»   » ദിലീപിന്റെ 'വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍' റിലീസ് മാറ്റിയെന്നോ?

ദിലീപിന്റെ 'വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍' റിലീസ് മാറ്റിയെന്നോ?

By: Sanviya
Subscribe to Filmibeat Malayalam

ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമാണ് 'വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍'. സുന്ദര്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രം സെപ്തംബര്‍ പത്തിന് റിലീസ് ചെയ്യും. സെപ്തംബര്‍ ഒമ്പതിനായിരുന്നു ചിത്രത്തിന്റെ റിലീസ് ഡേറ്റ് തീരുമാനിച്ചിരുന്നത്. എന്നാല്‍ പലകാരണങ്ങളാലും ചിത്രത്തിന്റെ റിലീസ് ഡേറ്റ് വെള്ളിയാഴ്ചയിലേക്ക് മാറ്റിയതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ദിലിപും സുന്ദര്‍ ദാസും വീണ്ടും ഒന്നിച്ച ചിത്രമാണ് വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍. വേദികയാണ് ചിത്രത്തില്‍ ദിലീപിന്റെ നായിക വേഷം അവതരിപ്പിക്കുന്നത്. വില്ലാളി വീരന്‍ എന്ന ചിത്രത്തിന് ശേഷം ദിലീപും വേദികയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.


welcometocentraljail

രണ്‍ജി പണിക്കര്‍, അജു വര്‍ഗ്ഗീസ്, കൊച്ചു പ്രേമന്‍, ഷറഫുദ്ദീന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, കലാഭവന്‍ ഷാജോണ്‍, പ്രദീപ് കോട്ടയം, ഗിന്നസ് പക്രു, സിദ്ദിഖ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാരപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


ബെന്നി പി നായരമ്പലമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. വൈശാഖാ സിനിമാസിന്റെ ബാനറില്‍ വൈശാഖ് രാജനാണ് ചിത്രം നിര്‍മിക്കുന്നത്. ബേണി ഇഗ്നേഷ്യസ് സംഗീത സംവിധാനവും അളകപ്പന്‍ എന്‍ ചിത്രത്തിന്റെ ഛായാഗ്രാഹണവും നിര്‍മിക്കും.

English summary
Welcome to Central jail release date.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam