»   » മമ്മൂട്ടിയെ വെല്ലുവിളിച്ച് മോഹന്‍ലാലിനെ നായകനാക്കി; ആ ചിത്രം ലാലിനെ സൂപ്പര്‍സ്റ്റാറാക്കി!!

മമ്മൂട്ടിയെ വെല്ലുവിളിച്ച് മോഹന്‍ലാലിനെ നായകനാക്കി; ആ ചിത്രം ലാലിനെ സൂപ്പര്‍സ്റ്റാറാക്കി!!

Posted By: Rohini
Subscribe to Filmibeat Malayalam

തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകന്‍ എന്ന ചിത്രമാണ് മോഹന്‍ലാലിനെ താരപദവിയിലേക്ക് ഉയര്‍ത്തിയത്. ആ ചിത്രം മമ്മൂട്ടിയില്‍ നിന്ന് കൈവിട്ടു പോയതാണെന്നും എല്ലാവര്‍ക്കും അറിയാം. പക്ഷെ എന്തുകൊണ്ട് മമ്മൂട്ടി കൈവിട്ടു എന്നോ, നായകനായി മോഹന്‍ലാല്‍ വന്നു എന്നോ ആര്‍ക്കും അറിയില്ല.

മുരളിക്ക് ഞാന്‍ എങ്ങനെ ശത്രു ആയി എന്നറിയില്ല: ക്യാമറയ്ക്ക് മുന്നില്‍ മമ്മൂട്ടിയുടെ കണ്ണുനിറഞ്ഞു

അതിന് പിന്നില്‍ ഒരു കഥയുണ്ട്. മമ്മൂട്ടി നിരസിച്ച ഈ ചിത്രം മോഹന്‍ലാലിനെ നായകനാക്കി വിജയിപ്പിക്കണം എന്നത് തമ്പി കണ്ണന്താനത്തിന്റെ വാശിയായിരുന്നു. ആ വാശിയുടെ ഫലമാണ് രാജാവിന്റെ മകന്‍ എന്ന ചിത്രത്തിന്റെ വമ്പന്‍ വിജയം. കഥ ഇപ്രകാരം, തുടര്‍ന്ന് വായിക്കൂ

ആ നേരം അല്പ ദൂരം എന്ന ചിത്രത്തിന്റെ പരാജയം

മലയാളത്തിലെ ഹിറ്റ് മേക്കറായ ശശികുമാറിന്റെ ശിഷ്യന്‍ 1983 ല്‍ താവളം എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് സ്വതന്ത്ര സംവിധായകനായത്. പിന്നീട് ആ സമയത്തെ വന്മരങ്ങളായ പ്രേം നസീറിനെയും മധുവിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി പാസ്‌പോര്‍ട്ട് എന്ന ചിത്രം ചെയ്ത ശേഷം, മമ്മൂട്ടിയ്‌ക്കൊപ്പം കൈ കോര്‍ത്തു. എന്നാല്‍ 1985 ല്‍ പുറത്തിറങ്ങിയ ആ നേരം അല്പ ദൂരം എന്ന ചിത്രം എട്ടു നിലയില്‍ പൊട്ടി.

തമ്പി കണ്ണന്താനത്തിലുള്ള വിശ്വാസം മമ്മൂട്ടിയ്ക്ക് നഷ്ടപ്പെട്ടു

അടുത്ത തവണ വിന്‍സെന്റ് ഗോമസ് എന്ന അധോലോക നായകന്റെ കഥയുമായി തമ്പി കണ്ണന്താനം മമ്മൂട്ടിയെ ചെന്നു കണ്ടു. ഡെന്നീസ് ജോസഫിന്റേതായിരുന്നു തിരക്കഥ. മമ്മൂട്ടി- ജോഷി ടീമിന്റെ നിറക്കൂട്ട് എന്ന ഹിറ്റ് ചിത്രത്തിന് തിരക്കഥ എഴുതിയത് ഡെന്നീസായിരുന്നു. ഡെന്നീസിലും കഥയിലും വിശ്വാസമുണ്ടായിരുന്നെങ്കിലും മമ്മൂട്ടിയ്ക്ക് തമ്പിയില്‍ വിശ്വാസം പോര. ഡേറ്റില്ല എന്ന് പറഞ്ഞ് മമ്മൂട്ടി ചിത്രം നൈസായി ഉപേക്ഷിച്ചു.

മോഹന്‍ലാലിനെ നായകനാക്കുമെന്ന് തമ്പി വെല്ലുവിളിച്ചു

നിങ്ങളില്ലെങ്കില്‍, ഞാന്‍ മോഹന്‍ലാലിനെ നായകനാക്കി ഈ വര്‍ഷം തന്നെ ചിത്രം തിയേറ്ററുകളില്‍ എത്തിക്കുമെന്ന് മമ്മൂട്ടിയെ വെല്ലുവിളിച്ചു തമ്പി ഇറങ്ങിപ്പോന്നു. പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, ഐ വി ശശി, പത്മരാജന്‍ തുടങ്ങിയവരുടെയെല്ലാം ചിത്രങ്ങളില്‍ അഭിനയിച്ച് പേരും പ്രശസ്തിയും പെരുമയും നേടി മോഹന്‍ലാലിന്റെ കരിയര്‍ തിളങ്ങികൊണ്ടിരിക്കുന്ന സമയമായിരുന്നു അത്.

തമ്പി കണ്ണന്താനത്തെ വാശിയേറ്റി മമ്മൂട്ടിയുടെ പ്രവൃത്തി

മോഹന്‍ലാലിന്റെ സമ്മതം കിട്ടിയതോടെ തമ്പിക്ക് വാശിയായി. ഇതിനിടയില്‍ ഒരു പൊതു ചടങ്ങില്‍ വെച്ച് അപ്രതീക്ഷിതമായി മമ്മൂട്ടിയും തമ്പിയും നേര്‍ക്കുനേര്‍ കണ്ടു മുട്ടിയപ്പോള്‍ 'വിന്‍സെന്റ് ഗോമസിന്റെ' സംഭാഷണങ്ങള്‍ ഉരുവിട്ടുകൊണ്ട് മമ്മൂട്ടി തമാശ രൂപേണ തമ്പിയെ കളിയാക്കി. തമ്പി അതൊന്നും മൈന്റ് ചെയ്തില്ല.

രാജാവിന്റെ മകന്‍ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായി മാറി

1986 ജൂലൈ 16നു റിലീസ് ചെയ്ത ' രാജാവിന്റെ മകന്‍ ' കണ്ണഞ്ചിപ്പിക്കുന്ന വിജയം സ്വന്തമാക്കി. വിന്‍സെന്റ് ഗോമസിന്റെ കോരിത്തരിപ്പിക്കുന്ന സംഭാഷണങ്ങള്‍ എങ്ങും അലയടിച്ചു.

മോഹന്‍ലാല്‍ താരപദവിയിലേക്ക്, മമ്മൂട്ടി താഴോട്ട്

ഇതേ സമയം, മറുവശത്ത് മമ്മൂട്ടിയുടെ ചിത്രങ്ങളെല്ലാം തിയേറ്ററുകളില്‍ തകര്‍ന്നു അടിയുകയായിരുന്നു. അപ്പോഴാണ് മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാര്‍ പട്ടം ചൂടിച്ചുകൊണ്ട് തമ്പി മമ്മൂട്ടിയോടുള്ള വെല്ലുവിളി ജയിച്ചത്. പക്ഷേ, പിന്നീട് മമ്മൂട്ടി - തമ്പി കണ്ണന്താനം കൂട്ടുകെട്ടിന്റെ ഒരുചിത്രം കാണാനുള്ള യോഗം മലയാള സിനിമക്കുണ്ടായില്ല.

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരൂ

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Why did Mammootty avoid Rajavinte Makan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam