twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അപ്പവും വീഞ്ഞും പുളിച്ചുപോകാന്‍ കാരണം

    By Nirmal Balakrishnan
    |

    രമ്യാകൃഷ്ണന്‍ ശക്തമായ വേഷത്തില്‍ തിരിച്ചെത്തിയ അപ്പവും വീഞ്ഞും തിയറ്ററില്‍ ശ്രദ്ധിക്കാതെപോയതിനു കാരണം നിര്‍മാതാവു തന്നെ. നല്ലൊരു ചിത്രമായിരുന്നിട്ടും വേണ്ടത്ര പ്രചാരണം ലഭിക്കാതെ പോയതാണു ചിത്രത്തിനു ദോഷമായത്.

    സണ്ണി വെയ്ന്‍, പ്രതാപ് പോത്തന്‍, രമ്യ കൃഷ്ണന്‍, തെലുങ്കു നായിക രേഖ രേഷ്മ എന്നിവര്‍ പ്രധാന വേഷംചെയ്ത അപ്പവും വീഞ്ഞും സംവിധാനം ചെയ്തത് വിശ്വനാഥ് ആണ്. മുകേഷും കുഞ്ചാക്കോ ബോബനും ഒന്നിച്ചഭിനയിച്ച ജൂനിയര്‍ സീനിയര്‍ എന്ന ചിത്രം സംവിധാനം ചെയ്തതും വിശ്വനാഥ് തന്നെയായിരുന്നു.

    മലയാളത്തില്‍ മോഹന്‍ലാലിന്റെ നായികയായി ഒട്ടേറെ സിനിമയില്‍ അഭിനയിച്ച രമ്യാ കൃഷ്ണന്‍ തമിഴിലും തെലുങ്കിലും നിറഞ്ഞുനില്‍ക്കുമ്പോഴാണ് അപ്പവും വീഞ്ഞിലും അഭിനയിക്കാനെത്തിയത്. മമ്മൂട്ടിക്കൊപ്പം ശ്യാമപ്രസാദിന്റെ ഒരേ കടല്‍ ആയിരുന്നു അവസാനമായി അഭിനയിച്ച മലയാള സിനിമ.

    appavum-veenjum

    മെര്‍ലിന്‍ ഫെര്‍ണാണ്ടസ് എന്ന കഥാപാത്രത്തെയാണ് രമ്യ ഇതില്‍ അവതരിപ്പിച്ചത്. ഗോവയിലെ മ്യൂസിക് ബാന്‍ഡിലെ അംഗമായ ജൂഡ് മൂന്നാറില്‍ വച്ചാണ് ഫെര്‍ണാണ്ടസിനെ പ രിചയപ്പെടുന്നത്. ജൂഡ് ഫെര്‍ണാണ്ടസിന്റെ കുടുംബത്തിലൊരാളായി. അവിടെ വച്ചാണ് അവന്‍ ജൂഡിന്‌റെ ഭാര്യ മെര്‍ലിനെ പരിചയപ്പെടുന്നത്. ആ ബന്ധം അവര്‍ വിചാരിക്കാത്ത രീതിയിലേക്കു വളരുകയായിരുന്നു.

    സംഗീതപശ്ചാത്തലത്തിലൊരുക്കിയ ചിത്രം സംവിധായകന്‍ നല്ല രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ സിനിമ റിലീസ്‌ചെയ്യുന്നതുപോലും പ്രേക്ഷകര്‍ അറിഞ്ഞിരുന്നില്ല. മലയാളത്തില്‍ യുവസംവിധായകരൊക്കെ പുതിയ ചിത്രങ്ങളുടെ ഗാനങ്ങളും രംഗങ്ങളുമൊക്കെ ഓണ്‍ലൈന്‍ വഴി പ്രചാരണം നല്‍കുമ്പോള്‍ അപ്പവും വീഞ്ഞും പഴയ കുപ്പിയില്‍ തന്നെയിരിക്കുകയായിരിക്കുന്നു. സിനിമയ്ക്കു വേണ്ട പുറംവാതില്‍ പ്രചാരണമൊന്നും നല്‍കിയിരുന്നില്ല. അതുകൊണ്ടുതന്നെ നല്ലൊരു ചിത്രം ആരുടെയും ശ്രദ്ധയില്‍പ്പെടാതെപോയി. യുവാക്കളൊക്കെ നിവിന്‍ പോളിയുടെ പ്രേമത്തിനു പിന്നാലെ പോയതോടെ അപ്പവും വീഞ്ഞും കാണാന്‍ ആളില്ലാതെ പോകുകയായിരുന്നു.

    റഫീഖ് അഹമ്മദ്-ഔസേപ്പച്ചന്‍ ടീമിന്റെ നാലുഗാനങ്ങള്‍ ചിത്രത്തിലുണ്ടായിരുന്നു. അതുപോലും ശ്രദ്ധിക്കപ്പെടാതെ പോയി. ശ്രീകുമാരന്‍ തമ്പി-വി. ദക്ഷിണാമൂര്‍ത്തി ടീമിന്റെ പ്രശസ്തമായ കരിനീലക്കണ്ണുള്ള എന്ന ഗാനം ഇതില്‍ റീമിക്‌സ് ചെയ്ത് ഉപയോഗിച്ചിട്ടുണ്ട്. എന്തെല്ലാം ഉണ്ടായിട്ടെന്തു കാര്യം...

    English summary
    Why Appavum Veenjum not a success in theatres
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X