»   »  വികടകുമാരൻ=കട്ടപ്പന+ റോമൻസ്! വികടകുമാരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

വികടകുമാരൻ=കട്ടപ്പന+ റോമൻസ്! വികടകുമാരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Posted By:
Subscribe to Filmibeat Malayalam

കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം വിഷ്ണു ഉണ്ണികൃഷ്ണൻ ധർമജൻ ടീമിന്റെ വികടകുമാരന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തെത്തി. ചിത്രത്തിന്റെ സംവിധായകൻ ബോബൻ സമുവൽ തന്റെ ഫേസ്ബുക്കിലൂടെയാണ് പോസ്റ്റർ പുറത്ത് വിട്ടത്.

vishnu-dharmajan

മാധവിക്കുട്ടിയെ മനസിലാക്കിയ ഒരേ ഒരാൾ...! ആമിയെ കുറിച്ച് മാധവദാസ് പറഞ്ഞിതിങ്ങനെ...


തികച്ചും എന്റർടെയ്മെന്റ് ചിത്രമാണ് വികടകുമാരൻ. സലിം കുമാര്‍, ഇന്ദ്രന്‍സ്, ബൈജുമഹേഷ്, സുനില്‍ സുഗത, ഷാജു ശ്രീധര്‍, കലാഭവന്‍ ഹനീഫ്, കക്കരവി, ജിനു ഏബ്രഹാം,  ബോസ് വെങ്കിട്ട്, ദേവിക നമ്പ്യാര്‍, സീമാ ജി നായര്‍, ശ്രീലക്ഷ്മി ഗീതാനന്ദ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.


ജയറാമേട്ടൻ ആകെ ഞെട്ടിച്ചു, പഞ്ചവർണ്ണ തത്ത പൊളിക്കും! കാര്യം എന്താണെന്ന് അറിയാമോ?


റോമൻസ് സംവിധായകൻ ബോബൻ സമൂൽ തിരക്കഥ ഒരുക്കുന്ന ചിത്രം വി ക്രീയേഷന്സിന്റെ ബാനറില്‍ റോമന്‍സ് നിര്‍മ്മിച്ച അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍ എന്നിവരപ്‍ ചേർന്നാണ് നിർമ്മിക്കുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ദൃശ്യങ്ങള്‍ ഒരുക്കുന്ന ചിത്രത്തിൽ ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് രാഹുല്‍ രാജാണ് സംഗീത നൽകുന്നത്.പുനലൂര്‍, തെങ്കാശി, വേളാങ്കണ്ണി, എറണാകുളം എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തീകരിച്ചത്.English summary
vikadakumaran first look poster out

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam