»   » മമ്മൂട്ടി, മോഹന്‍ലാല്‍ ഇവരില്‍ ആരുടെ നായികയാകാനാണ് ആഗ്രഹം; പാര്‍വ്വതിയുടെ മറുപടി കേട്ടാല്‍ ഞെട്ടും!!

മമ്മൂട്ടി, മോഹന്‍ലാല്‍ ഇവരില്‍ ആരുടെ നായികയാകാനാണ് ആഗ്രഹം; പാര്‍വ്വതിയുടെ മറുപടി കേട്ടാല്‍ ഞെട്ടും!!

Posted By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും നായികയായി അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ ഏതെങ്കിലും നടി വേണ്ടെന്ന് പറയുമോ?. എന്നാല്‍ പാര്‍വ്വതി ഓമനക്കുട്ടന്‍ പറയും. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയൊന്നും നായിയായി അഭിനയിക്കാനല്ല പാര്‍വ്വതിയുടെ ആഗ്രഹം.

പ്ലീസ്, പാര്‍വ്വതിയെ ഏതെങ്കിലുമൊരു സംവിധായകന്‍ സധൈര്യം ഏറ്റെടുക്കൂ

അടുത്തിടെ ഒരു പത്രമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പാര്‍വ്വതി. മലയാളത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍, മമ്മൂട്ടി മോഹന്‍ലാല്‍ ഇവരില്‍ ആരുടെ നായികയായി അഭിനയിക്കാനാണ് ആഗ്രഹം എന്നായിരുന്നു ചോദ്യം.

പാര്‍വ്വതിയുടെ മറുപടി

രണ്ട് പേരുടെ നായികയായും അഭിനയിക്കാന്‍ ആഗ്രഹമില്ല, ദുല്‍ഖര്‍ സല്‍മാന്റെ നായികയായി അഭിനയിക്കാന്‍ ആഗ്രഹമുണ്ട് എന്നായിരുന്നു പാര്‍വ്വതിയുടെ മറുപടി.

മുന്‍ മിസ് ഇന്ത്യ

2008 ലെ മിസ് ഇന്ത്യയാണ് പാര്‍വ്വതി ഓമനക്കുട്ടന്‍. പിന്നീട് ലോക സുന്ദരിയാകാനുള്ള മത്സരത്തില്‍ പങ്കെടുക്കുകയും ഫസ്റ്റ് റണ്ണറപ്പറായി വരികയും ചെയ്തു.

സിനിമയില്‍

മോഡലിങ് രംഗത്ത് നിന്ന് വന്ന പാര്‍വ്വതി ഓമനക്കുട്ടന്, ഇന്ത്യയിലെ സുന്ദരിയാകാന്‍ കഴിഞ്ഞുവെങ്കിലും സിനിമയില്‍ തിളങ്ങാനായില്ല. അണ്‍ടൈറ്റില്‍ഡ് സിക്‌സ് എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് പാര്‍വ്വതി സിനിമയിലെത്തിയത്. ബില്ല ടു വില്‍ അജിത്തിനൊപ്പം അഭിനയിക്കാനും കഴിഞ്ഞു.

മലയാളത്തില്‍

കെക്യു എന്ന മലയാള സിനിമയില്‍ പാര്‍വ്വതി അഭിനയിച്ചിരുന്നു. എന്നാല്‍ ചിത്രം പല പ്രശ്‌നങ്ങളാലും പാതിയില്‍ മുടങ്ങിപ്പോയി. അതിന് ശേഷം പാര്‍വ്വതി മലയാളത്തില്‍ അഭിനയിച്ചിട്ടുമില്ല.

English summary
Which malayalam actor Parvathy Omanakuttan would like to act with?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam