»   » വിനീതും ഫഹദും സണ്ണിയും നിവിനും ഒന്നിയ്ക്കുന്നു

വിനീതും ഫഹദും സണ്ണിയും നിവിനും ഒന്നിയ്ക്കുന്നു

Posted By:
Subscribe to Filmibeat Malayalam

നവാഗതസംവിധായകരായ ജെക്‌സണ്‍ റെജിസ് എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന ചിത്രത്തിനായി ഫഹദ് ഫാസില്‍, വിനീത് ശ്രീനിവാസന്‍, നിവിന്‍ പോളി, സണ്ണി വെയിന്‍ എന്നിവര്‍ ഒന്നിയ്ക്കുന്നു. സഫാരിയെന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ താരനിരതന്നെയാണ്. ജെക്‌സണും റെജിസും രാജശേഖര്‍ പ്രദാസും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ തയ്യാറാക്കിയിിരക്കുന്നത്.

വളരെ റിയലിസ്റ്റിക്ക് ആയ ഒരു ത്രില്ലറായിരിക്കും സഫാരി, ഒരു യാത്രയിലുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. കഥാ സന്ദര്‍ഭങ്ങള്‍ തീര്‍ത്തും പുതിയതാരിക്കുമെന്ന് ഞങ്ങള്‍ അവകാശപ്പെടുന്നില്ല, പക്ഷേ ട്രീറ്റമെന്റ് തീര്‍ച്ചയായും പുത്തന്‍ അനുഭവമായിരിക്കും- ജെക്‌സണ്‍ പറയുന്നു.

Nivin-Sunny-Fahad-Vineeth

ജൂലൈ മാസത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. യുവാതാരങ്ങള്‍ക്കൊപ്പം നെടുമുടി വേണു ഒരു പ്രധാന റോളില്‍ എത്തുന്നുണ്ട്. ചിത്രത്തില്‍ നായികമാര്‍ക്ക് വലിയ പ്രാധാന്യമില്ലെന്നും അഞ്ച് യുവാക്കളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നതെന്നും അണിയറക്കാര്‍ പറയുന്നു.

പൃഥ്വിരാജിനെ നായകനാക്കിയുള്ള ലൂയിസ് ആറാമന്‍ എന്ന ചിത്രം തുടങ്ങാനായിരുന്നു ജെക്‌സണിന്റെയും റെജിസിന്റെയും ആദ്യ പദ്ധതി. എന്നാല്‍ പൃഥ്വിചിത്രം തല്‍ക്കാലത്തേയ്ക്ക് മാറ്റിവച്ച് സഫാരിയുടെ ജോലികള്‍ തുടങ്ങാന്‍ പോവുകയാണെന്ന് ഇരുവരും പറയുന്നു. ലൂയിസ് ആറാമന്‍ ഒരു വൈദികനുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്. ഇപ്പോള്‍ അടുത്തിടെ ഇത്തരം ഇതിവൃത്തമുള്ള ഒട്ടേറെ ചിത്രങ്ങള്‍ വന്നതിനാല്‍ വീണ്ടുമൊരുചിത്രം പ്രേക്ഷകര്‍ സ്വീകരിക്കാനിടയില്ലെന്ന ചിന്തയെത്തുടര്‍ന്നാണത്രേ പൃഥ്വിച്ചിത്രം മാറ്റിവച്ചത്. ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്നും കുറച്ച് വൈകിമാത്രമേ തുടങ്ങുകയുള്ളുവെന്നും ജെക്‌സണും റെജിസും പറയുന്നു.

മലയാളത്തില്‍ വിനീത് ശ്രീനിവാസന്‍ നേരത്തേ തന്നെ തന്റെ ബഹുമുഖ പ്രതിഭയാല്‍ ശ്രദ്ധിക്കപ്പെട്ട താരമാണ്. വിനീതിന്റെ തന്നെ ചിത്രങ്ങളിലൂടെ പേരെടുത്ത താരമാണ് നിവിന്‍ പോളി. ഇവര്‍ക്കൊപ്പം പുതുനിരയിലെ പുതിയ വാഗ്ദാനങ്ങളായ ഫഹദും സണ്ണിയും ചേരുമ്പോള്‍ തീര്‍ച്ചയായും മകിച്ചൊരു ചിത്രം ത്‌നെ പ്രതീക്ഷിയ്ക്കാം.

English summary
Debutant directors Jexson and Rejis Anthony are all set to change that by managing a casting coup of sort by roping in Vineeth Sreenivasan, Fahadh Faasil, Sunny Wayne and Nivin Pauly for their first venture.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam