For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയലാര്‍.....രാഗസദസ്സിന്റെ ദീപ്തസ്മരണ

By Ravi Nath
|

Vayalar Ramavarmma
സ്‌നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്‌നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും രാഘവപറമ്പിലെ ചിതയണഞ്ഞിട്ടും രാഗസദസ്സില്‍ വയലാര്‍ ദീപ്തസ്മരണകളോടെ ഇന്നും നിത്യവസന്തമായി വിസ്മയമായി തുടരുന്നു. വയലാര്‍ രാമവര്‍മ്മ ജന്മേമികിയ ഗാനങ്ങള്‍ അനര്‍ഗ്ഗളം ഒഴുകിതലമുറകള്‍ പിന്നിട്ട് ആസ്വാദ്യകരമായി തുടരുമ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പുതിയകാലത്തിന്റെ തിരിച്ചറിവുകള്‍ കൂടിയാണ്.

ബലികുടീരങ്ങളെ.., മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു, ഈശ്വരന്‍ ഹിന്ദുവല്ല, അദ്വൈതം ജനിച്ചനാട്ടില്‍, തങ്കതാഴികകുടമല്ല താരപഥത്തിലെ രഥമല്ല, കായാമ്പൂ കണ്ണില്‍ വിടരും....അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ സംഘടിതശക്തിക്ക് ധീരമായി വീര്യം പകര്‍ന്ന് അനാചാരങ്ങളേയും അന്ധവിശ്വാസങ്ങളേയും ചോദ്യം ചെയ്ത് തത്വചിന്താപരമായി കാലത്തോടൊപ്പം സഞ്ചരിച്ച കവി പ്രണയത്തിന്റെ ഭാവദീപ്തിയേയും രതിഭാവനകളേയും അതിമനോഹരമായി വരച്ചിട്ടുകൊണ്ടാണ് കാലത്തെ അതിജീവിച്ച് ഇന്നും മലയാളിയുടെ ഉള്ളില്‍ നിറഞ്ഞുനില്‍ക്കുന്നത്.

മലയാള കാവ്യ നാടകചലച്ചിത്രലോകത്തിന് വയലാര്‍ നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്. ഇരുനൂറില്‍പരം ചിത്രങ്ങളിലൂടെ രണ്ടായിരത്തോളം പാട്ടുകള്‍ മലയാളസിനിമയ്ക്കു നല്‍കിയ വയലാര്‍ ഗാനങ്ങള്‍ എല്ലാം തന്നെ ഏറെ പ്രസക്തവും മലയാളിയുടെ ജീവിതത്തിന്റെ ഗതിമാറ്റിയവയുമായിരുന്നു.

ഏറ്റവും പുതിയതലമുറയും വയലാര്‍ കവിതകളെ ഗാനങ്ങളെ ആവേശത്തോടെ സമീപിക്കുന്നു കൊണ്ടു നടക്കുന്നു. വയലാര്‍ ദേവരാജന്‍ യേശുദാസ് ടീം അനശ്വരമാക്കിയ മലയാളചലച്ചിത്രം ഗാനശാഖ ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ ബഹളമയമായി തീരുമ്പോഴാണ് ഇന്നും പ്രസക്തമായ ഭൂതകാലത്തിന്റെ സംഗീതം നമ്മെ ആവേശം കൊള്ളിക്കുന്നത്.

നാല്‍പത്തേഴു വര്‍ഷം മാത്രം ഈ നിത്യഹരിതയാം ഭൂമിയില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട വയലാറിന്റെ സര്‍ഗ്ഗ സംഭാവനകള്‍ മലയാളത്തിന്റെ എക്കാലത്തേയും ഓര്‍മ്മകള്‍ക്ക് കൂട്ടിരിക്കും. നാലുതവണ കേരള സംസ്ഥാന അവാര്‍ഡ് ഒരു തവണ നേഷനല്‍ അവാര്‍ഡ് (മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു) ചലച്ചിത്ര രംഗത്തെ സംഭാവനകള്‍ക്ക് നേടിയ വയലാറിന്റെ പേരിലുള്ള അവാര്‍ഡ് (വയലാര്‍ അവാര്‍ഡ്) ഇന്ത്യയിലെ ഏറ്റവും മികച്ച സാഹിത്യ സംഭാവനയ്ക്കുള്ള അംഗീകാരങ്ങളിലൊന്നാണ്.

വയലാര്‍ രാമവര്‍മ്മയെന്ന കവിയെ ഗാനരചയിതാവിനെ ഏറ്റവും കൂടുതല്‍ അംഗീകരിച്ചത് ആ സര്‍ഗ്ഗവൈഭവത്തെ നെഞ്ചേറ്റിയ മലയാളി ആസ്വാദകരാണ്. അനര്‍ഹമായ അവാര്‍ഡുകളും അംഗീകാരങ്ങളും കൊണ്ടും പൊറുതി മുട്ടുന്ന പുതിയകാലത്താണ് സൃഷ്ടികളുടെ മാറ്റ് കൊണ്ടുമാത്രം ഇന്നും സജീവമായി നിറഞ്ഞുനില്‍ക്കുന്ന വയലാര്‍ വീണ്ടും വീണ്ടും പ്രസക്തനാവുന്നത്.

തുടച്ചുമിനുക്കികൊണ്ടുനടക്കുന്ന വയലാര്‍ ഗാനങ്ങള്‍ മലയാളിയുടെ വികാരവും സ്വകാര്യ അഹങ്കാരവുമാണ്. ആവലിയ മനുഷ്യന്‍ ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളോട് പരാതി പറഞ്ഞുനടന്നില്ല എന്നാല്‍ പത്‌നി ഭാരതിതമ്പുരാട്ടി ഇന്ദ്രധനുസ്സിന്‍ തീരത്ത് എന്ന വയലാറിനെ കുറിച്ചെഴുതിയ പുസ്തകത്തില്‍ ചില ദുഃഖസത്യങ്ങള്‍ അടയാളപ്പെടുത്തിയത് വിവാദമാവുകയുണ്ടായി.

വയലാറിന്റ മകന്‍ ശരത് ചന്ദ്രവര്‍മ്മ ഇന്ന് മലയാള ചലച്ചിത്രഗാന രംഗത്ത് ഒരു വാഗ്ദാനമാണ്. വയലാറിന്റെ ഓര്‍മ്മകള്‍ക്കു മുമ്പില്‍ പ്രണാമം.

English summary
In a career spanning over two decades, Vayalar wrote lyrics to around 1300 songs in 256 films, in addition to the around 150 songs he had penned for almost twenty five dramas.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more