»   » ഡ്യൂപ്പിന്റെ ജീവന്‍ പണയപ്പെടുത്തി കരയ്ക്ക് നിന്ന് കയ്യടിക്കാനല്ല ഞാന്‍ അഭിനയിക്കുന്നത്: മോഹന്‍ലാല്‍

ഡ്യൂപ്പിന്റെ ജീവന്‍ പണയപ്പെടുത്തി കരയ്ക്ക് നിന്ന് കയ്യടിക്കാനല്ല ഞാന്‍ അഭിനയിക്കുന്നത്: മോഹന്‍ലാല്‍

Written By:
Subscribe to Filmibeat Malayalam

അല്‍പം പഴക്കമുള്ള കഥയാണ്. ലൊക്കേഷനില്‍ മോഹന്‍ലാലിന്റെ അഭിനയവും സാഹസികതയും അത്ഭുതപ്പെടുത്തിയതിനെ കുറിച്ച് മുന്‍പ് പല സംവിധായകരും വാചാലരായിട്ടുണ്ട്. നരന്‍ എന്ന സിനിമയുടെ കലാസംവിധായാകനാണ് ഇപ്പോള്‍ ആ അനുഭവം പങ്കുവയ്ക്കുന്നത്.

കാമുകന് സമ്പാദ്യത്തില്‍ കണ്ണ്, പ്രണയം അവിടെ അവസാനിപ്പിച്ചു; ഇതുവരെ വിവാഹം കഴിക്കാത്തതിനെ കുറിച്ച് സുബി


മോഹന്‍ലാല്‍ വേലായുധനായി എത്തിയ ജോഷി സംവിധാനം ചെയ്ത നരന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് സംഭവം. പൊതുവെ ഡ്യൂപ്പിനെ വച്ച് അഭിനയിക്കാന്‍ മടിയ്ക്കുന്ന മോഹന്‍ലാല്‍ ഈ ചിത്രത്തിലും ഡ്യപ്പിനെ അനുവദിച്ചില്ല. ആ സംഭവത്തെ കുറിച്ച് നരന്‍ കലാസംവിധായകന്‍ ജോസഫ് നെല്ലിക്കല്‍ പറഞ്ഞത് വായിക്കാം...


സാഹസം നിറഞ്ഞ സിനിമ

വളരെ ഏറെ സാഹസം നിറഞ്ഞ സിനിമയിയാരുന്നു നരന്‍. കുത്തിയൊലിക്കുന്ന വെള്ളച്ചാട്ടത്തില്‍ നിന്ന് വേലായുധന്‍ (മോഹന്‍ലാല്‍) തടി പിടിച്ച് കരയ്ക്കടിപ്പിയ്ക്കുന്ന രംഗങ്ങളൊക്കെ അപകടം നിറഞ്ഞതായിരുന്നു. എന്നാല്‍ ഇതൊന്നും ഡ്യൂപ്പിനെ വച്ച് അഭിനയിക്കാന്‍ ലാല്‍ തയ്യാറായില്ലത്രെ.


എല്ലാവരും റെഡിയായി

നരന്‍ ഷൂട്ടിങ് നടക്കുന്ന സമയം. സത്യമംഗലം വനത്തില്‍ പുഴ കലിതുള്ളി പായുകയാണ്. ഒഴുക്കിലെ മരം കരയ്ക്കടുപ്പിയ്ക്കുന്നതാണ് രംഗം. ഡ്യൂപ്പ് അടക്കം എല്ലാവരും തയ്യാറായി- ജോസഫ് നെല്ലിക്കല്‍ പറഞ്ഞു തുടങ്ങി


മോഹന്‍ലാല്‍ കയര്‍ത്തു

സെറ്റില്‍ എത്തിയ ലാലേട്ടന്‍ കയര്‍ത്തു, എന്നോട് ചോദിക്കാതെ ആരാണ് ഡ്യൂപ്പിനെ ഫിക്‌സ് ചെയ്തത് എന്ന് ചോദിച്ച് കയര്‍ത്തു. ഡ്യൂപ്പിന്റെ ജീവന്‍ പണയപ്പെടുത്തി കരയ്ക്ക് നിന്ന് കൈയ്യടിക്കാനല്ല ഞാന്‍ അഭിനയിക്കുന്നത് എന്ന് പറഞ്ഞ് അദ്ദേഹം തന്നെ ആ രംഗം ചെയ്യുകയായിരുന്നു. നടന്‍ എന്ന വാക്കിന്റെ അര്‍ത്ഥം കാണിച്ചു തരികയാണ് ലാലേട്ടന്‍ എന്ന് ജോസഫ് പറയുന്നു.


നരന്‍ എന്ന ചിത്രം

രഞ്ജന്‍ പ്രമോദിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രമാണ് നരന്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചിത്രത്തില്‍ ഇന്നസെന്റ്, ഭാവന, ദേവയാനി, സിദ്ദിഖ്, മധു, ജഗതി തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.


വന്‍ വിജയം

2005 ലെ ഓണം ആഘോഷത്തിന്റെ ഭാഗമായിട്ടാണ് നരന്‍ തിയേറ്ററിലെത്തിയത്. ഇമോഷന്‍ ആക്ഷന്‍ രംഗങ്ങള്‍ ഒത്തിരിയുള്ള ചിത്രം അന്ന് വന്‍ ഹിറ്റാകുകയും ചെയ്തു. നൂറു ദിവസത്തിലധികം നരന്‍ കേരളത്തില്‍ പ്രദര്‍ശിപ്പിച്ചു.


അല്ലെങ്കിലും ഡ്യൂപ്പ് വേണ്ട

നരന്‍ മാത്രമല്ല, മോഹന്‍ലാല്‍ ഡ്യൂപ്പിനെ ഒഴിവാക്കി അഭിനയിച്ച സിനിമകള്‍ വേറെയുമുണ്ട്. ഏറ്റവുമൊടുവില്‍ പുലിമുരുകന്‍ എന്ന ചിത്ത്രതില്‍ പുലിയുമായുള്ള സംഘട്ടനമൊക്കെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു


മകനും ആ വഴിയേ

ഇപ്പോള്‍ അച്ഛന്റെ വഴിയെ ആണ് പ്രണവ് മോഹന്‍ലാലും. ആദി എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച പ്രണവ്, ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളെല്ലാം ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് ചെയ്തത്.
English summary
When Mohanlal avoided dupe in Naran

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam