»   » മോഹന്‍ലാലിന് പകരം വന്ദനത്തില്‍ നായകനാകാന്‍ പറ്റുന്ന ഒരു താരം ഇന്ന് മലയാള സിനിമയിലുണ്ടോ ?

മോഹന്‍ലാലിന് പകരം വന്ദനത്തില്‍ നായകനാകാന്‍ പറ്റുന്ന ഒരു താരം ഇന്ന് മലയാള സിനിമയിലുണ്ടോ ?

Posted By:
Subscribe to Filmibeat Malayalam

പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന സൂപ്പര്‍ഹിറ്റ് സിനിമയാണ് വന്ദനം. 1989 ലാണ് ചിത്രം തിയറ്ററുകളിലെത്തിയത്. റോമാന്റിക് സിനിമയായി നിര്‍മ്മിച്ച സിനിമയിലെ ഡയലോഗുകള്‍ ഇന്നും മങ്ങലേല്‍ക്കാതെ മുന്നോട്ട് പോവുകയാണ്.

മോഹന്‍ലാലിനൊപ്പം ഗിരിജ ഷെട്ടാര്‍ എന്ന പുതുമുഖമായിരുന്നു നായികയായി എത്തിയിരുന്നത്. വളരെ കുറച്ച് ചിത്രങ്ങളില്‍ മാത്രം അഭിനയിച്ച ഗിരിജയുടെ മലയാളത്തിലെ ഏക ചിത്രമായിരുന്നു വന്ദനം. മലയാളത്തില്‍ നിന്നും വീണ്ടും വന്ദനം നിര്‍മ്മിക്കുകയാണേല്‍ ആരൊക്കെയായിരിക്കും പ്രധാന താരങ്ങളായി എത്തുക എന്ന് ചിന്തിച്ചിട്ടുണ്ടോ ?

വന്ദനം

1989 ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് പി കെ ആര്‍ പിള്ള നിര്‍മ്മിച്ച ചിത്രമാണ് വന്ദനം. മോഹന്‍ലാലും ഗിരിജ ഷെട്ടാറും നായിക നായകന്മാരായ ചിത്രം അക്കാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ ഹിറ്റുകളിലൊന്നായി മാറിയിരുന്നു. മോഹന്‍ലാലിനൊപ്പം മുകേഷും ജഗദീഷുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഇവര്‍ പോലീസിന്റെ വേഷത്തിലാണ് അഭിനയിച്ചത്. മൂന്ന് പോലീസുകാരും സുപ്രധാനമായ ഒരു കേസ് അന്വേഷിക്കാനെത്തുന്നതാണ് സിനിമയുടെ ഇതിവൃത്തം.

ഗിരിജ ഷെട്ടാര്‍

ഒറ്റ സിനിമയിലുടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഗിരിജ ഷെട്ടാര്‍ പിന്നീട് അധികം സിനിമകളിലൊന്നും അഭിനയിക്കാതെ പഠനങ്ങളുമായി മുന്നോട്ട് പോവുകയായിരുന്നു. ഇപ്പോള്‍ മാധ്യമ പ്രവര്‍ത്തകയും ഫിലോസഫറുമായി ജീവിക്കുകയാണ്.

ഉണ്ണികൃഷ്ണനായി ദുല്‍ഖര്‍

വന്ദനത്തില്‍ നായക കഥാപാത്രമായ ഉണ്ണികൃഷ്ണനെ അവതരിപ്പിച്ചിരുന്നത് മോഹന്‍ലാല്‍ ആയിരുന്നു. പ്രിയദര്‍ശന്‍ ഇന്നായിരുന്നു ആ സിനിമ എടുക്കുകയെങ്കില്‍ ആരായിരിക്കും മോഹന്‍ലാലിന് പകരമായി വരാന്‍ പറ്റിയ യുവതാരം? ദുല്‍ഖര്‍ സല്‍മാനായിരിക്കും ഒരു പക്ഷെ ആ വേഷം ചെയ്യാന്‍ പറ്റിയ താരം.

ഗാദയായി നിത്യ മേനോന്‍

നിത്യ മേനോന് പക്വത വന്ന തരത്തില്‍ അഭിനയിക്കാനുള്ള കഴിവു കൂടുതലുണ്ട്. ചിത്രത്തില്‍ ഗിരിജ ഷെട്ടാര്‍ അവതരിപ്പിച്ച കഥാപാത്രം ഇത്തിരി സീരിയസായി കാര്യങ്ങളെ കാണുന്നയാളാണ്. മാത്രമല്ല പ്രണയരംഗങ്ങളെ ഗാദ സമീപിക്കുന്നതും വ്യത്യസ്തമായിട്ടാണ്. അതിനാല്‍ നിത്യ മേനോന് അത് നന്നായി കൈകാര്യം ചെയ്യാന്‍ കഴിയും. ഒപ്പം ദുല്‍ഖര്‍ നിത്യ മേനോന്‍ ജോഡികള്‍ തമ്മില്‍ സ്‌ക്രീനു മുന്നില്‍ നല്ല കെമിസ്ട്രിയാണ്.

പ്രൊഫ. കുര്യന്‍ ഫെര്‍ണാണ്ടസായി സിദ്ദീഖ്

സിനിമയില്‍ നെടുമുടി വേണു അവതരിപ്പിച്ച കഥപാത്രമാണ് പ്രൊഫ. കുര്യന്‍ ഫെര്‍ണാണ്ടസ്. ആ വേഷം ചെയ്യാന്‍ സിദ്ദീഖായിരിക്കും നല്ലത്. സിദ്ദീഖിന്റെ കൈയില്‍ പ്രൊഫസറുടെ വേഷം സുരക്ഷിതമായിരിക്കും.

പീറ്ററായി സൗബിന്‍

മുകേഷാണ് വന്ദനത്തില്‍ പീറ്റര്‍ എന്ന പോലീസുകാരന്റെ വേഷത്തിലഭിനയിച്ചത്. മോഹന്‍ലാലിന്റെ കോളേജില്‍ പഠിച്ച പീറ്ററെന്ന സുഹൃത്തിന്റെ വേഷം പരിഗണിക്കാന്‍ പറ്റിയത് സൗബിന്‍ സാഹിറാണ്.

പുരുഷോത്തമന്‍ നായര്‍ അജു വര്‍ഗീസ്ട

വന്ദനത്തില്‍ ഏറ്റവുമതികം ചിരിപ്പിച്ചത് പുരുഷോത്തമന്‍ നായര്‍ എന്ന കഥാപാത്രമാണ്. ജഗദീഷാണ് ചിത്രത്തില്‍ പുരുഷോത്തമന്‍ നായര്‍ എന്ന പോലീസ് വേഷത്തിലെത്തിയത്. മോഹന്‍ലാലിനും മുകേഷിനുമൊപ്പം ഒന്നിച്ചു പഠിച്ച വ്യക്തി തന്നെയാണ് ജഗദീഷിന്റെ കഥാപാത്രവും.

English summary
Past To Present: Who Can Replace Mohanlal & Others If Priyadarshan's Vandanam Is Remade Now?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam