധായകനെ പ്രേരിപ്പിച്ചുവെന്നും സൂചനകളുണ്ട്.

അതിനിടെ മിസ്റ്റര്‍ ഫ്രോഡില്‍ സുരേഷ് ഗോപിയും അഭിനയിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിയ്ക്കാന്‍ സംവിധായകന്‍ തയാറായിട്ടില്ല. തിരക്കഥ പൂര്‍ത്തിയാട്ടില്ലെന്നും അത് തീര്‍ന്നാല്‍ മാത്രമേ താരനിര്‍ണയം തുടങ്ങുകയുള്ളൂവെന്നും ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. മാര്‍ച്ചില്‍ ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടാവും.

ചിത്രത്തിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിയ്ക്കാനായി സുരേഷ് ഗോപി, സണ്ണി വെയ്ന്‍, ശ്രീനാഥ് ഭാസി എന്നിവരുമായി താന്‍ ചര്‍ച്ച നടത്തിയെന്ന് ഫേസ്ബുക്കിലൂടെ ഉണ്ണികൃഷ്ണന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിന് വിദേശ ലൊക്കേഷനുകളുണ്ടാവില്ലെന്നും സംവിധായകന്‍ വ്യക്തമാക്കി കഴിഞ്ഞു. നേരത്തെ റഷ്യയിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളും മിസ്റ്റര്‍ ഫ്രോഡിന്റെ ലൊക്കേഷനാവുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

English summary
The script because he felt the lead character would share a resemblance to Mohanlal's character of a con man in Lokpal. "Had to re-write the whole stuff because my earlier storyline had a distant thematic resemblance to Lokpal

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam