For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ടാമൂഴത്തിലെങ്ങാനും തൊട്ടാല്‍ ആ കൈ വെട്ടും! ഒടിയന്‍ റിലീസിന് അറഞ്ചം പുറഞ്ചം ട്രോള്‍! കാണൂ!

  |

  മലയാളത്തിന്റെ അഭിമാന താരങ്ങളിലൊരാളായ മോഹന്‍ലാല്‍ ആരാധകരെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട ദിവസമായിരുന്നു വെള്ളിയാഴ്ച. തുടക്കം മുതലേ ത്‌ന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ഒടിയന്‍ തിയേറ്ററുകളിലേക്കെത്തിയതിന്റെ ആശ്വാസത്തിലാണ് ആരാധകര്‍. ആദ്യ പ്രദര്‍ശനം തുടരുന്നതിനിടയില്‍ സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നതെങ്കിലും പ്രദര്‍ശനങ്ങള്‍ പൂര്‍ത്തിയായതിന് പിന്നാലെയായാണ് കൂടുതല്‍ വിശകലനങ്ങള്‍ പുറത്തുവന്നത്. റിലീസിനായി എല്ലാവരും കാത്തിരിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെതിരെ സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ആ പ്രതിഷേധം ആവശ്യമായിരുന്നില്ലെന്ന വിലയിരുത്തലുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

  ഓവര്‍ ഹൈപ്പും അമിതപ്രതീക്ഷയും തിരിച്ചടിച്ചു? ഉദ്ദേശിച്ച ഓളമില്ലാതെ ഒടിയന്‍ നിരാശപ്പെടുത്തിയോ? കാണൂ!

  ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായാണ് മോഹന്‍ലാല്‍ ഫാന്‍സ് ബിജെപിക്ക് പൊങ്കാലയുമായി എത്തിയത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു പൊങ്കാല. ബിജെപിയുടെ ഓഫീസിലേക്ക് വിളിച്ച് പ്രതിഷേധം അറിയിച്ചവരും ചില്ലറയല്ല. എന്നാല്‍ അതൊന്നും വേണ്ടിയിരുന്നില്ലെന്നാണ് ഇപ്പോള്‍ തോന്നുന്നതെന്നായിരുന്നു സിനിമ കണ്ടിറങ്ങിയവര്‍ പറഞ്ഞത്. റിലീസിന് മുന്‍പ് തന്നെ ഓവര്‍ ഹൈപ്പ് നല്‍കിയതും പിന്നീട് പ്രേക്ഷകരുടെ അമിത പ്രതീക്ഷയെക്കുറിച്ച് പറയുകയും ചെയ്യുന്നതിന് പിന്നിലെ പൊരുത്തക്കേടുകളെക്കുറിച്ചും രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഒടിയന്‍ റിലീസുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ട്രോളുകളിലൂടെ തുടര്‍ന്നുവായിക്കാം.

  ലീവ് നേരത്തെ പറഞ്ഞതാ

  ലീവ് നേരത്തെ പറഞ്ഞതാ

  ഡിസംബര്‍ 14ന് എന്ത് പ്രധാനപ്പെട്ട കാര്യമുണ്ടെങ്കിലും അതെല്ലാം മാറ്റിവെച്ചാണ് പലരും ഒടിയനെക്കാണാനെത്തിയത്. കാമുകനോട് ആ ദിവസത്തെക്കുറിച്ച് പറയുന്നതിനിടയില്‍ കിട്ടിയ മറുപടി അന്ന് മോഹന്‍ലാലിന്റെ റിലീസുണ്ടെന്നും അത് ആദ്യ ദിനത്തില്‍ തന്നെ കാണണമെന്നും ഇപ്പോള്‍ തന്നെ അതിന് ലീവ് പറഞ്ഞുവെന്നുമാണ്, റിലീസിന് മുന്‍പുള്ള ഒരു കാഴ്ചയായിരുന്നു ഇത്.

  അതൊന്നും നോക്കണ്ട

  അതൊന്നും നോക്കണ്ട

  മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായി മാറിയേക്കാവുന്ന ഒടിയനെ കാണാനായി പോവുന്നവരില്‍ മമ്മൂട്ടി ഫാന്‍സുമുണ്ട്. ഹര്‍ത്താല്‍ പ്രഖ്യാപിച്ചപ്പോള്‍ പ്രതിഷേധവുമായി രംഗത്തെത്തിയവരിലും മുന്നിലുണ്ടായിരുന്നത് ഇക്ക ഫാന്‍സായിരുന്നു. തങ്ങള്‍ ഏതാണ് വിഭാഗമെന്നൊന്നും നോക്കണ്ടെന്നായിരുന്നു അവര്‍ പറഞ്ഞത്.

  മോഹന്‍ലാല്‍ കരുത്തനാണ്

  മോഹന്‍ലാല്‍ കരുത്തനാണ്

  റിലീസിനായി മണിക്കൂറുകള്‍ ശേഷിക്കുന്നതിനിടയിലായിരുന്നു ഹര്‍ത്താല്‍ പ്രഖ്യാപനമെത്തിയത്. നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റിനെക്കുറിച്ചായിരുന്നു പലരും ആശങ്കപ്പെട്ടത്. റിലീസ് മാറ്റുമോയെന്നായിരുന്നു മറുവിഭാഗത്തിന്റെ ചിന്ത, എ്ന്നാല്‍ ഹര്‍ത്താല്‍ വന്നതുകൊണ്ട് മാത്രം സിനിമയ്‌ക്കൊന്നും സംഭവിക്കില്ലെന്നും ബിജെപിയെക്കാള്‍ ആള്‍ബലം മോഹന്‍ലാലിനാണ് ഉള്ളതെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്.

  സൂര്യയുടെ റെക്കോര്‍ഡും തകര്‍ത്തു

  സൂര്യയുടെ റെക്കോര്‍ഡും തകര്‍ത്തു

  തെന്നിന്ത്യയുടെ സ്വന്തം താരമായ സൂര്യയോട് മലയാളികള്‍ക്ക് പ്രത്യേക ഇഷ്ടമാണ്. കേരളത്തില്‍ നിന്നും മികച്ച സ്വീകാര്യത ലഭിക്കുന്ന താരമായിരുന്നു ഇതുവരെ ഫാന്‍സ് ഷോ റെക്കോര്‍ഡുകളില്‍ മുന്നിലുണ്ടായിരുന്നത്. എന്നാല്‍ അതൊക്കെ പഴങ്കഥയാണെന്നും ഏട്ടന്‍ അവതരിച്ചാല്‍ അതൊക്കെ നിഷ്പ്രഭാവമാവുമെന്നുമാണ് ആരാധകരുടെ വാദം.

   ക്രിസ്മസ് സമ്മാനം

  ക്രിസ്മസ് സമ്മാനം

  മോഹന്‍ലാലിന്റെ കളികള്‍ നേരത്തെ നിരവധി തവണ കണ്ടിട്ടുണ്ട്. എന്നാല്‍ ഒടിയന്റെ വിസ്മയത്തിനായി കാത്തിരിക്കുകയായിരുന്നു സിനിമാപ്രേമികള്‍. ഇക്ക ഫാന്‍സിന് ഏട്ടന്‍ ഫാന്‍സ് നല്‍കുന്ന ക്രിസ്മസ് സമ്മാനമാണ് മമ്മുക്കയുടെ സാന്നിധ്യവും ഒടിയന്‍ റിലീസും.

  ഒടിയന് ശേഷം

  ഒടിയന് ശേഷം

  മലയാള സിനിമയില്‍ ഒടിയന് മുന്‍പും ശേഷവും എന്ന തരത്തില്‍ രണ്ട് കാലഘട്ടം തന്നെയുണ്ടാവുമെന്നും റിലീസിന് ശേഷം പല സിനിമകളുടെയും ഫാന്‍സ് പ്രവര്‍ത്തകരുടെയും അവസ്ഥ ഇതായിരുന്നു. എന്നാല്‍ ഒടിയനെക്കണ്ട മോഹന്‍ലാല്‍ ആരാധകരുടെ അവസ്ഥയോ?

  രാഗത്തിന് മുന്നിലെ കട്ടൗട്ട്

  രാഗത്തിന് മുന്നിലെ കട്ടൗട്ട്

  പ്രഖ്യാപനം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന സിനിമകള്‍ റിലീസിങ്ങിനെത്തുമ്പോള്‍ എങ്ങനെയൊക്കെ വരവേല്‍ക്കാമെന്നോര്‍ത്താണ് ആരാധകര്‍ കഷ്ടപ്പെടാറുള്ളത്. കട്ടൗട്ടും പാലഭിഷേഖവും ബാന്റ് മേളവുമൊക്കെ ഒടിയനൊപ്പമുണ്ടായിരുന്നു.

  ഇന്ന് വന്നിട്ടുണ്ട്

  ഇന്ന് വന്നിട്ടുണ്ട്

  മാസ്സും ക്ലാസുമൊക്കെയുള്ള സിനിമകള്‍ ഒരുപാട് വന്നിട്ടുണ്ട്. എന്നാല്‍ അതിനോടൊപ്പം ഇമോഷണല്‍ രംഗങ്ങളും റൊമാന്‍സും ഒരുപോലെ സ്‌കോര്‍ ചെയ്ത സിനിമകളേതേലും ഉണ്ടോന്ന് ചോദിച്ചപ്പോള്‍ ലഭിച്ച മറുപടിയായിരുന്നു ഒടിയന്‍.

  തീര്‍ത്തുകളയും

  തീര്‍ത്തുകളയും

  ഒടിയനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതിന് പ്രേക്ഷകരോട് നന്ദി പറയുന്നതിനിടയിലായിരുന്നു ശ്രീകുമാര്‍ മേനോന്‍ വേറൊരു കാര്യത്തിനായി ആവശ്യപ്പെട്ടത്. രണ്ടാമൂഴത്തിനെ എങ്ങനെയെങ്കിലും തന്നിലേക്ക് മാറ്റാനും അതിന്റെ വര്‍ക്ക് തുടങ്ങാനുമായാണ് അദ്ദേഹം പറഞ്ഞത്. ഇത് കേട്ട ആരാധകരുടെ മറുപടി ഇങ്ങനെ.

  വിഷമം കൊണ്ടല്ലേ?

  വിഷമം കൊണ്ടല്ലേ?

  ഫാന്‍സ് പ്രവര്‍ത്തകര്‍ തമ്മില്‍ പരസ്പരം പോരടിക്കാറുണ്ടെങ്കിലും ഒടിയന് വേണ്ടി എല്ലാവരും ഒന്നിച്ച് നിന്നിരുന്നു. കട്ട ഇക്ക ഫാന്‍സ് പോലും ഒടിയന്റെ റിലീസിനൊപ്പം നില്‍ക്കുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസം കണ്ടത്. എന്നാല്‍ സിനിമയുടെ റിലീസ് കഴിഞ്ഞ് ഏട്ടന്‍ ഫാനെ വിളിച്ച ഇക്ക ഫാനിന് കിട്ടിയ മറുപടി ഇതായിരുന്നു. വിഷമം കൊണ്ടായിരിക്കും അല്ലേ?

  കാളയ്ക്ക് പകരം

  കാളയ്ക്ക് പകരം

  ഒടിവിദ്യ പ്രയോഗിക്കുന്നതിനിടയില്‍ മാണിക്ക്യന്‍ രൂപം മാറുന്നുണ്ടെന്നും കാളയായാണ് മാറുന്നതെന്നുമുള്ള വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു ഇത്തരത്തിലുള്ള സംഭവങ്ങള്‍ പ്രചരിച്ചത്. എന്നാല്‍ എന്തിനാണ് കാളയായി മാറുന്നതെന്നാണ് ചിലരുടെ ചോദ്യം.

  ഹര്‍ത്താലാണെന്നറിഞ്ഞപ്പോള്‍

  ഹര്‍ത്താലാണെന്നറിഞ്ഞപ്പോള്‍

  സിനിമാപ്രേമികള്‍ ഒന്നിച്ച് നിന്നാല്‍ ഹര്‍ത്താലിനെ അവഗണിക്കാമെന്നും രണ്ട് വര്‍ഷത്തെ പ്രയത്‌നത്തിനൊടുവില്‍ റിലീസിങ്ങിനൊരുങ്ങുന്ന സിനിമയ്‌ക്കൊപ്പം നില്‍ക്കണമെന്നുമായിരുന്നു അണിയറപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത്. ഹര്‍ത്താലിനെക്കുറിച്ച് അറിഞ്ഞപ്പോഴുള്ള അവസ്ഥ ഇങ്ങനെയായിരുന്നു.

  നേരത്തെ കളിയാക്കിയതില്‍ പശ്ചാത്താപം

  നേരത്തെ കളിയാക്കിയതില്‍ പശ്ചാത്താപം

  നേരത്തെ മമ്മൂട്ടി ചിത്രത്തിന് ഹര്‍ത്താല്‍ ദിനത്തില്‍ 5 കോടിയെന്നൊക്കെ പറഞ്ഞ് കളിയാക്കിയതാണ്, എന്നാല്‍ ഏട്ടന്റെ റിലീസിന്റെ അന്ന് ഹര്‍ത്താലാണെന്നറിഞ്ഞപ്പോഴോ, ഫാന്‍സ് പ്രവര്‍ത്തകരുടെ അവസ്ഥ ഇതായിരുന്നു.

  എംടിക്ക് നന്ദി

  എംടിക്ക് നന്ദി

  ഒടിയനെക്കണ്ട ആരാധകരെല്ലാം എംടിക്കൊപ്പമാണ്. രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ വാങ്ങിച്ച അദ്ദേഹത്തിനാണ് കൈയ്യടി നല്‍കേണ്ടതെന്നാണ് ആരാധകര്‍ പറയുന്നത്. ഇനി രണ്ടാമൂഴത്തില്‍ തൊടാനായി ശ്രമിക്കേണ്ടെന്നുള്ള ഉപദേശവും അവര്‍ നല്‍കിയിട്ടുണ്ട്.

  തള്ളിന്റെ കാര്യത്തില്‍ മുന്നില്‍

  തള്ളിന്റെ കാര്യത്തില്‍ മുന്നില്‍

  റിലീസിന് മുന്‍പ് തന്നെ സിനിമയെക്കുറിച്ചുള്ള തള്ളും പുറത്തുവരാറുണ്ട്. എന്നാല്‍ ഇതാദ്യമായാണ് ഇത്രയധികം തള്ളുമായി ഒരു സിനിമയെത്തുന്നത്. നിര്‍മ്മാതാവ് മാത്രമല്ല ഇത്തവണ സംവിധായകനും കൂടി തള്ളാന്‍ മുന്നിലുണ്ടായിരുന്നു.

  തള്ളണ്ട, കണ്ടോളാം

  തള്ളണ്ട, കണ്ടോളാം

  ഒടിയന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമ അതിഗംഭീരമായെന്ന് പറയുന്നവരും നിരാശപ്പെടുത്തിയെന്നും ഓവര്‍ ഹൈപ്പും അമിത പ്രതീക്ഷയും തിരിച്ചടിച്ചുവെന്ന് പറയുന്നവരും കുറവല്ല. രോമാഞ്ചം കൊണ്ടവര്‍ക്ക് ശ്രീകുമാര്‍ മേനോനെ കാണാനാണ് ആഗ്രഹം, ആ കൈയ്യൊന്ന് മുത്താനും.

  ഫാന്‍സ് ഷോയില്‍ കയറിക്കൂടി

  ഫാന്‍സ് ഷോയില്‍ കയറിക്കൂടി

  റിലീസിന് മുന്‍പ് തന്നെ ഒടിയന്റെ ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റുപോയിരുന്നു. ഹര്‍ത്താലിനെ പോലും അവഗണിച്ചാണ് ആളുകള്‍ ഒടിയനെക്കാണാനായി എത്തിയത്. ടിക്കറ്റ് കിട്ടാത്ത ചങ്കും ഒടിവേല കാണിച്ച് ഫാന്‍സ് ഷോയില്‍ കയറിക്കൂടിയ ചങ്കും കണ്ടുമുട്ടിയപ്പോള്‍ സംഭവിച്ചത് ഇതായിരുന്നു.

  ഒടിയനെക്കാണാന്‍ പോയേക്കുവാണ്

  ഒടിയനെക്കാണാന്‍ പോയേക്കുവാണ്

  ഹര്‍ത്താലാവുമ്പോള്‍ വഴി തടയാനും പ്രതിഷേധിക്കാനുമായി ആരെങ്കിലുമെത്തിയില്ലെങ്കില്‍ പിന്നെന്ത് ത്രില്ലാണ്, എന്നാല്‍ ഇന്നത്തെ ഹര്‍ത്താലില്‍ പങ്കെടുക്കാന്‍ അണികള്‍ക്ക് പോലും സമയമില്ല, എല്ലാവരും ഒടിയനെ കാണാനായി പോയിരിക്കുകയാണ് പോലും.

  ക്ലൈമാക്‌സ് സീനിലേക്കെത്തിയപ്പോള്‍

  ക്ലൈമാക്‌സ് സീനിലേക്കെത്തിയപ്പോള്‍

  തുടക്കത്തില്‍ ഗംഭീരമെന്നും അതിഗംഭീരമെന്നുമൊക്കെയായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പ്രദര്‍ശനങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞപ്പോഴാണ് കൂടുതല്‍ വിശദാംശങ്ങളെത്തിയത്. ഫാന്‍സ് പ്രവര്‍ത്തിക്കാന്‍ ആഘോഷിക്കാനൊന്നുമില്ലെന്നും ലാഗൊക്കെയാണെന്നുമൊക്കെയായിരുന്നു ആരാധകര്‍ പറഞ്ഞത്.

  തള്ള് കേട്ട് പോവല്ലേ

  തള്ള് കേട്ട് പോവല്ലേ

  വിഎ ശ്രീകുമാര്‍ മേനോന്റെ തള്ള് മാറ്റി നിര്‍ത്തി മാത്രമേ സിനിമയെ സമീപിക്കാവൂയെന്ന അന്ത്യശാസനവും പ്രേക്ഷകര്‍ക്ക് ലഭിച്ചിട്ടുണ്ട്. തള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപഞ്ജാതാവായി ഇനി അദ്ദേഹത്തെ പ്രതിഷ്ഠിക്കണമെന്നാണ് ട്രോളര്‍മാരും പറയുന്നത്.

  English summary
  Odiyan release troll viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X