»   » സ്പിരിറ്റ് ദൂരദര്‍ശനില്‍പ്രദര്‍ശിപ്പിക്കണം

സ്പിരിറ്റ് ദൂരദര്‍ശനില്‍പ്രദര്‍ശിപ്പിക്കണം

Posted By:
Subscribe to Filmibeat Malayalam
Spirit
മദ്യപാന ശീലത്തിനെതിരേ ബോധവത്കരണം പ്രമേയമാക്കുന്ന മലയാള ചലച്ചിത്രം സ്പിരിറ്റ് ദൂരദര്‍ശന്റെ എല്ലാ ചാനലുകളിലൂടെയും പ്രദര്‍ശിപ്പിക്കണമെന്ന് വയലാര്‍ രവി.

കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി അംബികാ സോണിക്ക് അയച്ച കത്തിലാണ് വയലാര്‍ രവി ഇക്കാര്യം ആവശ്യപ്പെട്ടത്. മദ്യപാന ശീലത്തിനെതിരേയുള്ള നല്ല ഒരു ചലച്ചിത്രമാണിതെന്നും മദ്യപാനം മൂലമുണ്ടാകുന്ന വിപത്തുകള്‍ വ്യക്തമാക്കുന്ന ഈ ചിത്രം കാണുന്നതിലൂടെ ജനങ്ങള്‍ക്ക് നല്ല ഒരു ദിശാബോധമുണ്ടാകുമെന്നും കത്തില്‍ രവി വിശദമാക്കിയിട്ടുണ്ട്.

മദ്യത്തില്‍ മുങ്ങിത്താഴ്ന്ന രഘുനന്ദന്‍ ആ വിപത്തില്‍ നിന്ന് രക്ഷപ്പെടുന്നതും ഒപ്പം മദ്യപാനത്തിന്റെ വിപത്തുകളെ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന് അയാള്‍ നടത്തുന്ന ശ്രമങ്ങളുമാണ് സ്പിരിറ്റിന്റെ പ്രമേയം.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam