»   » നവാഗതരുടെ 5 സിനിമകള്‍, കമ്മാരനോ മോഹന്‍ലാലോ വിഷുവിന് വാരിക്കൂട്ടിയത്? കളക്ഷന്‍ റിപ്പോര്‍ട്ടിങ്ങനെ..!

നവാഗതരുടെ 5 സിനിമകള്‍, കമ്മാരനോ മോഹന്‍ലാലോ വിഷുവിന് വാരിക്കൂട്ടിയത്? കളക്ഷന്‍ റിപ്പോര്‍ട്ടിങ്ങനെ..!

Written By:
Subscribe to Filmibeat Malayalam
വിഷു കളക്ഷൻ റിപ്പോർട്ട് | filmibeat Malayalam

വിഷു റിലീസിനും അതിന് മുന്‍പുമായി നിരവധി സിനിമകളാണ് മലയാളത്തിലേക്കെത്തിയത്. ബിഗ് റിലീസായി എത്തിയ സിനിമകളടക്കം അതിനുള്ളിലുണ്ട്. തിയറ്ററുകളില്‍ മികച്ച പ്രതികരണങ്ങളാണ് പല സിനിമകള്‍ക്കും കിട്ടുന്നത്. ദിലീപിന്റെ കമ്മാരസംഭവം, ജയറാമിന്റെ പഞ്ചവര്‍ണതത്ത, മഞ്ജു വാര്യരുടെ മോഹന്‍ലാല്‍ എന്നിങ്ങനെ ഈ ദിവസങ്ങളില്‍ മൂന്ന് സിനിമകളാണ് റിലീസ് ചെയ്തത്.

കമ്മാരനും മോഹന്‍ലാലും തമ്മില്‍ കൂട്ടയടി! ഇടയിലുടെ ഗോളടിച്ച് പഞ്ചവര്‍ണതത്ത! ട്രോളന്മാരെ നമിക്കണം..

രമേഷ് പിഷാരടി, രതീഷ് അമ്പാട്ട്, സജിദ് യാഹിയ എന്നിങ്ങനെ മൂന്ന് സിനിമകളും സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായകന്മാരാണെന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. മാര്‍ച്ച് അവസാനത്തോട് കൂടി തിയറ്ററുകളിലേക്കെത്തിയ സിനിമകളും നവാഗതരുടേതായിരുന്നു. എല്ലാ സിനിമകളും കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ മോശമില്ലാത്ത പ്രകടനമാണ് നടത്തുന്നത്... അഞ്ച് സിനിമകള്‍ കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും വിഷുദിനത്തില്‍ ലക്ഷങ്ങള്‍ വാരിക്കൂട്ടിയ സിനിമകളുടെ റിപ്പോര്‍ട്ട് ഫോറം കേരള പുറത്ത് വിട്ടിരിക്കുകയാണ്.


കമ്മാരസംഭവം

നവാഗതനായ രതീഷ് അമ്പാട്ട് ദിലീപിനെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്ത സിനിമയാണ് കമ്മാരസംഭവം. വിഷുവിന് മുന്നോടിയായി ഏപ്രില്‍ പതിനാലായിരുന്നു സിനിമ തിയറ്ററുകളിലേക്ക് എത്തിയത്. കമ്മാരന്‍ നമ്പ്യാര്‍ എന്ന കഥാപാത്രത്തിലൂടെ ദിലീപ് നായകനും വില്ലനും തുടങ്ങി നാലോളം ഗെറ്റപ്പുകളില്‍ അഭിനയിച്ചിരുന്നു. നടന്‍ മുരളി ഗോപി തിരക്കഥ ഒരുക്കിയ സിനിമയില്‍ നമിത പ്രമോദ്, സിദ്ധാര്‍ത്ഥ്, ബോബി സിംഹ, മുരളി ഗോപി, ശാരദ ശ്രീനാഥ്, ശ്വേത മേനോന്‍ തുടങ്ങി നിരവധി താരങ്ങളും അഭിനയിച്ചിരുന്നു. ബിഗ് റിലീസായ സിനിമയ്ക്ക് വലിയ സ്വീകരണമായിരുന്നു തുടക്കത്തില്‍ തന്നെ കിട്ടിയത്. രണ്ടാമത്തെ ദിവസവും മോശമില്ലാത്ത പ്രകടനം തന്നെയാണ് സിനിമ കാഴ്ചവെച്ചത്. ഞായറാഴ്ച 6.36 ലക്ഷമായിരുന്നു കമ്മാരസംഭവത്തിന് കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ലഭിച്ചത്.സുഡാനി ഫ്രം നൈജീരിയ

സൗബിന്‍ ഷാഹിര്‍ ആദ്യമായി നായകനായി അഭിനയിച്ച സിനിമയായിരുന്നു സുഡാനി ഫ്രം നൈജീരിയ. നവഗാതനായ സക്കറിയ സംവിധാനം ചെയ്ത സിനിമ മാര്‍ച്ച് 23 നായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. മലപ്പുറത്ത് സെവന്‍സ് ഫുട്‌ബോളിന്റെ പശ്ചാതലത്തിലൊരുക്കിയ സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളായിരുന്നു കിട്ടിയിരുന്നത്. ഇടയ്ക്ക് സിനിമയില്‍ അഭിനയിച്ച നൈജീരിയക്കാരനായ സാമുവല്‍ അബിയോളാ റോബിന്‍സണ്‍ വിവാദം ഉണ്ടാക്കിയിരുന്നെങ്കിലും സിനിമയ്ക്ക് വലിയ സ്വീകരണമായിരുന്നു പ്രേക്ഷകരുടെ ഇടയില്‍ നിന്നും ലഭിച്ചത്. റിലീസിനെത്തി മൂന്ന്് ആഴ്ചയോളം പിന്നിടുമ്പോഴും കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ മോശമില്ലാത്ത പ്രകടനമാണ് സിനിമ കാഴ്ചവെക്കുന്നത്. ഏപ്രില്‍ 15 വിഷു ദിനത്തില്‍ 3.48 ലക്ഷമായിരുന്നു സിനിമയ്ക്ക് കിട്ടിയ കളക്ഷന്‍.പഞ്ചവര്‍ണതത്ത

രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത പഞ്ചവര്‍ണതത്തയും ഏപ്രില്‍ പതിനാലിനായിരുന്നു റിലീസ് ചെയ്തിരുന്നത്. കുടുംബ പ്രേക്ഷകരെയും ഏതു പ്രായത്തിലുള്ളവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന സിനിമയാണ് പഞ്ചവര്‍ണതത്തയെന്നായിരുന്നു പലരും പറഞ്ഞിരുന്നത്. ശേഷം പിഷാരടി ബ്രില്ല്യന്‍സായിട്ടാണ് സിനിമ വിലയിരുത്തപ്പെടുന്നത്. ജയറാം, കുഞ്ചാക്കോ ബോബന്‍, മണിയന്‍പിള്ള രാജു, അനുശ്രീ, ധര്‍മജന്‍ ബോള്‍ഗാട്ടി, സലീം കുമാര്‍, തുടങ്ങി താരസമ്പന്നമായൊരു സിനിമയാണിത്. ഏറെ നാളുകള്‍ക്ക് ശേഷം ജയറാമിന്റെ വ്യത്യസ്തമായൊരു വേഷമായിരുന്നു സിനിമയിലുണ്ടായിരുന്നത്. 2.67 ലക്ഷമായിരുന്നു സിനിമയ്ക്ക് കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും വിഷു ദിനത്തില്‍ കിട്ടിയത്.മോഹന്‍ലാല്‍

കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാലിന്റെ ആരാധകരുടെ കഥയുമായെത്തിയ സിനിമയായിരുന്നു മോഹന്‍ലാല്‍. ലാലേട്ടന്റെ കടുത്ത ആരാധികയായ മീനുക്കുട്ടിയുടെ കഥയാണ് സിനിമയിലൂടെ പറഞ്ഞത്. മഞ്ജു വാര്യരായിരുന്നു സിനിമയില്‍ മീനുക്കുട്ടിയായി അഭിനയിച്ചത്. ഇന്ദ്രജിത്തായിരുന്നു നായകന്‍. നവാഗതനായ സജിദ് യാഹിയ സംവിധാനം ചെയ്ത സിനിമ മൈന്‍ഡ് സെറ്റ് മൂവീസിന്റെ ബാനറില്‍ അനില്‍ കുമാറാണ് നിര്‍മ്മിച്ചിരിക്കുന്നത്. പലവിധത്തിലുള്ള റിവ്യൂസായിരുന്നു സിനിമയ്ക്ക് കിട്ടി കൊണ്ടിരിക്കുന്നത്. എന്നാല്‍ മള്‍ട്ടിപ്ലെക്‌സില്‍ നിന്നും മോശമില്ലാത്ത കളക്ഷന്‍ നേടാന്‍ സിനിമയ്ക്ക് ആയിട്ടുണ്ടെന്നാണ് പറയുന്നത്. 2.15 ലക്ഷമാണ് വിഷുവിന് സിനിമയ്ക്ക് കിട്ടിയത്.


സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍

മറ്റൊരു നവാഗതന്റെ സിനിമയായിരുന്നു സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍. ലിജോ ജോസ് പെല്ലശ്ശേരിയുടെ സംവിധാന സഹായായി പ്രവര്‍ത്തിച്ചിരുന്ന ടിനു പാപ്പച്ചന്‍ ആദ്യമായി സംവിധാനം ചെയ്ത സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ മാര്‍ച്ച് അവസാനത്തോട് കൂടിയാണ് റിലീസിനെത്തിയത്. അങ്കമാലി ഡയറീസിന് ശേഷം ആന്റണി വര്‍ഗീസ് നായകനായി അഭിനയിച്ച സിനിമ ഹിറ്റായിരുന്നു. നല്ല അഭിപ്രായങ്ങളായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. ബി ഉണ്ണികൃഷ്ണന്റെ ആര്‍ഡി ഇല്യൂമിനേഷന്‍സ് ആണ് സിനിമ അവതരിപ്പിച്ചത്. ബിസി ജോഷിയാണ് നിര്‍മ്മാതാവെങ്കിലും ലിജോ ജോസും ചെമ്പന്‍ വിനോദും സഹനിര്‍മ്മാതാക്കളാണ്. റിലീസ് ചെയ്ത് മൂന്നാഴ്ച പിന്നിടുന്ന സിനിമയ്ക്ക് 2.36 ലക്ഷമായിരുന്നു കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ലഭിച്ചിരുന്നത്.


മമ്മൂക്ക വീണ്ടും ചരിത്രം ആവര്‍ത്തിക്കുന്നു..! സഖാവ് അലക്‌സിന് ശേഷം ഡെറിക് അബ്രഹാം, മാസല്ല കൊലമാസാണ്!


English summary
Vishu day Box Office chart

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X