»   » അടൂര്‍ ചിത്രം പ്രതീക്ഷിച്ച പ്രേക്ഷകര്‍ക്കു 'പിന്നെയും' നല്‍കിയതെന്ത് ?

അടൂര്‍ ചിത്രം പ്രതീക്ഷിച്ച പ്രേക്ഷകര്‍ക്കു 'പിന്നെയും' നല്‍കിയതെന്ത് ?

Posted By: pratheeksha
Subscribe to Filmibeat Malayalam

കലാമൂല്യമുള്ള ചിത്രങ്ങളോട് താത്പര്യമുളളവര്‍ അടൂര്‍ ചിത്രങ്ങളെ ഇഷ്ടപ്പെടാതിരിക്കില്ല. എന്നാല്‍ ഒടുവില്‍ പുറത്തിറങ്ങിയ അടൂര്‍ ചിത്രം 'പിന്നെയും' പ്രേക്ഷകരെ നിരാശപ്പെടുത്തിയെന്നാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്ന പോസ്റ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നത്. എട്ട വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് കാവ്യാ മാധവനെയും ദിലീപിനെയും നായികാ നായകന്മാരാക്കി അടൂര്‍ പിന്നെയും സംവിധാനം ചെയ്തത്.

ചിത്രം റിലീസായതിനുശേഷം ഒട്ടേറെ പേര്‍ ചിത്രത്തിനനുകൂലമായും പ്രതീകൂലമായുമുളള അഭിപ്രായങ്ങളാണ് പങ്കുവെയ്ക്കുന്നത്. ചിത്രത്തിന് അടൂര്‍ ചിത്രത്തിന്റെ മികവില്ലെന്നാണ് മിക്ക പ്രേക്ഷകരുടെയും അഭിപ്രായം. അതിവൈകാരികതയും അരോചകമായ സംഭാഷണങ്ങളുമാണ് ചിത്രത്തിലെന്നും അടൂരെന്ന ലോകോത്തര സംവിധായകനില്‍ നിന്നും ഇത്തരത്തിലുളള ഒരു ചിത്രം പ്രതീക്ഷിച്ചില്ലെന്നുമാണ് ചിത്രം കണ്ടവര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

dileep-kavya-

അടൂര്‍ പ്രത്യുപകാരത്തിന്റെ അടിസ്ഥാനത്തിലാണോ ദിലീപ് ചിത്രം സി ഐ ഡി മൂസയാണ് തന്റെ ഇഷ്ടചിത്രമെന്നു പറഞ്ഞതെന്നും പ്രേക്ഷകരില്‍ ചിലര്‍ ചോദിക്കുന്നു. പ്രണയമാണ് പിന്നെയും എന്ന ചിത്രത്തിന്റെ ഇതിവൃത്തം. എംജെ രാധാകൃഷ്ണനാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ബിജിപാലാണ് പശ്ചാത്തല സംഗീതം. ചിത്രത്തില്‍ ഗാനങ്ങളൊന്നും ഉള്‍പ്പെടുത്തിയിട്ടില്ല.

English summary
viewers responds on adoor movie pinneyum

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam