»   » മോഹന്‍ലാലോ മമ്മൂട്ടിയോ? ആരാണ് മികച്ച നടന്‍..? മോഹന്‍ലാലിന് ഉടനടി രഞ്ജിതിന്റെ മറുപടി...

മോഹന്‍ലാലോ മമ്മൂട്ടിയോ? ആരാണ് മികച്ച നടന്‍..? മോഹന്‍ലാലിന് ഉടനടി രഞ്ജിതിന്റെ മറുപടി...

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയുടെ താര സൂര്യന്മാരായ നിലകൊള്ളുന്നവരാണ് മോഹന്‍ലാലും. ഇവരില്‍  ആരാണ് നല്ല നടന്‍ എന്ന കാര്യത്തില്‍ ആരാധകര്‍ക്കിടയില്‍ ഒരിക്കലും അവസാനിക്കാത്ത തര്‍ക്കം നിലനില്‍ക്കുന്നു. ഈ വാക് പോരുകള്‍ക്ക് സോഷ്യല്‍ മീഡിയയും പുതിയ കളം തുറന്ന് നല്‍കി. 

ജയറാമിനെ കരയിപ്പിച്ച ദിലീപിന്റെ ചോദ്യം, ശരിക്കും ഇതായിരുന്നില്ലേ ആ ചോദ്യം? ചിരിച്ച് മരിക്കും, ഉറപ്പ്

ആഴ്ച്ച ഒന്ന് പിന്നിട്ടിട്ടും 'പുള്ളിക്കാരന്' അനക്കമില്ല... തര്‍ക്കമില്ല ഓണം ആര്‍ക്കൊപ്പമെന്ന്..!

മമ്മൂട്ടിക്കും മോഹന്‍ലാലിനും മികവുറ്റ ഒട്ടേറെ കഥാപാത്രങ്ങളെ നല്‍കിയ സംവിധയകരും എഴുത്തുകാരും നിരവധി തവണ ഈ ചോദ്യം അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. പലരും വ്യക്തമായ ഒരു ഉത്തരം നല്‍കാതെ ഒഴിഞ്ഞ് മാറിയപ്പോള്‍ വെട്ടിത്തുറന്ന് മറുപടി പറഞ്ഞവരും  ഉണ്ട്. ഏറ്റവും ഒടുവില്‍ ഈ ചോദ്യം അഭിമുഖീകരിക്കേണ്ടി വന്നത് സംവിധായകന്‍ രഞ്ജിത്താണ്.

ലാല്‍ സലാമില്‍ അതിഥിയായി

മോഹന്‍ലാലിന്റെ സിനിമ ജീവിതത്തെ ആസ്പദമാക്കി അമൃത ടിവി സംപ്രേക്ഷണം ചെയ്യുന്ന ലാല്‍ സലാം എന്ന പരിപാടിയുടെ കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു രഞ്ജിത് ഈ ചോദ്യം നേരിട്ടത്. ചോദിച്ചതാകട്ടെ മോഹന്‍ലാലും.

റാപ്പിഡ് ഫയര്‍ റൗണ്ട്

രഞ്ജിത്തിനോട് മോഹന്‍ലാല്‍ ചോദിച്ച റാപ്പിഡ് ഫയര്‍ ചോദ്യങ്ങള്‍ക്കിടെ ആയിരുന്നു ഈ ചോദ്യം. മറ്റ് ചോദ്യങ്ങള്‍ക്കെന്ന പോലെ ഇവിടെയും ആലോചനയ്ക്ക് ഇട നല്‍കാതെ രഞ്ജിത് മറുപടി നല്‍കി.

ഞാനോ മമ്മൂട്ടിയോ

'ഞാനോ മമ്മൂട്ടിയോ?' എന്നായിരുന്നു മോഹന്‍ലാലിന്റെ ചോദ്യം. ഒട്ടും ആലോചിക്കാതെ രഞ്ജിത് പറഞ്ഞു മമ്മൂട്ടി. ചിരിയോടെയായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.

ഇഷ്ടപ്പെട്ട മോഹന്‍ലാല്‍ ചിത്രം

രഞ്ജിതിന് ഇഷ്ടപ്പെട്ട മോഹന്‍ലാല്‍ ചിത്രം ഇരുവര്‍, മലയാളത്തിലെ മികച്ച സംവിധായകന്‍ കെജി ജോര്‍ജ് എന്നിവയായിരുന്നു റാപ്പിഡ് റൗണ്ടിലെ മറ്റ് ഉത്തരങ്ങള്‍. മലയാളത്തില്‍ അടുത്തിടെ കണ്ട മികച്ച ചിത്രം ഏതെന്ന ചോദ്യത്തിന് ഒരുപാട് ഉണ്ടെന്നായിരുന്നു മറുപടി.

മോഹന്‍ലാല്‍ ചിത്രത്തിലൂടെ

മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുക്കളിലൊരാളായി തിളങ്ങി നിന്ന രഞ്ജിത് സംവിധായകനായി മാറിയത് മോഹന്‍ലാല്‍ ചിത്രം രാവണപ്രഭുവിലൂടെയായിരുന്നു. 2001ല്‍ പുറത്തിറങ്ങിയ ചിത്രം ദേവാസുരത്തിന്റെ തുടര്‍ച്ചയായിരുന്നു.

കൂടുതലും മമ്മൂട്ടിക്ക് വേണ്ടി

രഞ്ജിത് സംവിധാനം ചെയ്ത ചിത്രങ്ങളധികവും മമ്മൂട്ടിക്ക് വേണ്ടിയായിരുന്നു. മോഹന്‍ലാലിനെ നായകനാക്കി അഞ്ച് സിനിമകള്‍ സംവിധാനം ചെയ്തപ്പോള്‍ മമ്മൂട്ടിക്കൊപ്പം ഏഴ് സിനിമകള്‍ ചെയ്തു. രഞ്ജിത് ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം മമ്മൂട്ടിയുടെ പുത്തന്‍പണമായിരുന്നു.

അഭിനയത്തിന്റെ ഗതി മാറ്റിയ വ്യക്തി

തന്റെ അഭിനയ ജീവിതത്തിന്റെ ഗതി മാറ്റിവിട്ട വ്യക്തി എന്നാണ് രഞ്ജിത്തിനേക്കുറിച്ച് മോഹന്‍ലാല്‍ പറയുന്നത്. മോഹന്‍ലാലിന്റെ കരിയറില്‍ വഴിത്തിരിവായ ദേവാസുരമായിരുന്നു രഞ്ജിത് മോഹന്‍ലാലിനായി എഴുതിയ ആദ്യ തിരക്കഥ.

നഖങ്ങള്‍ പോലും അഭിനയിക്കും

ഇതാദ്യമായിട്ടല്ല രഞ്ജിത് ഈ ചോദ്യം അഭിമുഖീകരിക്കുന്നത്. മോഹന്‍ലാല്‍ എന്ന നടനേക്കുറിച്ച് മുമ്പും രഞ്ജിത് വാചാലനായിട്ടുണ്ട്. മോഹന്‍ലാലിന്റെ കൈവിരലിലെ നഖങ്ങള്‍ പോലും അഭിനയിക്കുമെന്ന് ഒരിക്കല്‍ രഞ്ജിത് പറഞ്ഞിരുന്നു.

English summary
Who is better me or Mammootty, Ranjith answers Mohanlal's question.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam