For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒടിയന്‍റെ നെഗറ്റീവ് പ്രതികരണത്തെക്കുറിച്ച് അറിഞ്ഞതിന് ശേഷം ശ്രീകുമാര്‍ മേനോന്‍ പറഞ്ഞത്? കാണൂ!

  |
  ഒടിയൻ പൊട്ടിയിട്ടില്ലെന്ന് ശ്രീകുമാർ മേനോൻ | filmibeat Malayalam

  പരസ്യ സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍ തിയേറ്ററുകളിലേക്കെത്തിയിരിക്കുകയാണ്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഈ ചിത്രം തിയേറ്ററുകളിലേക്കെത്തിയത്. പ്രഖ്യാപനം മുതലേ തന്നെ വാര്‍ത്താപ്രാധാന്യം നേടിയ സിനിമയായിരുന്നു. ഒടിയന്‍ മാണിക്കനാവുന്നതിനായി മോഹന്‍ലാല്‍ നടത്തിയ തയ്യാറെടുപ്പുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി ശരീരഭാരം കുറയ്ക്കാനും താരം തയ്യാറായിരുന്നു. ഫ്രാന്‍സില്‍ നിന്നുള്ള വിദഗ്ദ്ധ സംഘമെത്തിയാണ് താരത്തെ ഇതിനായി പ്രാപ്തനാക്കിയത്. മോഹന്‍ലാലിന്റെയും മഞ്ജു വാര്യരുടെയും കരിയറിലെ മികച്ച സിനിമകളിലൊന്നായി ഇത് മാറുമെന്നാണ് ആരാധകര്‍ വിലയിരുത്തിയത്.

  ഓവര്‍ ഹൈപ്പും അമിതപ്രതീക്ഷയും തിരിച്ചടിച്ചു? ഉദ്ദേശിച്ച ഓളമില്ലാതെ ഒടിയന്‍ നിരാശപ്പെടുത്തിയോ? കാണൂ!

  നവാഗത സംവിധായകനെന്ന നിലയില്‍ അംഗീകരിക്കപ്പെടേണ്ടയാളാണ് വിഎ ശ്രീകുമാര്‍ മേനോന്‍. ഒടിയനുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. സിനിമ റിലീസ് ചെയ്തതിന് പിന്നാലെ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയായിരുന്നു. മോഹന്‍ലാല്‍ ആരാധകരായിരുന്നു സിനിമയേയും സംവിധായകനേയും രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയത്. റിലീസിന് മുന്‍പ് പ്രീ ബിസിനസ്സിലൂടെ ചിത്രം 100 കോടി സ്വന്തമാക്കിയിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളും തിയേറ്ററുകളിലേക്കെത്തിയിരുന്നു. നെഗറ്റീവ് പ്രതികരണങ്ങള്‍ സിനിമയെ ബാധിക്കില്ലെന്നും മോഹന്‍ലാല്‍ ആരാധകരാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്ന വിശ്വാസമൊന്നും തനിക്കില്ലെന്ന് സംവിധായകന്‍ പറയുന്നു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ മീറ്റ് ദി എഡിറ്റേഴ്‌സ് പരിപാടിക്കിടയിലായിരുന്നു അദ്ദേഹം സിനിമ റിലീസ് ചെയ്തതിനുള്ള കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചത്. അഭിമുഖത്തിനിടയിലെ പ്രസക്ത ഭാഗങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

  രണ്ടാമൂഴത്തിലെങ്ങാനും തൊട്ടാല്‍ ആ കൈ വെട്ടും! ഒടിയന്‍ റിലീസിന് അറഞ്ചം പുറഞ്ചം ട്രോള്‍! കാണൂ!

  പ്രതീക്ഷ നിലനിര്‍ത്തിയോ?

  പ്രതീക്ഷ നിലനിര്‍ത്തിയോ?

  താന്‍ സ്വപ്നം കണ്ട സിനിമ അതേ പോലെ തന്നെ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞുവെന്നാണ് സംവിധായകനായ ശ്രീകുമാര്‍ മേനോന്‍ പറയുന്നത്. ആദ്യദിനത്തിലെ പ്രദര്‍ശനത്തിന് ശേഷം പലരും പ്രതീക്ഷയ്ക്ക് വിരുദ്ധമായി നിരാശപ്പെടുത്തുന്ന സിനിമയാണെന്ന് പറയുന്നത് കേട്ടു. എന്നാല്‍ ഈ കഥയ്ക്കും കഥാസന്ദര്‍ഭത്തിന് യോജിച്ച രീതിയിലാണ് സിനിമ ഒരുക്കിയത്. അത്തരത്തിലുള്ള അഭിപ്രായങ്ങളെ മാനിക്കുന്നുവെന്നും അവരെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

  ഹൈപ്പ് കൂടിയോ?

  ഹൈപ്പ് കൂടിയോ?

  സിനിമയക്ക് നല്‍കിയ ഹൈപ്പാണ് വിനയായതെന്നായിരുന്നു പലരും പറഞ്ഞത്. എന്നാല്‍ അത്തരത്തിലൊരു തോന്നലും തനിക്കില്ലെന്ന് സംവിധായകന്‍ പറയുന്നു. ഈ സിനിമ ഇങ്ങനെയാണെന്നൊന്നും പറഞ്ഞിരുന്നില്ല. ഒടിയന്‍ എന്ന കഥാപാത്രത്തെക്കുറിച്ചും, മലയാളത്തിലെ ചെലവേറിയ സിനിമയെന്ന നിലയിലുമുള്ള പ്രമോഷനാണ് നടത്തിയത്. ഒടിയന്‍ ശ്രദ്ധിക്കപ്പെട്ടുവെന്നതിനുള്ള തെളിവാണ് സിനിമയുടെ ബുക്കിങ്ങുകള്‍ പൂര്‍ത്തിയായത്. എല്ലായിടത്തും നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എന്നാല്‍ അതേ സമയം സിനിമ ഇഷ്ടപ്പെട്ടില്ലെന്ന് പറയുന്നവരും കുറവല്ല.

  മോഹന്‍ലാല്‍ ഫാന്‍സാണെന്ന് കരുതുന്നില്ല

  മോഹന്‍ലാല്‍ ഫാന്‍സാണെന്ന് കരുതുന്നില്ല

  സോഷ്യല്‍ മീഡിയയിലൂടെ സിനിമയെക്കുറിച്ച് നെഗറ്റീവ് കമന്റുകള്‍ പറയുന്നവരെല്ലാം മോഹന്‍ലാല്‍ ആരാധകരാണ് എന്ന് താന്‍ കരുതുന്നില്ലെന്ന് സംവിധായകന്‍ പറയുന്നു. നേരത്തെ തന്റെ ഫേസ്ബുക്ക് പേജില്‍ നേരത്തെ നല്ല കാര്യങ്ങളും എഴുതിയിരുന്നു. ഇപ്പോള്‍ മോശം എഴുതുമ്പോള്‍ അതും അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. എന്നാലിത് വ്യക്തിപരമായല്ല മറിച്ച് മലയാള സിനിമയെ ഒന്നടങ്കം ബാധിക്കുന്ന കാര്യമാണെന്ന് അദ്ദേഹം പറയുന്നു. കൂവിത്തോല്‍പ്പിക്കുന്നതിന്റെ സൈബര്‍ വേര്‍ഷനാണ് ഇപ്പോഴത്തേത്.

  ക്ലൈമാക്‌സ് മോശമാണ്

  ക്ലൈമാക്‌സ് മോശമാണ്

  സിനിമയുടെ ആദ്യ ഷോയില്‍ ടൈറ്റില്‍ കഴിയുന്നതിന് മുന്‍പെ തന്നെ സിനിമയുടെ ക്ലൈമാക്‌സ് മോശമാണെന്ന തരത്തിലുള്ള കമന്റുകള്‍ വന്നിരുന്നു. നേരത്തെ കൂവിത്തോല്‍പ്പിക്കാനായിരുന്നു ആളുകളെ വിലയ്‌ക്കെടുത്തത്. ഇപ്പോഴത് സൈബര്‍ എഴുത്തിലൂടെയായി മാറിയത്. എന്നാല്‍ പലതും ഫേക്ക് കമന്റുകളിലൂടെയാണ് പ്രചരിക്കുന്നത്. ജനുവിനായുള്ള കമന്റുകളെ ബഹുമാനിക്കുന്നു.

  ഇഷ്ടപ്പെട്ടവരുമുണ്ട്

  ഇഷ്ടപ്പെട്ടവരുമുണ്ട്

  സിനിമ ഇഷ്ടപ്പെടുന്നുവെന്ന് പറഞ്ഞ നിരവധി പേര്‍ ഇവിടെയുണ്ട്. കുടുംബ പ്രേക്ഷകര്‍ സിനിമ കാണാനെത്തുമ്പോള്‍ അവര്‍ക്ക് ഇത് ഇഷ്ടമാവുമെന്നുറപ്പുണ്ടെന്നും അദ്ദേഹം പറയുന്നു. മോഹന്‍ലാല്‍ ഫാന്‍സിനെ തൃപ്തിപ്പെടുത്തുകയെന്ന ലക്ഷ്യമൊന്നുമില്ല. എല്ലാവര്‍ക്കും ആസ്വദിക്കാവുന്ന തരത്തിലുള്ള സിനിമയെന്ന തരത്തിലാണ് ഒടിയനൊരുക്കിയത്. താരങ്ങളെ നിലനിര്‍ത്തുന്നത് ഫാന്‍സാണ്. ഈ സിനിമ വിജയിക്കുമ്പോള്‍ ഫാന്‍സുകാരെല്ലാം ഇത് തിരിച്ചെടുത്തോളം. സംവിധായകനെന്ന നിലയില്‍ തനിക്കുള്ള വലിയ വെല്ലുവിളി കൂടിയാണിത്.

  നെഗറ്റീവ് അധികം നിലനില്‍ക്കില്ല

  നെഗറ്റീവ് അധികം നിലനില്‍ക്കില്ല

  സോഷ്യല്‍ മീഡിയയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയ ആളാണ് താന്‍. ഇപ്പോഴത്തെ നെഗറ്റിവിറ്റി അധികം നിലനില്‍ക്കില്ല. സോഷ്യല്‍ മീഡിയയെ അനലിറ്റിക്കലായി സമീപിച്ച പരിചയം തനിക്കുണ്ട്. ഇപ്പോഴത്തെ നെഗറ്റിവിറ്റിയെ എങ്ങനെ പോസിറ്റീവാക്കാമെന്നതിനെക്കുറിച്ചാണ് താന്‍ ചിന്തിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഉള്ളടക്കം ശക്തമാണെങ്കില്‍ നെഗറ്റിവിറ്റിയിലൂടെ അതിനെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അത് പോസിറ്റീവാക്കി മാറ്റാനാണ് താന്‍ ശ്രമിക്കാറുള്ളത്.

  മനപ്പൂര്‍വ്വമുള്ള ശ്രമങ്ങള്‍

  മനപ്പൂര്‍വ്വമുള്ള ശ്രമങ്ങള്‍

  ഒടിയന്‍ ഇന്റര്‍നെറ്റില്‍ വരുമെന്ന് നേരത്തെ അറിഞ്ഞിരുന്നു. നമ്മള്‍ ഹൈക്കോടതിയില്‍ പോയിരുന്നു. തമിഴ് റോക്കോഴ്്‌സ് പോലുള്ള സൈറ്റുകളെല്ലാം ഡീ ആക്റ്റിവേറ്റ് ചെയ്തിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു സൈബര്‍ ടീം പ്രവര്‍ത്തിക്കുന്നുണ്ട്. തന്നെ വിശ്വസിച്ച് ആന്റണി പെരുമ്പാവൂര്‍ 50 കോടി മുടക്കിയിട്ടുണ്ടെങ്കില്‍, മോഹന്‍ലാല്‍ തന്റെ വിലപ്പെട്ട സമയം ഇതിനായി നല്‍കിയിട്ടുണ്ടെങ്കില്‍ അത് കൃത്യമായി വിനിയോഗിക്കേണ്ടത് തന്റെ ചുമതലയാണ്. മറ്റുള്ളവരെ പരാജയപ്പെടുത്താനായി മനപ്പൂര്‍വ്വം ശ്രമിക്കുന്ന ഒരു വിഭാഗം ഇവിടെയുണ്ട്. ഒടിയന് മാത്രമല്ല മറ്റ് സിനിമകള്‍ക്കും ഇത്തരത്തിലുള്ള ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്.

  English summary
  VA Shrikumar Menon's response after Odiyan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X