»   » ഫൂലന്‍ ദേവിയെക്കാള്‍ ഭീകരിയായ മുത്തശ്ശി, ജൂഡിന്റെ ഒരു മുത്തശ്ശി ഗദ

ഫൂലന്‍ ദേവിയെക്കാള്‍ ഭീകരിയായ മുത്തശ്ശി, ജൂഡിന്റെ ഒരു മുത്തശ്ശി ഗദ

Written By:
Subscribe to Filmibeat Malayalam

ഓം ശാന്തി ഓശാന എന്ന ചിത്രത്തിന് ശേഷം ജൂഡ് ആന്റണി ജോസഫ് ഒരുക്കുന്ന ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ചിത്രത്തിന്റെ പേര് പോലെ തന്നെ തീര്‍ത്തും പുതുമയാര്‍ന്നതാണ് ട്രെയിലറും. എല്ലാവര്‍ക്കും പ്രശ്‌നമുണ്ടാക്കുന്ന ഒരു മുത്തശ്ശിയാണ് കഥയിലെ നായിക. കുടുംബ പ്രേക്ഷകരാണ് ഈ സിനിമയുടെ ലക്ഷ്യം എന്ന് ഒരമിനിട്ട് 49 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ നിന്ന് വ്യക്തം.

മുത്തശ്ശി ഉള്‍പ്പടെ കഥയിലെ മിക്ക കഥാപാത്രങ്ങളും പുതുമുഖങ്ങളാണ്. സുരാജ് വെഞ്ഞാറമൂട്, ലെന, വിജയരാഘവന്‍, വിനീത് ശ്രീനിവാസന്‍, രമേശ് പിഷാരടി, അപര്‍ണ ബാലമുരളി, ലാല്‍ ജോസ്, രണ്‍ജി പണിക്കര്‍ തുടങ്ങിയ പരിചിത മുഖങ്ങളും കഥാപാത്രങ്ങളാണ്. ഡേറ്റിന്റെ പ്രശ്‌നം കാരണം സിനിമയില്‍ അഭിനയിക്കാന്‍ കഴിയാത്ത അജു ട്രെയിലറില്‍ എത്തുന്നുണ്ട്.


 oru-muthassi-gadha

ഷാന്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. വിനോദ് ഇല്ലമ്പള്ളി ഛായാഗ്രാഹണവും ലിജോ പോള്‍ എഡിറ്റിങ്ങും നിര്‍വ്വഹിയ്ക്കുന്നു. സമീറ സനീഷാണ് വസ്ത്രാലങ്കാരം. ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത നിര്‍മിയ്ക്കുന്ന ചിത്രം, ഓണാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 15 ന് തിയേറ്ററുകളിലെത്തും. ഇപ്പോള്‍ ട്രെയിലര്‍ കാണാം.


English summary
Watch Oru Muthassi Gadha Movie Trailer : Film Releases on September 15
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam