»   » മഞ്ജു വാര്യര്‍ കുഞ്ചാക്കോ ബോബന്റെ കരണത്ത് ആഞ്ഞടിച്ചു; സംവിധായകന്‍ തൃപ്തനായി

മഞ്ജു വാര്യര്‍ കുഞ്ചാക്കോ ബോബന്റെ കരണത്ത് ആഞ്ഞടിച്ചു; സംവിധായകന്‍ തൃപ്തനായി

Posted By: Rohini
Subscribe to Filmibeat Malayalam

തുടക്കകാലത്ത് മഞ്ജു വാര്യര്‍ മോഹന്‍ലാല്‍, ജയറാം, ദിലീപ്, സുരേഷ് ഗോപി തുടങ്ങിയവര്‍ക്കൊപ്പമൊക്കെയായിരുന്നു അഭിനയിച്ചിരുന്നത്. അന്ന് ചോക്ലേറ്റ് പയ്യനായി വിലസുകയായിരുന്ന കുഞ്ചാക്കോ ബോബനൊപ്പം ഒരു സിനിമ പോലും ചെയ്തിരുന്നില്ല.

മഹേഷ് നാരായണന്റെ ടേക്ക് ഓഫില്‍ അഭിനയിക്കാന്‍ കുഞ്ചാക്കോ ബോബന്‍ ഒറ്റ പൈസ പോലും വാങ്ങുന്നില്ല, നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍!


എന്നാല്‍ രണ്ടാം വരവില്‍ ഇതുവരെ രണ്ട് ചിത്രങ്ങള്‍ കുഞ്ചാക്കോ ബോബനൊപ്പം മഞ്ജു അഭിനയിച്ചു കഴിഞ്ഞു. മടങ്ങി വരവിലെ ആദ്യ ചിത്രമായ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ ഭാര്യയായിട്ടാണ് മഞ്ജു എത്തിയത്.


വേട്ടയില്‍

ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന് ശേഷം മഞ്ജുവും കുഞ്ചാക്കോ ബോബനും ഒന്നിച്ചത് രാജേഷ് പിള്ള സംവിധാനം ചെയ്ത വേട്ട എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു. ഈ ചിത്രത്തില്‍ ചാക്കോച്ചന്‍ പ്രതിയും മഞ്ജു വാര്യര്‍ പൊലീസ് ഉദ്യോഗസ്ഥയുമാണ്.


അടിയുടെ രംഗം

ചിത്രത്തില്‍ പൊലീസ് ഓഫീസറായ മഞ്ജു വാര്യര്‍ കുഞ്ചാക്കോ ബോബനെ തല്ലുന്ന ഒരു രംഗമുണ്ട്. പക്ഷെ മഞ്ജു വാര്യരുടെ ആ ഷോട്ടിലെ പ്രകടനം സംവിധായകന് തൃപ്തിയായില്ല. കുഞ്ചാക്കോ ബോബന്റെ മുഖത്ത് കൈ കൊള്ളരുത് എന്ന തരത്തിലാണ് മഞ്ജു അടിയ്ക്കുന്നത്.


ആഞ്ഞടിച്ചു, സംവിധായകന്‍ ഹാപ്പി

ഷോട്ട് ശരിയായില്ല മഞ്ജൂ, ശക്തമായി അടിയ്ക്കൂ എന്ന് രാജേഷ് പിള്ള നിര്‍ദ്ദേശിച്ചു. ഒടുവില്‍ മഞ്ജു കുഞ്ചാക്കോ ബോബന്റെ കരണത്ത് ആഞ്ഞൊരു അടി കൊടുത്തു. ഷോട്ട് കലക്കി. സംവിധായരന്‍ ഹാപ്പി


എല്ലാവര്‍ക്കും അഭിനന്ദനം

ഷോട്ട് കഴിഞ്ഞ ശേഷം രാജേഷ് പിള്ള അടികൊണ്ട് വേദനിച്ച കുഞ്ചാക്കോ ബോബനെയും ശക്തമായി അടിച്ച മഞ്ജു വാര്യരെയും കൈ കൊട്ടി അഭിനന്ദിച്ചു. പക്ഷെ സിനിമ റിലീസ് ചെയ്ത്, അത് വിജയമാണ് എന്നറിയുന്നതിന് മുമ്പേ രാജേഷ് പിള്ള ലോകം വിട്ട് പോയി.


English summary
When Manju Warrier slapped Kunchacko Boban

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam