»   » മമ്മൂട്ടി ബെല്‍റ്റില്‍ പിടിച്ചതില്‍ എന്താണ് തെറ്റ്; വിവാദ രംഗത്ത് അഭിനയിച്ച നടി തന്നെ ചോദിക്കുന്നു

മമ്മൂട്ടി ബെല്‍റ്റില്‍ പിടിച്ചതില്‍ എന്താണ് തെറ്റ്; വിവാദ രംഗത്ത് അഭിനയിച്ച നടി തന്നെ ചോദിക്കുന്നു

Posted By:
Subscribe to Filmibeat Malayalam
കസബ വിവാദത്തിൽ പാർവതിക്കെതിരെ സിനിമയിലെ നടി | filmibeat Malayalam

മലയാള സിനിമാ ലോകത്ത് വലിയൊരു പൊട്ടിത്തെറി ഉണ്ടാക്കിയ ചിത്രമാണ് നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത കസബ. ചിത്രത്തില്‍ മമ്മൂട്ടിയുടെ രാജന്‍ സക്കറിയ എന്ന കഥാപാത്രത്തെ ഡബ്ല്യു സി സി വിമര്‍ശിച്ചതും അതിന്റെ പേരിലുണ്ടായ പുകിലുകള്‍ക്കും കേരളക്കര സാക്ഷിയാണ്.

മമ്മൂട്ടി ഒരു നടിയുടെ ബെല്‍റ്റ് പിടിയ്ക്കുന്ന രംഗമായിരുന്നു സ്ത്രീ സംഘടനാ പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. എന്നാല്‍ ആ രംഗത്ത് അഭിനയിച്ച നായികയ്ക്ക് അതൊരു തെറ്റായി തോന്നുന്നില്ല. അതിലെന്താണ് തെറ്റ് എന്നാണ് ജ്യോതി ഷാ ചോദിക്കുന്നത്. ജ്യോതിയുടെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം...

അപൂര്‍വ്വമായി സംഭവിക്കുന്നതാണിത്, മോഹന്‍ലാലിന്റെ പിറന്നാള്‍ ആശംസ ബോളിവുഡില്‍ ചര്‍ച്ചയാവുന്നു!!


യഥാര്‍ത്ഥ ജീവിതത്തിലും

അത്തരം സംഭവങ്ങളും സന്ദര്‍ഭങ്ങളും യഥാര്‍ത്ഥ ജീവിത്തിലും വളരെ സാധാരണമാണെന്ന് ജ്യോതി ഷാ പറയുന്നു. അതിന്റെ പേരില്‍ ഇത്തരം വിവാദങ്ങളൊന്നും ഉണ്ടാക്കേണ്ട ആവശ്യമില്ല എന്നും നടി പറഞ്ഞു.


നല്ലത് മാത്രമാണോ സിനിമ?

സിനിമയിലെ പ്രതിനായക കഥാപാത്രങ്ങള്‍ ഇതിലും മോശമായ രംഗങ്ങളില്‍ അഭിനയിക്കുന്നില്ലേ. എത്ര പേര്‍ ഇത്തരം അവസ്ഥകളെ നേരിട്ട് അഭിമുഖീകരിച്ചിട്ടുണ്ട്. സിനിമയില്‍ സമൂഹത്തിലെ നല്ലത് മാത്രമാണോ കാണിക്കുന്നത്??


ആ കഥാപാത്രം

കസബയില്‍ ഞാന്‍ അവതരിപ്പിച്ച കഥാപാത്രം അത്തരമൊരു സ്ത്രീ ആയിരുന്നു. കഥയും കഥാപാത്രവും ഉള്‍ക്കൊണ്ടു കഴിഞ്ഞാല്‍ ആ രംഗത്ത് ഒരു പ്രശ്‌നവും ഉള്ളതായി ആര്‍ക്കും തോന്നില്ല.


ഒരു അസ്വസ്ഥതയും ഉണ്ടായില്ല

ആ രംഗത്ത് അഭിനയിക്കുമ്പോള്‍ ഒരു തരത്തിലുള്ള അസ്വസ്ഥതയും എനിക്ക് അനുഭവപ്പെട്ടിട്ടില്ല. ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കൊണ്ട് ഒരു തരത്തിലും അവ നമ്മുടെ വ്യക്തി ജീവിതത്തെ ബാധിക്കുന്നില്ല.


അഭിനേതാവിന്റെ ഉത്തരവാദിത്വം

ഒരു കഥാപാത്രം, കഥ കേട്ട് ഇഷ്ടപ്പെട്ട് ഏറ്റെടുത്ത് കഴിഞ്ഞാല്‍ പിന്നെ സംവിധായകന്റെ ആഗ്രഹപ്രകാരം, അദ്ദേഹത്തിന് വേണ്ട രീതിയില്‍ നല്‍കുക എന്നത് അഭിനേതാവിന്റെ ഉത്തരവാദിത്വമാണ്.


ബോളിവുഡിലുണ്ടല്ലോ

ഇത്തരം രംഗങ്ങള്‍ മലയാളത്തില്‍ ഒരു കസബയില്‍ മാത്രം സംഭവിയ്ക്കുന്നതല്ല. ബോളിവുഡിലൊക്കെ സര്‍വ്വസാധാരണമാണ്. അത്തരം രംഗങ്ങള്‍ നിങ്ങള്‍ കാണാറില്ലേ- ജ്യോതി ഷാ ചോദിക്കുന്നു.


English summary
‘What is wrong with that scene?’ defends Jyothi who acted in the controversial ‘Kasaba’ scene

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X