»   » മമ്മൂട്ടിയ്‌ക്കൊപ്പം 3 സിനിമ, ഒരു അവസരം പോലും മോഹന്‍ലാലിന് കൊടുത്തില്ല; എന്തുകൊണ്ട് എന്ന് അടൂര്‍

മമ്മൂട്ടിയ്‌ക്കൊപ്പം 3 സിനിമ, ഒരു അവസരം പോലും മോഹന്‍ലാലിന് കൊടുത്തില്ല; എന്തുകൊണ്ട് എന്ന് അടൂര്‍

By: Rohini
Subscribe to Filmibeat Malayalam

അന്‍പത് വര്‍ഷത്തോളമായി അടൂര്‍ ഗോപാലകൃഷ്ണന്‍ മലയാള സിനിമയില്‍. വളരെ സൂക്ഷ്മതയോടെ മാത്രം സിനിമകള്‍ എടുക്കുന്ന അടൂര്‍ ഇതുവരെ 12 സിനിമകളാണ് സംവിധാനം ചെയ്തത്. ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത പിന്നെയും എന്ന ചിത്രത്തിന് സമ്മിശ്രപ്രതികരണങ്ങളാണ് ലഭിയ്ക്കുന്നത്.

ക്ലാസ്‌മേറ്റ്‌സ് ഒരു ദശകം പിന്നിട്ടു, സുകുവായി ദുല്‍ഖര്‍ വന്നാല്‍ എങ്ങിനെയിരിക്കും, മാറി ചിന്തിക്കാം

അടൂര്‍ സംവിധാനം ചെയ്ത പന്ത്രണ്ട് സിനിമകളില്‍ മൂന്ന് സിനിമകളും മമ്മൂട്ടിയ്‌ക്കൊപ്പമായിരുന്നു. പക്ഷെ 50 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍, 12 സിനിമകള്‍ ചെയ്തതില്‍ ഒരു സിനിമ പോലും മോഹന്‍ലാലിന് കൊടുത്തില്ല. എന്തുകൊണ്ട് എന്ന ചോദ്യത്തിന് അടൂര്‍ ഉത്തരം നല്‍കുന്നു. വായിക്കാം

മമ്മൂട്ടിയ്‌ക്കൊപ്പം മൂന്ന് സിനിമകള്‍

മൂന്ന് സിനിമകളാണ് അടൂര്‍ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയത്. അതില്‍ തന്നെ വിധേയനിലെയും മതിലുകളിലെയും അഭിനയത്തിന് മമ്മൂട്ടിയ്ക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. അനന്തരം ആണ് മറ്റൊരു ചിത്രം.

എന്തുകൊണ്ട് മോഹന്‍ലാലിനെ നായകനാക്കിയില്ല

എന്തുകൊണ്ട് മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ ചെയ്തില്ല എന്ന ചോദ്യത്തിന്, ഒരു താരത്തെയും മനസ്സില്‍ വച്ചല്ല ഞാന്‍ സിനിമയ്ക്ക് വേണ്ടി എഴുതുന്നത് എന്നായിരുന്നു അടൂരിന്റെ മറുപടി. എന്നാല്‍ എഴുതി വരുമ്പോള്‍ ചില ആര്‍ട്ടിസ്റ്റുകള്‍ക്ക് ഈ വേഷം ചേരും എന്ന് തോന്നും. അപ്പോള്‍ അവരുമായി ബന്ധപ്പെടും

ലാലിന് അനിയോജ്യമായ വേഷം വന്നില്ല

മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യണമെങ്കില്‍ അതൊരു വലിയ വേഷം വേണമല്ലോ. ലാലിന് അനിയോജ്യമായ അത്തരം വേഷങ്ങളൊന്നും ഇതുവരെ വന്നില്ല. ഞാന്‍ വളരെ കുറച്ച് പടങ്ങള്‍ മാത്രമേ എടുത്തിട്ടുള്ളൂ- അടൂര്‍ പറഞ്ഞു.

എപ്പോള്‍ വിളിച്ചാലും തയ്യാറായി മമ്മൂട്ടി

കരിയറില്‍ ഏറ്റവും ഉയരത്തില്‍ നില്‍ക്കുമ്പോഴാണ് മമ്മൂട്ടി അനന്തരത്തിലെ ചെറിയ വേഷം ചെയ്തത്. പിന്നീട് മതിലുകളിലും വിധേയനിലും നായകനായി. എപ്പോഴും മമ്മൂട്ടി പറയും, സര്‍ എപ്പോള്‍ വിളിച്ചാലും ഞാന്‍ റെഡിയാണ് എന്ന് - അടൂര്‍ പറഞ്ഞു.

English summary
Why Adoor Gopalakrishnan didn't work with Mohanlal
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam