»   » മനസ്സ് കൊണ്ട് പോലും വ്യഭിചരിക്കാത്തവര്‍ കല്ലെറിയട്ടെ.. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

മനസ്സ് കൊണ്ട് പോലും വ്യഭിചരിക്കാത്തവര്‍ കല്ലെറിയട്ടെ.. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Posted By: Rohini
Subscribe to Filmibeat Malayalam

ഇരുട്ടില്‍ കാമദാഹം തീര്‍ക്കുന്ന പകല്‍മാന്യന്മാര്‍ സമൂഹത്തില്‍ ഒരുപാടുണ്ട്. പലപ്പോഴും സാദാചാരത്തിന്റെ കലിപ്പും പൊക്കി പിടിച്ചു വരുന്നത് ഇത്തരം പകല്‍മാന്യന്മാരാണെന്നതാണ് ഒരു തുറന്ന സത്യം. ഈ ആശയത്തെ ആസ്പദമാക്കി ഒരുക്കിയ ഹ്രസ്വ ചിത്രമാണ് കവെ.

ഭര്‍ത്താവ് ഗള്‍ഫിലുള്ള സ്ത്രീകളുടെ ചതി, കിട്ടിയവനെ തല്ലുന്ന സമൂഹം, കുറ്റം മറ്റുള്ളവരില്‍ കെട്ടിവയ്ക്കുന്ന കാമദ്രോഹി, എന്തിനെയും ഇന്റര്‍നെറ്റിലൂടെ വൈറലാകുന്ന ആധുനിക സമൂഹം... അങ്ങനെ ചിന്തകളെ പലവഴി കൊണ്ടുപോകുന്ന ചിത്രമാണ് പികെ സംവിധാനം ചെയ്ത കവെ.

short-film-kave

ഒന്‍പത് മിനിട്ട് 26 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ചിത്രം പൂര്‍ണമായും ഇരുട്ടിന്റെ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചിരിയ്ക്കുന്നത്. പ്രവീണ്‍ പുതുശ്ശേരിയാണ് കഥയും തിരക്കഥയും തയ്യാറാക്കിയിരിയ്ക്കുന്നത്. ആശയത്തില്‍ തീര്‍ത്തുമൊരു പുതുമ പ്രേക്ഷകന് അനുഭവപ്പെടുന്നതാണ് എഴുത്ത്.

ശ്രീജിത്ത് എടവന സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിയ്ക്കുന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത് വിഷ്ണു നന്ദനാണ്. രണ്ടും മികച്ചു നില്‍ക്കുന്നു എന്ന് പറയാതെ വയ്യ. അവസാനം വരെ ഒരു സസ്‌പെന്‍സ് കാത്ത് സൂക്ഷിക്കാന്‍ ചിത്രത്തിന് കഴിഞ്ഞു. കണ്ടുനോക്കൂ..

English summary
Watch the Malayalam short film Kave

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam