twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒടിയന് സ്‌റ്റേറ്റ് അവാര്‍ഡ് കിട്ടുമെന്ന് ശ്രീകുമാര്‍; ഡബിങ് തന്നെ നിര്‍ത്താന്‍ തീരുമാനിച്ചെന്ന് മനോജ്

    |

    മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തില്‍ 2018ല്‍ പുറത്തിറങ്ങിയ സിനിമയാണ് ഒടിയന്‍. വന്‍ ഹൈപ്പിലെത്തിയ ചിത്രമായിരുന്നുവെങ്കിലും ഒടിയന് തീയേറ്ററില്‍ വിജയം നേടാന്‍ സാധിച്ചില്ല. ഇതിന് പിന്നാലെ ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളും ട്രോളുകളും വലിയ ചര്‍ച്ചയായി മാറിയിരുന്നു. മോഹന്‍ലാല്‍ ലാലിനൊപ്പം മഞ്ജു വാര്യര്‍, പ്രകാശ് രാജ്, നരേയ്ന്‍ എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായെത്തിയിരുന്നു. ചിത്രത്തില്‍ പ്രകാശ് രാജിനായി ചിത്രത്തില്‍ ഷമ്മി തിലകനും മനോജും ഡബ് ചെയ്തിരുന്നു.

    എന്നാല്‍ ചിത്രത്തില്‍ പ്രകാശ് രാജിനായി താന്‍ 95 ശതമാനവും ഡബ് ചെയ്തിരുന്നുവെന്നും പിന്നീടാണ് തന്നെ മാറ്റുന്നതെന്നുമാണ് മനോജ് പറയുന്നത്. ജിഞ്ചര്‍മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തിലാണ് മനോജ് അനുഭവങ്ങള്‍ പങ്കുവെച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    ഡബിങ് നിര്‍ത്താന്‍

    ഒടിയന്റെ ഡബ് കഴിഞ്ഞ് ഡബിങ് നിര്‍ത്താന്‍ ഞാന്‍ ആലോചിച്ചതാണ്. ഈശ്വരന്റെ മുമ്പില്‍ ചെന്ന് ഇനി ഡബ് ചെയ്യുന്നില്ലെന്ന് പറഞ്ഞുവെന്നും മനോജ് പറയുന്നു. എന്നാല്‍ ആരേയും കുറ്റപ്പെടുത്താന്‍ പറഞ്ഞതല്ലെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞുപോയ സംഭവമാണ്. ഡബ് ചെയ്തയാള്‍ക്ക് സംസ്ഥാന അവാര്‍ഡും കിട്ടിയെന്നും ചൂണ്ടിക്കാണിക്കുന്ന മനോജ് താന്‍ 95 ശതമാനവും ഡബ് ചെയ്തിരുന്നുവെന്നും പറയുന്നു.

    താന്‍ ഡബ് ചെയ്തത് സംവിധായകനായ ശ്രീകുമാര്‍ മേനോന് അടക്കം വളരെ ഇഷ്ടപ്പെട്ടിരുന്നുവെന്നും മനോജ് പറയുന്നു. ഇതിന് നിങ്ങള്‍ സംസ്ഥാന അവാര്‍ഡ് മേടിച്ചില്ലെങ്കില്‍ താന്‍ ഈ പണി നിര്‍ത്തുമെന്നായിരുന്നു ശ്രീകുമാര്‍ മേനോന്‍ തന്നോട് പറഞ്ഞതെന്നും മനോജ് ഓര്‍ക്കുന്നുണ്ട്. ഇതൊക്കെ കേട്ട് താന്‍ ഒരുപാട് ത്രില്ലടിച്ചിരുന്നുവെന്നും മനോജ് പറയുന്നു. ഒരുപാട് പേര്‍ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയാണ് ഒടിയനെന്നും മനോജ് ഓര്‍ക്കുന്നുണ്ട്.

    തന്നെ മാറ്റി

    പിന്നീട് തന്നെ മാറ്റിയതിനെക്കുറിച്ചും മനോജ് സംസാരിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഒടിയനില്‍ പ്രകാശ് രാജിന് വേണ്ടി ഡബ്ബ് ചെയ്യേണ്ടിയിരുന്നത് ഷമ്മി തിലകന്‍ തന്നെയായിരുന്നുവെന്നാണ് മനോജ് പറയുന്നത്. പിന്നീട് താന്‍ 95 ശതമാനവും ചെയ്ത ശേഷം ഷമ്മി തിലകന്‍ വീണ്ടും ചെയ്യുകയായിരുന്നുവെന്നും എന്നാല്‍ ഇതിന്റെ കാരണമറിയില്ലെന്നും ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ ചെയ്തതാണെന്നും മനോജ് പറയുന്നു.

    എന്നാല്‍ പ്രധാനപ്പെട്ട ഒരു ഭാഗത്തെങ്കിലും താന്‍ ചെയ്യണമെന്ന് ശ്രീകുമാര്‍ മേനോന് നിര്‍ബന്ധമായിരുന്നുവെന്നും ഇതോടെയാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ് താന്‍ ചെയ്യുന്നതെന്നും മനോജ് പറയുന്നു. എന്നാല്‍ അപ്പോഴും താന്‍ മരവിച്ച അവസ്ഥയിലായിരുന്നുവെന്നും തലയ്ക്ക് അടി കൊണ്ടത് പോലെയായിരുന്നുവെന്നും മനോജ് പറയുന്നു. ഭയങ്കര സ്വപ്‌നം കണ്ട സിനിമയായിരുന്നു ഒടിയന്‍. ചിത്രത്തെക്കുറിച്ച് ലോകത്തോട് മുഴുവന്‍ പറയുകയും ചെയ്തിരുന്നു. ഒടിയന്റെ ബനിയനിട്ട് ലൈവിലും പോയി. പിന്നീട് ഇല്ലാന്ന് എങ്ങനെ പറയുമെന്നാണ് മനോജ് പറയുന്നത്.

    സാരമില്ല സാര്‍, സിനിമയല്ലേ

    അതേസമയം താനായിരുന്നു ശ്രീകുമാര്‍ മേനോനെ ആശ്വസിപ്പിച്ചതെന്നും മനോജ് പറയുന്നു. സാരമില്ല സാര്‍, സിനിമയല്ലേ എന്ന് പറഞ്ഞ് താന്‍ അദ്ദേഹത്തെ ആശ്വസിപ്പിച്ചെന്നും താന്‍ പതറിയിരുന്നില്ലെന്നും മനോജ് പറയുന്നു. എന്നാല്‍ പിന്നീട് ഒടിയന്റെ വേദന മാറ്റുവാനായി തന്നെ തേടി മേജര്‍ എന്ന സിനിമയില്‍ പ്രകാശ് രാജിന് ശബ്ദം നല്‍കാനുള്ള അവസരമെത്തിയെന്നും മനോജ് പറയുന്നു.

    Recommended Video

    Mohanlal And VA Shrikumar To Join Hands For A Bollywood Project: Reports
    വേദന തൂത്തെടുത്ത് കളഞ്ഞ ദിവസം

    'ഇന്ന് എനിക്കുള്ള നേട്ടങ്ങള്‍ ഈശ്വരന്‍ പലിശ സഹിതം തന്നതാണ്. മേജര്‍ എന്ന സിനിമയില്‍ പ്രകാശ് രാജ് സാറിന് വേണ്ടി ഡബ് ചെയ്യുമ്പോള്‍ അതെന്റെ മനസിലേക്ക് വന്നു. ഒടിയന്റെ വേദന തൂത്തെടുത്ത് കളഞ്ഞ ദിവസമായിരുന്നു അത്. ഒടിയന്‍ ഒരു മുള്ളായി തറച്ച് കിടക്കുകയായിരുന്നു എന്റെ ഹൃദയത്തില്‍. ഒടിയന്‍ ടി.വിയില്‍ വരുമ്പോള്‍ ഇന്നും എന്നെ പൊള്ളിക്കും' എന്നാണ് മനോജ് പറയുന്നത്.

    English summary
    Actor Manoj Nair Recalls How He Was Replaced In Odiyan After Finishing 95 Percentage Of Dubbing For Prakash Raj
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X