»   » ഇതൊരിക്കലും സഹിക്കില്ല, പൂമരം റിലീസ് വീണ്ടും മാറ്റിയതായി റിപ്പോര്‍ട്ട്!!

ഇതൊരിക്കലും സഹിക്കില്ല, പൂമരം റിലീസ് വീണ്ടും മാറ്റിയതായി റിപ്പോര്‍ട്ട്!!

Posted By: Aswini P
Subscribe to Filmibeat Malayalam

വളരെ അധികം പ്രതീക്ഷയോടെ തിയേറ്ററിലെത്തുന്ന ചിത്രമാണ് പൂമരം. കാളിദാസ് ജയറാമിനെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പൂമരം മാര്‍ച്ച് ഒമ്പതിന് തിയേറ്ററിലെത്തുമെന്നാണ് ഏറ്റവുമൊടുവില്‍ പുറത്ത് വന്ന വാര്‍ത്ത!!

എന്നാല്‍ ചിത്രത്തിന്റെ റിലീസ് ഡേറ്റ് വീണ്ടും മാറ്റിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാവാത്തതിനാല്‍ റിലീസ് വീണ്ടും നീളും എന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിക്കുന്നു.


ഒരാഴ്ച മാത്രം

റിലീസ് ചെയ്യാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെയാണ് വീണ്ടും പ്രേക്ഷകരനെ നിരാശപ്പെടുത്തുന്ന വാര്‍ത്ത എത്തിയത്. എന്നാല്‍ റിലീസ് ഡേറ്റ് മാറ്റിയതുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല..


പലതവണ

പലതവണ റിലീസ് നീട്ടിവച്ച ശേഷമാണ് ഒടുവില്‍ 2018 മാര്‍ച്ച് 9 ന് സിനിമ റിലീസ് ചെയ്യും എന്ന് കാളിദാസ് ഉറപ്പ് പറഞ്ഞത്. ഫേസ്ബുക്കിലൂടെ കാളിദാസ് റിലീസ് തീയ്യതി പ്രഖ്യാപിച്ചപ്പോള്‍ തന്നെ, 'ഇനി മാറ്റില്ലല്ലോ' എന്ന് ആരാധകര്‍ ചോദിച്ചിരുന്നു.


ട്രോള്‍ മഴ

2017 മാര്‍ച്ച് മാസത്തില്‍ റിലീസ് ചെയ്യും എന്ന് പറഞ്ഞ ചിത്രം നീണ്ട് നീണ്ട് പോയതില്‍ ചിത്രത്തെ സോഷ്യല്‍ മീഡിയ ട്രോള്‍ ചെയ്തു കൊന്നിരുന്നു. കളിയാക്കിയും വിമര്‍ശിച്ചും രസിപ്പിച്ചുമുള്ള ട്രോളുകള്‍ കാളിദാസും റീ പോസ്റ്റ് ചെയ്തു.


പക്ഷെ സത്യമോ

എന്നാല്‍ റിലീസ് ഡേറ്റ് മാറ്റി എന്ന തരത്തില്‍ പ്രചരിയ്ക്കുന്ന വാര്‍ത്ത പൂര്‍ണമായും അംഗീകരിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഫഌക്‌സ് ബോര്‍ഡ് കാണുമ്പോഴുള്ള സന്തോഷ വാര്‍ത്ത കാളിദാസ് ഫേസ്ബുക്കില്‍ പങ്കുവച്ചത്. അന്നും മാര്‍ച്ച് 9 എന്ന തീയ്യതിയില്‍ കാളിദാസ് ഉറപ്പിച്ചു നിന്നു.


പൂമരം എന്ന ചിത്രം

1983, ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എബ്രിഡ് ഷൈന്‍ ഒരുക്കുന്ന ചിത്രമാണ് പൂമരം. ജയറാമിന്റെ മകന്‍ കാളിദാസ് ആദ്യമായി നായകനായി അഭിനയിക്കുന്ന ചിത്രമെന്നതാണ് പൂമരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. കാമ്പസ് പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും മീര ജാസ്മിനും അതിഥികളായി എത്തുന്നു.


ഹിറ്റായ പാട്ട്

നേരത്തെ റിലീസ് ചെയ്ത പൂമരത്തിലെ രണ്ട് പാട്ടുകളും വന്‍ ഹിറ്റാണ്. ഞാനും ഞാനുമെന്റാളും എന്ന പാട്ടും, കടവത്തൊരു തോണിയിറങ്ങി എന്ന പാട്ടും നല്‍കിയ പ്രതീക്ഷയാണ് ചിത്രത്തിന് വേണ്ടിയുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന് കാരണം.മമ്മൂട്ടിയുടെ അബ്രഹാമിനെ റാഞ്ചി സൂര്യ ടിവി, ചിത്രീകരണം കഴിഞ്ഞില്ല അതിന് മുന്‍പേ റൈറ്റ് വിറ്റുപോയി!


സ്റ്റേജ് ഷോയിൽ ജിമിക്കി കമ്മലിന് ചുവട് വച്ച് മോഹൻലാൽ; ലാലേട്ടൻ മരണ മാസ് തന്നെ!!! വീഡിയോ കാണാം

English summary
There is a unofficial report that again postponed the release date of Poomaram

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam