»   » നായിക അര്‍ദ്ധനഗ്നയായി വന്നപ്പോള്‍ കെട്ടിപ്പുണരാന്‍ മടിച്ചു നിന്ന മമ്മൂട്ടി പറഞ്ഞ കാരണം ?

നായിക അര്‍ദ്ധനഗ്നയായി വന്നപ്പോള്‍ കെട്ടിപ്പുണരാന്‍ മടിച്ചു നിന്ന മമ്മൂട്ടി പറഞ്ഞ കാരണം ?

Posted By: Rohini
Subscribe to Filmibeat Malayalam

നായികമാര്‍ വളരെ ഗ്ലാമറായി സിനിമയില്‍ എത്തുന്നത് സ്വാഭാവികമാണ്, ഇപ്പോഴൊക്കെ അര്‍ദ്ധ നഗ്നയായി അഭിനയിക്കാനും വേണ്ടി വന്നാല്‍ പൂര്‍ണമായും നഗ്നയായി അഭിനയിക്കാനും നായികമാര്‍ക്ക് മടിയില്ല. അങ്ങനെ ഒരുപാട് വിവാദങ്ങള്‍ ബോളിവുഡ് സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നു.

ലിപ് ലോക്ക് ചെയ്യാന്‍ ധനുഷ് മടിച്ചു, അഭിനയമല്ലേ എന്നെ ചുംബിക്കൂ എന്ന ധൈര്യം കൊടുത്ത നായിക

എന്നാല്‍ ഇത്തരം രംഗങ്ങളില്‍ അഭിനയിക്കുന്ന നായരന്മാരുടെ മാനസികാവസ്ഥ എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ. ലിപ് ലോക്ക് രംഗത്ത് ചുംബിയ്ക്കാന്‍ മടിച്ചു നിന്ന ധനുഷിന് പുതുമുഖ നായിക ധൈര്യം പകര്‍ന്ന വാര്‍ത്തയൊക്കെ തമിഴകത്ത് നിന്ന് പുറത്തുവന്നിട്ടുണ്ട്. മലയാളത്തില്‍ ഇത്തരമൊരു അവസ്ഥയെ മെഗാസ്റ്റാര്‍ നേരിട്ടതെങ്ങനെയാണെന്നറിയാമോ?

സിനിമാ നടനാണെന്ന് പറഞ്ഞപ്പോള്‍ സുല്‍ഫത്ത് വിശ്വസിച്ചില്ല, വിശ്വസിപ്പിക്കാന്‍ മമ്മൂട്ടി ചെയ്തത്

തൃഷ്ണ എന്ന ചിത്രത്തില്‍

മമ്മൂട്ടി ഐവി ശശി കൂട്ടുകെട്ടില്‍ മലയാളത്തില്‍ ഒട്ടനവധി ഹിറ്റ് ചിത്രങ്ങള്‍ പിറന്നിട്ടുണ്ട്. അതിന്റെയൊക്കെ തുടക്കം തൃഷ്ണ എന്ന ചിത്രമാണ്. മമ്മൂട്ടിയെ നായകനാക്കി ഐവി ശശി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് തൃഷ്ണ.

മമ്മൂട്ടി മടിച്ചു നിന്നു

ചിത്രത്തില്‍ ഒരു രംഗത്ത് നായിക സ്വപ്‌ന അര്‍ദ്ധ നഗ്നയായി വരുന്നതും മമ്മൂട്ടി കെട്ടിപ്പുണരുന്നതുമായ രംഗമുണ്ട്. എന്നാല്‍ മറ്റെല്ലാ രംഗത്തും മികവോടെ അഭിനയിക്കുന്ന മമ്മൂട്ടി ഈ രംഗത്ത് മാത്രം വല്ലാതെ പതറി. ഇഴുകിച്ചേരുന്ന രംഗങ്ങളില്ലെല്ലാം മമ്മൂട്ടി ഇത്തരത്തില്‍ മടിച്ചു നില്‍ക്കുന്നുണ്ടായിരുന്നു.

ഐവി ശശി പറഞ്ഞത്

മമ്മൂട്ടി മടിച്ചു മടിച്ചു നില്‍ക്കുന്നത് കണ്ടപ്പോള്‍ ഐവി ശശി പറഞ്ഞു, 'മമ്മൂട്ടി ഇത് വെറും അഭിനയമാണ്.. ഇതും ഇതിനപ്പുറവും ചെയ്താല്‍ മാത്രമേ ഈ ഫീല്‍ഡില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയുകയുള്ളൂ...' എന്ന്.

മമ്മൂട്ടിയുടെ മറുപടി

'എന്റെ വിവാഹം കഴിഞ്ഞിട്ട് രണ്ട് മൂന്ന് വര്‍ഷമേ ആയിട്ടുള്ളൂ.. ഇങ്ങനെയൊക്കെ അഭിനയിച്ചാല്‍ എന്റെ ഭാര്യ സുലു എങ്ങിനെ പ്രതികരിക്കും എന്നറിയില്ല'.. മമ്മൂട്ടിയുടെ മറുപടി കേട്ട് ഐവി ശശി പൊട്ടിച്ചിരിയ്ക്കുകയായിരുന്നുത്രെ.

സുല്‍ഫത്തിനെ നടനാണെന്ന് വിശ്വിസിപ്പിക്കാന്‍ മമ്മൂട്ടി പെട്ട പാട്

ഇതേ മമ്മൂട്ടി താന്‍ നടനാണെന്ന് ഭാര്യയെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ച ഒരു പഴങ്കഥയും സിനിമയിലുണ്ട്. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി അഭിനയിച്ച ദേവലോകം എന്ന ചിത്രം പാതിയില്‍ ഉപേക്ഷിക്കപ്പെട്ടു. പിന്നീട് ചെയ്ത വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ എന്ന ചിത്രവും വെളിച്ചം കാണാതെ പോയി. തുടര്‍ന്നാണ് മമ്മൂട്ടി കെജി ജോര്‍ജ്ജിന്റെ മേള എന്ന ചിത്രത്തില്‍ സഹനടനായി അഭിനയിക്കുന്നത്. താന്‍ നടനാണെന്ന് പറഞ്ഞിട്ട് ഭാര്യ വിശ്വസിക്കുന്നില്ല എന്നും, ഒരു ദിവസം ഭാര്യയെ ലൊക്കേഷനിലേക്ക് കൂട്ടി കൊണ്ടു വന്നോട്ടെ എന്ന് മമ്മൂട്ടി ജോര്‍ജ്ജിനോട് വന്നു ചോദിച്ചു. സംവിധായരന്റെ സമ്മതത്തോടെ മമ്മൂട്ടി സുല്‍ഫത്തിനെയും കൂട്ടി ലൊക്കേഷനിലേക്ക് വരികയായിരുന്നുവത്രെ.

English summary
When Mammootty feel lazy to act in an intimate scene

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam