»   » വിശ്വരൂപം കേരളത്തില്‍ പ്രദര്‍ശനം തുടരുന്നു

വിശ്വരൂപം കേരളത്തില്‍ പ്രദര്‍ശനം തുടരുന്നു

Posted By:
Subscribe to Filmibeat Malayalam

കമലഹാസന്റെ വിവാദ സിനിമ വിശ്വരൂപം കേരളത്തില്‍ പ്രദര്‍ശനം തുടരുന്നു. ഒരു ചെറിയ വിഭാഗം മുസ്ലീം സംഘടകള്‍ പ്രതിഷേധവുമായി രംഗത്തുണ്ടെങ്കിലും സിപിഎം, ബിജെപി പാര്‍ട്ടികളുടെ യുവജനസംഘടനകള്‍ ശക്തമായി രംഗത്തിറങ്ങിയതോടെ മിക്ക സ്ഥലങ്ങളിലും പ്രദര്‍ശനം നടക്കുന്നുണ്ട്.

എന്‍ഡിഎഫിന്റെ പുതിയ പതിപ്പായ പോപ്പുലര്‍ ഫ്രണ്ടിന്റെയും അതിന്റെ രാഷ്ട്രീയമുഖമായ എസ്ഡിപിഐയുടെയും പ്രവര്‍ത്തകരാണ് സിനിമയ്‌ക്കെതിരേ രംഗത്തിറങ്ങിയിട്ടുള്ളത്. പലയിടങ്ങളിലും പ്രദര്‍ശനം തടയാനെത്തിയവരെ പോലിസ് തിരിച്ചയച്ചു.

Viswaroopam

സംസ്ഥാനത്തെ 92 സെന്ററുകളിലാണ് സിനിമ പ്രദര്‍ശിപ്പിക്കുമെന്ന് അറിയിച്ചിരുന്നത്. ഇതില്‍ 86 സ്ഥലത്തും സിനിമ തടസ്സമില്ലാതെ കാണിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് കൊല്ലം ജില്ലയില്‍ പ്രദര്‍ശനം രണ്ടു ദിവസത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്.

പ്രദര്‍ശനം തടയാന്‍ ആരെയും അനുവദിക്കില്ലെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍ അറിയിച്ചു. തീവ്രവാദത്തിന്റെ ദോഷഫലങ്ങളാണ് ചിത്രം പറയുന്നത്. അനാവശ്യമായ വിവാദങ്ങളാണ് ഉണ്ടാക്കുന്നത്. പോലിസ് സംരക്ഷണം ആവശ്യപ്പെടുന്ന തിയേറ്ററുകള്‍ക്ക് അത് നല്‍കും.

ഒന്നോ രണ്ടോ പേര്‍ വന്ന് പറഞ്ഞതിന്റെ പേരില്‍ സിനിമാ പ്രദര്‍ശനം നിര്‍ത്തിവെയ്ക്കുന്ന തിയേറ്ററുകളില്‍ മറ്റു സിനിമകള്‍ കളിയ്ക്കാന്‍ അനുവദിക്കില്ലെന്ന് ഡിവൈഎഫ്‌ഐ വ്യക്തമാക്കിയിട്ടുണ്ട്.സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ സിനിമയുടെ പ്രദര്‍ശനം തടയുന്നത് ആവിഷ്‌കാരസ്വാതന്ത്ര്യത്തിനെതിരേയുള്ള വെല്ലുവിളിയാണ്. ഇത് അംഗീകരിക്കാനാവില്ലെന്ന് വിഎസ് അച്യുതാനന്ദനും പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
Kamal Haasan's controversial film Vishwaroopam was Saturday screened here amid a police presence. It got support from the youth wings of the CPI-M and BJP in Thiruvananthapuram, though a section of Muslims protested the screening.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam