»   » മമ്മൂട്ടി ചിത്രത്തിന്റെ പരാജയം, മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രത്തെ പ്രതിസന്ധിയിലാക്കി!!

മമ്മൂട്ടി ചിത്രത്തിന്റെ പരാജയം, മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രത്തെ പ്രതിസന്ധിയിലാക്കി!!

Posted By: Rohini
Subscribe to Filmibeat Malayalam

ഒരുപാട് പ്രതീക്ഷകളും വിശ്വാസങ്ങളും ഉള്ള മേഖലയാണ് സിനിമ. വിശ്വാസങ്ങള്‍ അതിര് കടന്ന് അന്ധവിശ്വാസമായി മാറാറുമുണ്ട്. അമിത പ്രതീക്ഷകള്‍ ആപത്താകാറുമുണ്ട്. അത് പലപ്പോഴും സിനിമയെ കാര്യമായി തന്നെ ബാധിയ്ക്കും.

മോഹന്‍ലാല്‍ മമ്മൂട്ടി ചിത്രം സംഭവിക്കാതിരിയ്ക്കാന്‍ കാരണം മമ്മൂട്ടി, നിര്‍മിക്കാന്‍ തയ്യാറല്ല എന്ന്

മുന്‍വിധികളോടെ സിനിമയെ സമീപിയ്ക്കുന്ന പ്രേക്ഷകരും സിനിമാ പ്രവര്‍ത്തകരും അതിന് കാരണക്കാരാണ്. അങ്ങനെ എഴുത്തിന്റെ ഘട്ടത്തില്‍ പിരിമുറുക്കങ്ങള്‍ കൊണ്ട് ഏറെ പ്രതിസന്ധി നേരിട്ട ചിത്രമാണ് നാടോടിക്കാറ്റ്

ശ്രീധരന്റെ ഒന്നാം തിരുമുറിവ്

ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റ്, സന്‍മനസ്സുള്ളവര്‍ക്ക് സമാധാനം, ടിപി ബാലഗോപാലന്‍ എംഎ തുടങ്ങി പതിനാലോളം ചിത്രങ്ങള്‍ സംവിധാനം ചെയ്ത് ഹിറ്റ് സംവിധായകരുടെ പട്ടികയില്‍ ഇടം വേടിയ സത്യന്‍ അന്തിക്കാട് ആദ്യമായി മമ്മൂട്ടിയ്‌ക്കൊപ്പം ചെയ്ത ചിത്രമാണ് ശ്രീധരന്റെ ഒന്നാം തിരുമുറിവ്.

പ്രതീക്ഷയോടെ വന്ന ചിത്രം

സത്യനും മമ്മൂട്ടിയും ഒന്നിക്കുന്നു എന്നതും ശ്രീനിവാസന്റെ തിരക്കഥ എന്നതും സിനിമയില്‍ പ്രേക്ഷകര്‍ക്കുള്ള ഏറ്റവും വലിയ പ്രതീക്ഷയായിരുന്നു. മമ്മൂട്ടിയ്‌ക്കൊപ്പം നീന കുറുപ്പ് കേന്ദ്ര നായികയായെത്തി. സുരേഷ് ഗോപിയും ഒരു കഥാരപാത്രത്തെ കൈ കാര്യം ചെയ്തു.

പ്രതീക്ഷ തെറ്റിച്ചു

എന്നാല്‍ 1987 ഫെബ്രുവരി 12 ന് തിയേറ്ററുകളിലെത്തിച്ച ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തി. സത്യന്‍ അന്തിക്കാടിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമായി ശ്രീധരന്റെ ഒന്നാം തിതിരുമുറിവ്.

നാടോടിക്കാറ്റിന്റെ എഴുത്ത്

ശ്രീധരന്റെ ഒന്നാം തിരുമുറിവ് ശേഷം സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ഒന്നിച്ചത് നാടോടിക്കാറ്റ് എന്ന ചിത്രത്തിന് വേണ്ടിയാണ്. മോഹന്‍ലാല്‍ - ശ്രീനിവാസന്‍ - സത്യന്‍ അന്തിക്കാട് ടീം ഒന്നിക്കുന്നതില്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയായി.

പേടിയോടെ ശ്രീനിയും സത്യനും

എന്നാല്‍ ശ്രീനിവാസനും സത്യന്‍ അന്തിക്കാടും ആകെ പ്രതിസന്ധിയിലായിരുന്നു. ശ്രീധരന്റെ ഒന്നാം തിരുമുറിവിന്റെ വേദന മാറിയില്ല. പ്രേക്ഷകരുടെ പ്രതീക്ഷയും. ഇത് പരാജയപ്പെട്ടാലോ എന്ന പേടി ശ്രീനിയ്ക്കും സത്യനും നന്നായി ഉണ്ടായിരുന്നു. അപ്പോഴൊക്കെ ഇരുവരെയും ആശ്വസിപ്പിച്ചത് ഇന്നസെന്റാണ്.

വമ്പന്‍ ഹിറ്റ്

സത്യന്‍ അന്തിക്കാടിന്റെയും ശ്രീനിവാസന്റെയും പ്രതീക്ഷകള്‍ പേടിയെയും ആശങ്കയെയുമൊക്കെ പൊട്ടിച്ചെറിഞ്ഞുകൊണ്ടാണ് നാടാടിക്കാറ്റ് തിയേറ്ററില്‍ ഇടിച്ചു കയറിയത്. കാസിനോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സീമയും മോഹന്‍ലാലും മമ്മൂട്ടിയും ഐവി ശശിയും ചേര്‍ന്ന് നിര്‍മിച്ച് ചിത്രം വമ്പന്‍ ഹിറ്റായി.

English summary
Why did Sreenivasan get tensed while writing the script of Nadodikattu

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam