twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒടിയന്‍ കാരണമാണ് ഭീമന്‍ വൈകിയത്! ലാലേട്ടന്‍ തന്നെ ഭീമനാവും,രണ്ടാമൂഴത്തെ കുറിച്ച് ശ്രീകുമാര്‍ മേനോന്‍

    |

    പ്രശ്‌സത പരസ്യ സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ഒടിയന്‍. മോഹന്‍ലാലിനെ നായകനാക്കി ബിഗ് ബജറ്റിലൊരുക്കുന്ന ഒടിയന്‍ ഈ ഡിസംബറില്‍ തിയറ്ററുകളിലേക്ക് എത്തുകയാണ്. കേരളം ഇതുവരെ അറിയാത്ത ഒടിവിദ്യയെ കുറിച്ചുള്ള കഥയായിരിക്കും സിനിമ പറയുന്നത്. ഒടിയന് ശേഷം ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്നത് രണ്ടാമൂഴത്തിന് വേണ്ടിയായിരുന്നു.

    2018 ലെ ഇന്ത്യയിലെ എല്ലാ അവാര്‍ഡുകളും മോഹന്‍ലാലിന്! അത്ഭുതപ്പെട്ടിട്ട് കാര്യമില്ലെന്ന് സംവിധായകന്‍! 2018 ലെ ഇന്ത്യയിലെ എല്ലാ അവാര്‍ഡുകളും മോഹന്‍ലാലിന്! അത്ഭുതപ്പെട്ടിട്ട് കാര്യമില്ലെന്ന് സംവിധായകന്‍!

    ലാലേട്ടന്റെ മാസ് എന്‍ട്രിയോടെ 80 കളിലെ നായിക നായകന്മാര്‍ ഒത്തുകൂടി! പഴകുംതോറും വീര്യം കൂടുന്ന സൗഹൃദംലാലേട്ടന്റെ മാസ് എന്‍ട്രിയോടെ 80 കളിലെ നായിക നായകന്മാര്‍ ഒത്തുകൂടി! പഴകുംതോറും വീര്യം കൂടുന്ന സൗഹൃദം

    എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന രണ്ടാമൂഴത്തിലും മോഹന്‍ലാലായിരുന്നു നായകന്‍. ആയിരം കോടി മുതല്‍ മുടക്കില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രമായിട്ടാണ് രണ്ടാമൂഴം നിര്‍മ്മിക്കാനിരുന്നത്. തിരക്കഥ നല്‍കിയിട്ടും സിനിമയുടെ ചിത്രീകരണം നീളുന്നതാണ് എംടിയെ പിന്തിരിപ്പിക്കാന്‍ പ്രേരിപ്പിച്ചിരുന്നു. ഇപ്പോള്‍ രണ്ടാമൂഴം വരുന്നതിനെ കുറിച്ച് സംവിധായകന്‍ തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. ഒരു സ്വാകര്യ എഫ്എം ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിഎ ശ്രീകുമാര്‍ മേനോന്റെ തുറന്ന് പറച്ചില്‍.

     ബിന്ദു പണിക്കര്‍ മുതല്‍ കാവ്യ മാധവന്‍ വരെ, മലയാള സിനിമയിലെ അസ്സല്‍ വില്ലത്തികള്‍ ഇവരാണ്! ബിന്ദു പണിക്കര്‍ മുതല്‍ കാവ്യ മാധവന്‍ വരെ, മലയാള സിനിമയിലെ അസ്സല്‍ വില്ലത്തികള്‍ ഇവരാണ്!

    ലാലേട്ടന്‍ തന്നെ ഭീമനായി വരും

    ലാലേട്ടന്‍ തന്നെ ഭീമനായി വരും

    ഒരു വിശ്വപ്രസിദ്ധമായ പുരാണ കഥയെ സിനിമയാക്കുമ്പോള്‍ അതിനെ കുറിച്ച് വളരെയധികം പഠിക്കേണ്ടതുണ്ട്. ഗൗരവമേറിയ ഗവേഷണം തന്നെ നടത്തേണ്ടതുണ്ട്. അത് കൊണ്ട് തന്നെ അത്തരമൊരു സിനിമ ചെയ്യാന്‍ എടുക്കുന്ന തീര്‍ത്തും ന്യായമായ സമയമേ ഞാനെടുത്തിട്ടുള്ളു എന്ന് തന്നെയാണ് കരുതുന്നത്. രണ്ടാമൂഴം പെട്ടെന്് സിനിമയായി കാണണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. അതാണ് അദ്ദേഹം ധൃതി പിടിച്ചിരുന്നത്. ഇതൊരു ലോക സിനിമയാണല്ലോ? വരും ദിവസങ്ങളില്‍ ആ കാര്‍മേഘം മാറുമെന്നാണ് വിശ്വാസം. എല്ലാവരും കൊതിക്കുന്ന രീതിയില്‍ ലാലേട്ടന്‍ തന്നെ ഭീമനായി വരും. രണ്ടാമൂഴം 2019 ല്‍ തുടങ്ങുമെന്ന കാര്യത്തില്‍ മാറ്റമില്ലെന്നും വിഎ ശ്രീകുമാര്‍ മേനോന്‍ പറയുന്നു.

    ഒടിയന്റെ തിരക്കുകള്‍

    ഒടിയന്റെ തിരക്കുകള്‍

    ഒടിയന്‍ സിനിമയുടെ തിരക്കുകളും മറ്റും വന്നപ്പോള്‍ അദ്ദേഹവുമായിട്ടുള്ള ചര്‍ച്ചകള്‍ നീണ്ട് പോയതാണ്. രണ്ടാമൂഴത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എംടി സാറിനെ കൃത്യമായി അപഡേറ്റ് ചെയ്യുന്നതില്‍ എനിക്ക് തന്നെയാണ് വീഴ്ച പറ്റിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നേരില്‍ കണ്ട് സംസാരിച്ചപ്പോള്‍ തെറ്റിദ്ധാരണകളെല്ലാം തീര്‍ക്കാനും ആത്മാര്‍ത്ഥമായി ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ അപ്പോഴെക്കും അദ്ദേഹം സ്‌ക്രിപ്ര്‌റഅ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു.

    ആത്മവിശ്വാസം തകരുന്നില്ല

    ആത്മവിശ്വാസം തകരുന്നില്ല

    എന്നാലിനിയുള്ള കാര്യങ്ങള്‍ നിയമ വഴിയെ നടക്കട്ടെയെന്നാഗ്രഹിച്ച് അതിനനുസരിച്ച് നീങ്ങുകയാണെന്നും വിഎ ശ്രീകുമാര്‍ മേനോന്‍ പറയുന്നു. എന്റെ ആത്മവിശ്വാസം ഇതു കൊണ്ടൊന്നും തകരുന്നില്ല. മോഹന്‍ലാല്‍ ഭീമസേനനായെത്തുന്ന രണ്ടാമൂഴം ഞാന്‍ തന്നെ സിനിമയാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഒരു പക്ഷെ എംടി സാറിന് പോലും സംശയമുണ്ടാകില്ല. 2019 മദ്ധ്യത്തോടെ തുടങ്ങി 20121 ല്‍ ചിത്രം റിലീസ് ചെയ്യാന്‍ സാധിക്കുമെന്നുമാണ് വിഎ ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കുന്നത്.

     രണ്ടാമൂഴം

    രണ്ടാമൂഴം

    മലയാളത്തില്‍ നിന്നും നിര്‍മ്മിക്കാന്‍ തീരുമാനിച്ച ഏറ്റവും വലിയ സിനിമയായിരുന്നു രണ്ടാമൂഴം. ആയിരം കോടി മുതല്‍ മുടക്ക് ആവശ്യമായി വരുന്ന സിനിമ ബിആര്‍ ഷെട്ടിയാണ് നിര്‍മ്മിക്കുന്നത്. എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലിനെ ആസ്പദമാക്കിയായിരുന്നു സിനിമയുടെ തിരക്കഥ ഒരുക്കിയിരുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ ബിഗ് ചിത്രമായി വരാനിരുന്ന സിനിമയ്ക്ക് അപ്രതീക്ഷിതമായി വിലക്ക് വന്നിരിക്കുകയാണ്. തിരക്കഥ തിരിച്ച് വേണമെന്ന ആവശ്യവുമായി എംടി വാസുദേവന്‍ നായര്‍ കോടതിയെ സമീപിച്ചതോടെയായിരുന്നു വിലക്ക്.

    തിരക്കഥ തിരിച്ച് വേണം

    തിരക്കഥ തിരിച്ച് വേണം

    4 വര്‍ഷം മുന്‍പായിരുന്നു ശ്രീകുമാര്‍ മേനോനുമായി കരാര്‍ ഉണ്ടാക്കിയത്. മുന്ന് വര്‍ഷത്തിനകം സിനിമ ചിത്രീകരണം തുടങ്ങണമെന്നായിരുന്നു വ്യവസ്ഥ. വര്‍ഷങ്ങള്‍ നീണ്ട പഠനത്തിനും ഗവേഷണത്തിനും ഒടുവിലാണ് രണ്ടാമൂഴം എന്ന മാസ്റ്റര്‍പീസ് നോവല്‍ എംടി എഴുതിയത്. അത്രയും സമയമെടുത്താണ് തിരക്കഥ ഒരുക്കിയതും. എന്നാല്‍ ആത്മാര്‍ത്ഥതയുടെ ഒരു അംശം പോലും അണിയറ പ്രവര്‍ത്തകരില്‍ നിന്നും ഉണ്ടായില്ലെന്ന തോന്നലാണ് എംടിയെ പിന്മാറ്റത്തിന് പ്രേരിപ്പിച്ചെതന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സംവിധായകന്‍ ശ്രീകുമാര്‍ മേനോനില്‍ നിന്നും തിരക്കഥ കൈമാറുമ്പോള്‍ മൂന്‍കൂറായി കൈപറ്റിയ പണം തിരിച്ച് നല്‍കാമെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

    English summary
    VA Shrikumar menon talks about Mohanlal's Randamoozham
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X