»   » വികെ പ്രകാശ് ചിത്രത്തില്‍ മമ്മൂട്ടി

വികെ പ്രകാശ് ചിത്രത്തില്‍ മമ്മൂട്ടി

Posted By:
Subscribe to Filmibeat Malayalam
മലയാളത്തില്‍ അടുത്തകാലത്ത് തുടരെത്തുടരെ ചിത്രങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന സംവിധായകനാണ് വികെ പ്രകാശ്. അനൂപ് മേനോന്‍, ജയസൂര്യ, ഫഹദ് ഫാസില്‍ തുടങ്ങിയ താരങ്ങളെയെല്ലാം നായകന്മാരാക്കി ചിത്രമെടുത്ത വികെപിയുടെ അടുത്ത ചിത്രത്തിലെ നായകന്‍ സൂപ്പര്‍താരം മമ്മൂട്ടിയാണ്.

അടുത്തകാലത്ത് തുടരെ ചിത്രങ്ങളുണ്ടായെങ്കിലും അക്കൂട്ടത്തില്‍ ഒരു ചിത്രത്തിനും വലിയ വിജയം അവകാശപ്പെടാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ വന്‍വിജയം മാത്രം ലക്ഷ്യമിട്ടാണ് വികെപി പുതിയ ചിത്രത്തില്‍ സൂപ്പര്‍താരത്തെത്തന്നെ കൊണ്ടുവരുന്നത്.

വൈ. വി രാജേഷാണ് വികെപിയുടെ മമ്മൂട്ടിച്ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. പുനരധിവാസം എന്ന ഒറ്റച്ചിത്രം കൊണ്ട് അംഗീകാരം നേടിയ സംവിധായകനായ വികെപിയ്ക്ക് പക്ഷേ പിന്നീട് വന്ന ചിത്രങ്ങളിലൊന്നും ആ പ്രതീക്ഷ ഉയര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. അനൂപ് മേനോന്‍-ജയസൂര്യ കൂട്ടുകെട്ടുമായി വന്ന ബ്യൂട്ടിഫുളായിരുന്നു ഏറെക്കാലത്തിന് ശേഷം വികെപി സംവിധാനം ചെയ്തില്‍ ഹിറ്റായ ചിത്രം.

വൈവി രാജേഷിന്റെ തിരക്കഥ വികെപിയുടെ മമ്മൂട്ടിച്ചിത്രത്തിന്റെ വലിയ പ്ലസ്‌പോയിന്റാകുമെന്നാണ് കരുതപ്പെടുന്നത്. റോമന്‍സ് പോലുള്ള വിജയചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയത് രാജേഷായിരുന്നു. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിന്റെ ജോലികള്‍ കഴിഞ്ഞാലുടന്‍ മമ്മൂട്ടി വികെപിയുടെ ചിത്രത്തിന്റെ ഷൂട്ടിങ്ങിനെത്തുമെന്നാണ് സൂചന.

English summary
Director V K Prakash and superstar Mammootty will be working together for a movie to be scripted by V Y Rajesh.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam