For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രളയമുണ്ടായപ്പോൾ മനസ്സിൽ വന്നത് ആ മുഖം! മുണ്ടും മടക്കിക്കുത്തി മുന്നിൽ കണ്ടേനെ, മണിയെ കുറിച്ച്..

|

കേരളം ജനത വൻ ദുരന്തത്തിനായിരുന്നു സാക്ഷ്യ വഹിച്ചത്. കേരളത്തിനു നേരെ കലി തുള്ളി വരുന്ന പ്രകൃതിയേയും, പ്രകൃതിയുടെ കോപത്തിൽ ഒലിച്ചു പോയ ചില മനുഷ്യരുടേയും പച്ചയായ ജീവതമാണ് നമ്മൾ എല്ലാവരും കണ്ടത്. ജാതിയും മതഭേദമില്ലാതെ ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് പേരാടുന്ന ഒരു മനോഹര കാഴ്ചയ്ക്ക് കൂടി ലോകം സാക്ഷ്യത്വം വഹിച്ചിരുന്നു.

സാബുവിന് ശരിയ്ക്കും ഹിമയോട് ഇഷ്ടം? രഞ്ജിനി പോയപ്പോൾ സത്യം പുറത്ത്, അനൂപിനെ തള്ളി ഹിമയെ തലോടി...

കേരളം വൻ പ്രളയത്തിന്റെ ദുരന്തം അനുഭവിച്ചപ്പോൾ എല്ലാവരുടേയും പ്രത്യേകിച്ച് ചാലക്കുടിക്കാരുടെ മനസ്സുകളിലേയ്ക്ക് ഒടിയെത്തിയ ഒരു മുഖമുണ്ടായിരുന്നു. അത് വേറെ ആരുടേയുമല്ല മലയാളി കളുടെ പ്രിയപ്പെട്ട മണിച്ചേട്ടന്റേതായിരുന്നു. ചലക്കുടി എന്നാൽ എല്ലാവർക്കും മണിയുടെ നാടാണ്. പ്രളയത്തിൽ ചാലക്കുടി മുങ്ങിയപ്പോൾ സംവിധായകൻ വിനയൻ കലാഭവൻ മണിയെ കുറിച്ച് എഴുതിയ വാക്കുകൾ വൈറലാകുന്നു..

ബിഗ് ബോസ് ഹൗസിൽ നടക്കുന്നത് തീക്കളി!! പേളി, അനൂപ്, ഷിയസ് നോമിനേഷനിൽ, ഇനിയാണ് വൻ ട്വിസ്റ്റ്

മണി കൂടെയുണ്ടാകുമായിരുന്നു

മണി കൂടെയുണ്ടാകുമായിരുന്നു

ഒരു നൂറ്റാണ്ടിനുള്ളിൽ കേരളം കണ്ട ഏറ്റവും വലിയ മഹാപ്രളയത്തെ നമ്മൾ അതിജീവിച്ചത് സ്നേഹം കൊണ്ടും ഒരുമ കൊണ്ടുമാണ്.. അപ്രതീക്ഷിതമായി എത്തിയ പ്രളയം മറ്റു പലടത്തുമെന്ന പോലെ ചാലക്കുടിയെയും ദുരന്തക്കടലാക്കിയതും അവിടെ നടത്തിയ രക്ഷാപ്രവർത്തനങ്ങളും കണ്ടപ്പോൾ ഞാൻ അറിയാതെ മണിയേ ഓർത്തു പോയി. ആരെയും അതിശയിപ്പിക്കുന്ന രക്ഷാപ്രവർത്തനങ്ങളുമായി മുൻ നിരയിൽ മുണ്ടും മടക്കിക്കുത്തി മണി കണ്ടേനെ.

ചാലക്കുടിക്കാരൻ ചങ്ങാതി ടീം ജനങ്ങൾക്കൊപ്പം

ചാലക്കുടിക്കാരൻ ചങ്ങാതി ടീം ജനങ്ങൾക്കൊപ്പം

കലാഭവൻ മണിയുടെ കഥ പറയുന്ന "ചാലക്കുടിക്കാരൻ ചങ്ങാതി"യുടെ മുഴുവൻ ടീമും ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി നീങ്ങിയതിനാൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നിലച്ചിരുന്നു. അവസാന ജോലികൾ പൂർത്തിയാക്കി ചിത്രം സെപ്തംബർ അവസാന വാരം റിലീസ് ചെയ്യുകയാണ്. ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ സോംഗ് ആഗസ്റ്റ് 30നു വൈകിട്ടു റിലീസു ചെയ്യുന്നു.ചാലക്കുടി ചന്തക്കു പോകുമ്പോൾ ചന്ദന ചോപ്പുള്ള മീൻകാരി പെണ്ണിനെ കണ്ടേ ഞാൻ"മണിയുടെ ഏറ്റവും ഹിറ്റായ ഈ പാട്ടിന്റെ പുനരാവിഷ്കാരത്തിൽ നിങ്ങളേ സന്തോഷിപ്പിക്കുന്ന ചില പ്രത്യേകതകളുണ്ട്. അതു പിന്നാലെ പറയാം.പാട്ടുകേൾക്കാനും കാണാനും കാത്തിരിക്കുമല്ലോ?

പ്രളയത്തിൽപ്പെട്ട് മണിയുടെ ഭാര്യയും മക്കളും

പ്രളയത്തിൽപ്പെട്ട് മണിയുടെ ഭാര്യയും മക്കളും

ചലക്കുടിയിലുണ്ടായ പ്രളയത്തിൽ കലാഭവൻ മണിയുടെ വീട്ടിലും വെള്ള കയറിയിരുന്നു. ഭാര്യ നിമ്മിയും മകൾ ശ്രീലക്ഷ്മിയും മൂന്ന് ദിവസം സൺ ഷെയ്ഡിൽ കഴിഞ്ഞിരുന്നു. ഭക്ഷണമോ വെള്ളമേ അവർക്ക് ലഭിച്ചിരുന്നില്ല. അന്ന് നേരിട്ട ദുരനുഭവം ഇവർ പങ്കുവെയ്ക്കുകയുണ്ടായി.

നേരിട്ടത് വലിയ ദുരന്തത്തെ

നേരിട്ടത് വലിയ ദുരന്തത്തെ

ഇത്രയും വലിയ ദുരന്തം വരുമെന്ന് ഒരിക്കൽ പോലും പ്രതീക്ഷിച്ചില്ലെന്ന് മണിയുടെ ഭാര്യ നിമ്മി പറഞ്ഞു. ആദ്യ ദിവസം റോഡിൽ ഒട്ടും തന്നെ വെളളമില്ലായിരുന്നു. എന്നാൽ രാത്രിയോടെ വീട്ടിനുളളിലേയ്ക്ക് വെള്ളം കയറാൻ തുടങ്ങി. അത്യാവശ്യ സാധനം മാത്രം കയ്യിൽ കരുതി കൊണ്ട് ഞങ്ങൾ വീടിന്റെ മുകളിലേയ്ക്ക് കയറുകയായിരുന്നു. എന്നാൽ വെളളം എടുക്കാനുളള സാഹചര്യം ഉണ്ടായിരുന്നില്ലെന്നും ഇവർ പറഞ്ഞു.

രക്ഷപ്പെട്ടത് ബോട്ട് മാർഗം

രക്ഷപ്പെട്ടത് ബോട്ട് മാർഗം

രണ്ടാം നിലയിലും വെളളം കറി വീടിന്റെ രണ്ടാം നിലയിലും വെള്ളം കയറിയിരുന്നു. ഉടൻ തന്നെ തങ്ങൾ ടെറസ്സിലേയ്ക്ക് മാറുകയായിരുന്നു. ടെറസ്സിലുളള സൺ ഷെഡ്ഡിലാണ് ഞങ്ങൾ താമസിച്ചിരുന്നത്. മൂന്ന് ദിവസം അവിടെ താമസ്സിക്കുകയായിരുന്നു. ഒരുപാട് പേർ തങ്ങളെ വിളിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോൾ ബോട്ട മാർഗ്ഗമാണ് താഴെ എത്തിയതെന്നും നിമ്മി പറഞ്ഞു. തങ്ങൾക്ക് വേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും ഇവർ അറിയി

English summary
vinayan remember kalbhavan mani in chalakudi flood
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more